For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളോടടുക്കാന്‍ ടെക്‌നോളജി

By Archana
|

നഗരവാസികളായ അച്ഛന്‍മാരില്‍ പലരും സ്വന്തം മക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്‌ ടെക്‌നോളജിയിലുള്ള താല്‍പര്യം ഉയര്‍ത്തി തുടങ്ങിയിരിക്കുകയാണ്‌. നിങ്ങളും അത്തരത്തിലൊരാളാണോ ?

ഓണ്‍ലൈന്‍ ഗെയിം ആയ ഫാവില്ലയില്‍ മകനോട്‌ മത്സരിക്കുന്ന അച്ഛനാണോ നിങ്ങള്‍? ഭക്ഷണസമയത്ത്‌ വിപണിയില്‍ ലഭ്യമാകുന്ന ഏറ്റവും പുതിയ സ്‌മാര്‍ട്‌ ഫോണിന്റെ സവിശേഷതകളെ കുറിച്ച്‌ മക്കളോട്‌ സംസാരിക്കാറുണ്ടോ? അങ്ങനെയെങ്കില്‍ അസാധാരണ വ്യക്തിത്വമുള്ള അച്ഛനായി നിങ്ങള്‍ മാറേണ്ടതുണ്ട്‌. പുതിയ തലമുറയിലെ ഇത്തരം അച്ഛന്‍മാര്‍ തിരക്കുള്ളവരെങ്കിലും എപ്പോഴും മക്കളുമായി ബന്ധം നിലനിര്‍ത്തുന്നവരായിരിക്കും.

Father and kid

കുട്ടികള്‍ സ്‌കൂളിലേക്കും മറ്റ്‌ പ്രവര്‍ത്തനങ്ങളിലേക്കും പോകുമ്പോള്‍ അച്ഛനമമ്മമാരില്‍ നിന്ന്‌ അകലും. എന്നാല്‍,പൊതുവായിട്ടുള്ള അറിവുകളും താല്‍പര്യങ്ങളും ഉണ്ടെങ്കില്‍ ബന്ധം ശക്തമായി നിലനില്‍ക്കും. കൂടുതല്‍ അറിവുകള്‍ക്കായി കുട്ടി ടെക്‌നോളജിയില്‍ ഭ്രമമുള്ള അച്ഛനുമായുള്ള ബന്ധം ശക്തമാക്കും.

പുതിയ ടെക്‌നോളജികളെ കുറിച്ച്‌ അറിയുക

പുതിയ ടെക്‌നോളജികളെ കുറിച്ചറിയാന്‍ പുരുഷന്‍മാര്‍ക്ക്‌ പ്രത്യേക കഴിവുണ്ട്‌. എന്നാല്‍, എല്ലാവരും ഇതിന്‌ ശ്രമിക്കാറില്ല. ഒരു അച്ഛനെന്ന നിലയില്‍ പുതിയ ടെക്‌നോളജികളെകുറിച്ചും കണ്ടെത്തലുകളെ കുറിച്ചും അറിഞ്ഞിരിക്കേണ്ടത്‌ അത്യാവശ്യമാണ്‌.

സോഷ്യല്‍ നെറ്റ്‌ വര്‍ക്കിങ്‌ സൈറ്റുകളില്‍ ചേരുക

യുകെയില്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നത്‌ പത്ത്‌ മാതാപിതാക്കളില്‍ 7 പേരും കുട്ടികളുമായി ആശയവിനിമയം നടത്തുന്നതിന്‌ സോഷ്യല്‍ നെറ്റ്‌ വര്‍ക്കിങ്‌ സൈറ്റുകളുടെ സേവനം തേടി തുടങ്ങിയതായാണ്‌. ഇന്ത്യയിലെ കാര്യത്തില്‍ ഈ സംഖ്യ ശരിയാകണമെന്നില്ല. എന്നാലും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌ സൈറ്റുകള്‍ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്ന അച്ഛനമ്മമാരുടെ എണ്ണം കൂടി വരികയാണ്‌. നഗരങ്ങളിലെ പല ചെറുപ്പക്കാരും ഇത്തരം സൈറ്റുകളില്‍ അച്ഛനമ്മമാരെ സുഹൃത്തുക്കളായി ചേര്‍ത്തു തുടങ്ങിയിട്ടുണ്ട്‌. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌ സൈറ്റുകളിലൂടെ ആശയവിനിമയം നടത്തുന്നത്‌ മക്കളോടാകുമ്പോള്‍ എവിടെ പരിധി നിശ്ചയിക്കണമെന്ന്‌ അച്ഛനമ്മമാര്‍ക്ക്‌ അറിയാം.

ടെക്‌നോളജിയില്‍ താല്‍പര്യം തോന്നുന്നതിന്‌

പുതിയ ഗാഡ്‌ജെറ്റുകളെ കുറിച്ചും ടെക്‌നോളജികളെ കുറിച്ചും അറിയാന്‍ ആഴ്‌ചയിലൊരിക്കലെങ്കിലും വെബ്‌സൈറ്റുകളില്‍ തിരയുക

ടെക്‌നോളജി സംബന്ധമായുള്ള ഒരു പ്രത്യേക വാക്ക്‌ അറിയില്ല എങ്കില്‍, മക്കളോട്‌ ചോദിക്കാന്‍ മടിക്കരുത്‌

മക്കള്‍ വീഡിയോ ഗെയിമോ മൊബൈല്‍ ഫോണോ വാങ്ങാന്‍ പോകമ്പോള്‍ ഒപ്പം പോകുക.

മക്കളുമായി ആശയവിനിമയം നടത്താന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌ സൈറ്റുകളില്‍ ചേരുക.

കുട്ടികളുടെ ഓണ്‍ലൈനില്‍ ചെയ്യുന്നത്‌ എന്തെന്ന്‌ ശ്രദ്ധിക്കുകയും അതിന്‌ ഒരു പരിധി നിശ്ചയിക്കുകയും ചെയ്യണം.

Read more about: kid കുട്ടി
English summary

Technology Connects Parents and Kids

An increasing number of fathers in the city are turning tech-savvy to bond with their kids Are you the kind of father who beats his son to an online game of Farmville
Story first published: Wednesday, January 1, 2014, 16:12 [IST]
X
Desktop Bottom Promotion