For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടി ദേഷ്യക്കാരനെങ്കില്‍...

By VIJI JOSEPH
|

ദേഷ്യവും വാശിയും കൂടുതലുള്ള കുട്ടികളെ അനുനയിപ്പിക്കുക എന്നത്‌ അത്ര എളുപ്പമുള്ള പണിയല്ല. വളരെ സമയമെടുക്കും ഇതിനൊരു നല്ല ഫലം കിട്ടാന്‍. നല്ല ക്ഷമയും സ്ഥിരമായ പരിശ്രമവും ഇതിനാവശ്യമാണ്‌. ദേഷ്യക്കാരായ കുട്ടികളുമായി ഇടപെടുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത്‌ ഇത്തരം സാഹചര്യങ്ങളോട്‌ അവര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ്‌ . കുട്ടികളുടെ ദേഷ്യവും വാശിയും പ്രകടമായി തുടങ്ങുന്നത്‌ നിശബ്ദമായ കരച്ചിലിലൂടെയോ അപ്രതീക്ഷിതമായ പ്രതികരണങ്ങളിലൂടെയോ ആയിരിക്കും. ദേഷ്യപ്രകടനങ്ങളുടെ ഭാഗമായി അടിക്കല്‍, അലറല്‍, കരച്ചില്‍, കടിക്കല്‍ എന്നിവയൊക്കെ ഉണ്ടാകാം. നിങ്ങളുടെ കുട്ടി തുടര്‍ച്ചയായി ഇത്തരം പ്രകടനങ്ങള്‍ നടത്തുകയാണെങ്കില്‍ അവരുടെ ദേഷ്യം കുറയ്‌ക്കാനുള്ള ശ്രമങ്ങള്‍ നടത്തേണ്ട സമയമായി എന്നതിന്റെ ലക്ഷണമാണ്‌.

how deal with bad tempered child

കുട്ടികളുടെ ഇത്തരം ദുശ്ശാഠ്യങ്ങളും ദേഷ്യവും മാതാപിതാക്കള്‍ക്ക്‌ മാസികമായി വിഷമവും സമ്മര്‍ദ്ദവും ഉണ്ടാക്കും . ഇത്‌ സ്വഭാവ വൈകല്യത്തിന്റെ ഭാഗമായാണ്‌ കണക്കാക്കുന്നത്‌. സ്ഥിരമായ പരിചരണവും ശ്രദ്ധയും നല്‍കിയാല്‍ കുട്ടിയുടെ ഇത്തരം സ്വഭാവാത്തില്‍ പ്രകടമായ മാറ്റം വരുത്താന്‍ കഴിയും. ദേഷ്യവും വാശിയും കഴിഞ്ഞ്‌ സാധാരണ അവസ്ഥയിലേക്ക്‌ കുട്ടി എത്തിക്കഴിഞ്ഞാല്‍ ഇതിനെ കുറിച്ച്‌ അവരോട്‌ സംസാരിക്കുകയും ഇതൊരു മോശം സ്വഭാവമാണന്ന്‌ മനസ്സിലാക്കി കൊടുക്കുകയും ചെയ്യുക. ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ചില എളുപ്പ വഴികള്‍ അറിഞ്ഞിരുന്നാല്‍ നിങ്ങളുടെ പണി എളുപ്പമാകും.

ചില ഗര്‍ഭകാല ആചാരങ്ങള്‍

ദേഷ്യക്കാരായ കുട്ടികളോട്‌ ഇടപെടാനുള്ള ചില വിദ്യകളിതാ

കാരണം കണ്ടെത്തുക
കുട്ടികള്‍ ദേഷ്യപ്പെടുന്നതിനുള്ള കാരണമെന്തെന്ന്‌ കണ്ടെത്തുക. ചിലപ്പോള്‍ നിങ്ങളുടെ ശ്രദ്ധ നേടുന്നതിനോ അല്ലെങ്കില്‍ അവരുടെ എന്തെങ്കിലും ആവശ്യം നിങ്ങള്‍ എതിര്‍ത്തതിനോ ആകാം ഇത്‌. കുട്ടിയുടെ പ്രശ്‌നം എന്തെന്നറിഞ്ഞ്‌ അത്‌ പരിഹരിക്കുക.

