For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളിലെ സ്‌ട്രെസ് ലക്ഷണങ്ങള്‍ തിരിച്ചറിയൂ

|

സ്‌ട്രെസ് മുതിര്‍ന്നവര്‍ക്കു മാത്രമുണ്ടാകുന്ന ഒരു പ്രശ്‌നമാണെന്നു കരുതിയാല്‍ തെറ്റി, കുട്ടികളിലും സ്‌ട്രെസുണ്ടാകാം. ഇത് മുതിര്‍ന്ന കുട്ടികളില്‍ മാത്രമല്ല, ചെറിയ കുട്ടികളിലും ഉണ്ടാകാം. കാരണങ്ങള്‍ പലപ്പോഴും വ്യത്യസ്തമായിരിയ്ക്കുമെന്നു മാത്രം.

കുട്ടികളില്‍ സ്‌ട്രെസുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇത് കുട്ടികളുടെ ശാരീരിക, മാനസിക വളര്‍ച്ചയെ ബാധിയ്ക്കും. പഠനത്തിലും ജോലിയിലും ബന്ധങ്ങളിലുമെല്ലാം ഈ സ്‌ട്രെസ് വലിയ ദോഷഫലങ്ങള്‍ വരുത്തിയെന്നും വരാം.

ഗര്‍ഭിണിയുടെ വയര്‍ പറയും കാര്യങ്ങള്‍ഗര്‍ഭിണിയുടെ വയര്‍ പറയും കാര്യങ്ങള്‍

കുട്ടികളിലെ സ്‌ട്രെസ് വേഗം തിരിച്ചറിയാന്‍ സാധിയ്ക്കുക മാതാപിതാക്കള്‍ക്കു തന്നെയാണ്. ഇതിന് വേണ്ടത് കുട്ടികളെ നിരീക്ഷിയ്ക്കുകയും അവരിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ തിരിച്ചറിയുകയുമാണ്.

കുട്ടികള്‍ക്ക് സ്‌ട്രെസുണ്ടോയെന്നു തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങളെക്കുറിച്ചറിയൂ,

ഉറക്കക്കുറവ്

ഉറക്കക്കുറവ്

ഉറക്കക്കുറവ് പല കാരണങ്ങളാലും ഉണ്ടാകാം. എന്നാല്‍ പ്രത്യേക കാരണങ്ങളില്ലാതെ കുട്ടികള്‍ക്ക് ഉറങ്ങുവാന്‍ ബുദ്ധിമുട്ടു വരികയാണെങ്കില്‍ ഇതിന് കാരണം സ്‌ട്രെസാകാം.

ഹൈപ്പര്‍ ആക്ടീവിറ്റി

ഹൈപ്പര്‍ ആക്ടീവിറ്റി

ഹൈപ്പര്‍ ആക്ടീവിറ്റി കുട്ടികളിലെ സ്‌ട്രെസ് കാരണവുമാകാം. ഇത്തരം കുട്ടികളെ നിയന്ത്രിയ്ക്കാന്‍ താരതമ്യേന ബുദ്ധിമുട്ടുമാണ്.

നാണം

നാണം

സാധാരണയില്‍ കവിഞ്ഞ നാണം കുട്ടികളിലെ സ്‌ട്രെസിന്റെ മറ്റൊരു ലക്ഷണവുമാകാം. പ്രത്യേകിച്ച് മറ്റു കുട്ടികളുമായി കൂട്ടു കൂടാന്‍ മടിയ്ക്കുന്ന കുട്ടികള്‍.

ആക്രമണോത്സുകത

ആക്രമണോത്സുകത

ചില കുട്ടികളില്‍ സ്‌ട്രെസ് ആക്രമണോത്സുകത വര്‍ദ്ധിപ്പിയ്ക്കാറുണ്ട്. ഇത്തരം കുട്ടികള്‍ മറ്റു കുട്ടികളും ചി്‌ലപ്പോള്‍ മുതിര്‍ന്നവരുമായി വഴക്കു കൂടുന്നത് സ്വാഭാവികമാണ്.

ഭക്ഷണത്തോടുള്ള വിരക്തി

ഭക്ഷണത്തോടുള്ള വിരക്തി

സ്‌ട്രെസ് ചില കുട്ടികളില്‍ ഈറ്റിംഗ് ഡിസോര്‍ഡറുകളുണ്ടാക്കും. ഭക്ഷണത്തോടുള്ള വിരക്തി, ഭക്ഷണം നശിപ്പിയ്ക്കാനുള്ള പ്രവണത തുടങ്ങിയവ ഇതില്‍ പെടും.

ഉറക്കത്തില്‍ മൂത്രമൊഴിയ്ക്കുന്ന ശീലം

ഉറക്കത്തില്‍ മൂത്രമൊഴിയ്ക്കുന്ന ശീലം

ഉറക്കത്തില്‍ കിടന്ന ുമൂത്രമൊഴിയ്ക്കുന്ന ശീലം ചില കുട്ടികള്‍ക്കുണ്ട്. ഇത് ചിലപ്പോള്‍ സ്‌ട്രെസ് കാരണവുമാകാം.

 വാശി

വാശി

സ്‌ട്രെസ് കാരണം ചില കുട്ടികള്‍ വല്ലാതെ വാശി പിടിച്ചു കരയുന്നതും പതിവാണ്.

അമിതഭയം

അമിതഭയം

അമിതഭയം ചില കുട്ടികളിലുണ്ടാകുന്നതിന് കാരണവും സ്‌ട്രെസാകാം.

ദേഷ്യം

ദേഷ്യം

ചില കുട്ടികള്‍ വല്ലാത്ത ദേഷ്യം പ്രകടിപ്പിയ്ക്കാം. നിസാര കാര്യങ്ങള്‍ക്കു പോലും വഴക്കുണ്ടാക്കാം. ഇതും സ്‌ട്രെസ് കാരണമാകാം.

 പല

പല

വിരല്‍ കുടിയ്ക്കുന്ന ശീലം പല കുട്ടികള്‍ക്കുമുണ്ടാകാം. ഇതിന് ഒരു കാരണം സ്‌ട്രെസുമാകാം.

Read more about: kid കുട്ടി
English summary

Signs Of Stress In Toddlers

These signs of stress in toddlers must be known to all mums. Symptoms of stress in toddlers must be identified and dealt with effectively.
Story first published: Wednesday, January 29, 2014, 13:54 [IST]
X
Desktop Bottom Promotion