ആസൂത്രണം
വ്യക്തമായ ആസൂത്രണത്തോടെ വേണം എന്തങ്കിലും ചെയ്‌തു തുടങ്ങാന്‍. ചില നിയമങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കുക. കുട്ടികളുടെ എന്തെങ്കിലും ആവശ്യം എതിര്‍ക്കുന്നുണ്ടെങ്കില്‍ അതിന്‌ വ്യക്തമായ കാരണമുണ്ടെന്ന്‌ അവരെ ബോധിപ്പിക്കുക. അതേ പോലെ അവരുടെ എല്ലാ ആവശ്യങ്ങളും എതിര്‍ക്കാതിരിക്കുക.

തുടക്കത്തിലെ പ്രതികരിക്കുക
കുട്ടികള്‍ക്ക്‌ മുന്‍കോപം ഉണ്ടെന്നു കണ്ടാല്‍ ഉടന്‍ തന്നെ അതിനുള്ള പ്രതിവിധി കണ്ടെത്താന്‍ ശ്രമിക്കുക. വളരെ എളുപ്പത്തിലും ഫലപ്രദമായും കുട്ടികളെ കൈകാര്യം ചെയ്യാന്‍ ഇത്‌ സഹായിക്കും.

മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുക
തിരക്കുള്ള ജീവിതത്തിനിടയില്‍ കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ ശ്രദ്ധ നല്‍കാന്‍ പല മാതാപിതാക്കളും വേണ്ടത്ര സമയം കണ്ടെത്തി എന്നു വരില്ല. അതാണ്‌ പലപ്പോഴും കുട്ടികള്‍ വാശിക്കാരും ദേഷ്യക്കാരുമായി മാറാനുള്ള പ്രധാന കാരണം. കുട്ടികളുമായി പങ്കിടാന്‍ സമയം കണ്ടെത്തുകയും തെറ്റേത്‌ ശരിയേതെന്ന്‌ അവര്‍ക്ക്‌ മനസ്സിലാക്കി കൊടുക്കുകയും ചെയ്യുക.

അവഗണിക്കുക
ചില സമയങ്ങളില്‍ കുട്ടികളുടെ മുന്‍കോപവും വാശിയും കണ്ടില്ലന്നു നടക്കുന്നതാണ്‌ നല്ലത്‌. വാശി എടുക്കോമ്പോഴെല്ലാം അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുന്നു എന്നു കണ്ടാല്‍ വീണ്ടും അങ്ങനെ ചെയ്യാനുള്ള പ്രവണത കുട്ടികളിലുണ്ടാകും.

ക്ഷമ
നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉടന്‍ ഫലം ലഭിക്കുമെന്ന്‌ പ്രതീക്ഷിക്കരുത്‌. ഇതിന്‌ കുറച്ച്‌ സമയമെടുക്കും. അതു കൊണ്ട്‌ ക്ഷമയോടെ സ്ഥിരമായി ശ്രമങ്ങള്‍ തുടരുക.

വിദഗ്‌ധരുടെ സഹായം തേടുക
കുട്ടികളുടെ ദേഷ്യവും വാശിയും കുറയ്‌ക്കാന്‍ ഈ രംഗത്ത്‌ പരിശീലനം നേടിയിട്ടുള്ള വിദഗ്‌ധരുടെ സഹായം തേടാം. കുട്ടികളുടെ ദേഷ്യവും വാശിയും കുറയ്‌ക്കാന്‍ സഹായിക്കുന്ന വിവിധ തരം സ്വഭാവ ചികിത്സങ്ങള്‍ നിലവിലുണ്ട്‌. വിദഗ്‌ധരുടെ നിര്‍ദ്ദേശം തേടുന്നത്‌ സാഹചര്യങ്ങള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കും .

അമിത പ്രകടനം അരുത്‌
കുട്ടികള്‍ വാശിയെടുക്കുമ്പോള്‍ അവരോട്‌ തിരിച്ച്‌ അമിതമായി ശബ്ദമെടുക്കരുത്‌. ഇത്‌ അവരെ കൂടുതല്‍ പ്രകോപിതരാക്കും, പ്രത്യേകിച്ച്‌ മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുക എന്നതാണ്‌ അവരുടെ പ്രധാന ലക്ഷ്യം എന്നുണ്ടെങ്കില്‍.

Read more about: kid കുട്ടി
English summary

how deal with bad tempered child

Dealing with a bad-tempered child is not an easy task. It may take a long time to get a productive result
Story first published: Saturday, January 11, 2014, 16:41 [IST]
X
Desktop Bottom Promotion