For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളുടെ ലൈംഗികാവയവ ശുചിത്വം

|

മുതിര്‍ന്നവരെ പോലെ കുട്ടികളുടേയും ലൈംഗികാവയവ ശുചിത്വം പ്രധാനമാണ്. ഇല്ലെങ്കില്‍ അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ കുട്ടികള്‍ക്കുണ്ടാകും. കുട്ടികള്‍ക്ക് പ്രതിരോധശേഷി കുറവായതു കൊണ്ടുതന്നെ ഇതിന് സാധ്യതയും കൂടുതലാണ്.

കുട്ടികളില്‍ തന്നെ ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ശുചിത്വം വ്യത്യസ്ത രീതികളിലാണ് പാലിക്കേണ്ടതും.

ഇതിനുള്ള ചില മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ചറിയൂ,

Kid

ആണ്‍കുട്ടികളുടെ ലിംഗാഗ്ര ചര്‍മം പ്രായത്തിനൊപ്പമേ പിറകോട്ടു നീങ്ങൂ. ബലം പ്രയോഗിച്ച് ലിംഗാഗ്ര ചര്‍മം വൃത്തിയാക്കാന്‍ ശ്രമിയ്ക്കരുത്. എന്നാല്‍ പ്രായം കൂടുന്തോറും ദിവസവും ലിംഗാഗ്രം വൃത്തിയാക്കാന്‍ മറക്കരുത്.

ഡയപ്പര്‍ ഉപയോഗിയ്ക്കുന്ന കുഞ്ഞുങ്ങളെങ്കില്‍ ഡയപ്പര്‍ മാറ്റുമ്പോള്‍ ലൈംഗികാവയം ഇളംചൂടുവെള്ളത്തില്‍ കഴുകിയോ തുടച്ചോ വൃത്തിയാക്കണം.

പെണ്‍കുട്ടികളുടെ വജൈന വൃത്തിയാക്കുമ്പോള്‍ മുന്‍പില്‍ നിന്നും പുറകോട്ടു കഴുകാന്‍ ശ്രദ്ധിയ്ക്കുക. അല്ലെങ്കില്‍ അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

കഴിവതും സോപ്പുപയോഗിച്ച് ലൈംഗികാവയവങ്ങള്‍ വൃത്തിയാക്കരുത്. ഉപയോഗിയ്ക്കുകയാണെങ്കില്‍തന്നെ വീര്യം കുറഞ്ഞ, സുഗന്ധമില്ലാത്ത സോപ്പുപയോഗിയ്ക്കുക.

ലൈംഗികാവയങ്ങള്‍ കൂടുതല്‍ കഴുകരുത്. പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ. അണുബാധകള്‍ ചെറുക്കാനുള്ള ബാക്ടീരിയകള്‍ ഈ ഭാഗത്തുണ്ട്. അമിതമായി ഈ ഭാഗം കഴുകുന്നത് ഇത്തരം ബാക്ടീരികളെ കൊന്നൊടുക്കും.

ലൈംഗികാവയവങ്ങളിലെ വെള്ളം തുടച്ചു നീക്കി വൃത്തിയാക്കുവാന്‍ ശ്രദ്ധിയ്ക്കുക. അല്ലെങ്കില്‍ അണുബാധയ്ക്കുള്ള സാധ്യതകള്‍ ഏറെയാണ്.

അടിവസ്ത്രങ്ങളുടെ കാര്യത്തിലും ശ്രദ്ധ വേണം. കോട്ടന്‍ അടിവസ്ത്രങ്ങള്‍ മാത്രം ഉപയോഗിയ്ക്കുക. ഇത് വൃത്തിയായി സൂക്ഷിയ്ക്കുകയും ഉണങ്ങിയ ശേഷം മാത്രം ഇടുവിയ്ക്കുകയും ചെയ്യുക.

വെള്ളം ധാരാളം കുടിയ്ക്കുവാന്‍ കുട്ടികളെ പ്രേരിപ്പിയ്ക്കുക. അണുബാധകള്‍ക്കും മൂത്രസംബന്ധമായ രോഗങ്ങള്‍ക്കും ഇതും ഒരു കാരണമായേക്കാം.

സ്വകാര്യഭാഗങ്ങളില്‍ വേദനയോ ചൊറിച്ചിലോ ഉണ്ടെങ്കില്‍ വേഗം തന്നെ വൈദ്യസഹായം തേടാന്‍ മറക്കരുത്.

English summary

Genital Health Care Toddler

Genital healthcare is very important, especially for toddlers. This is the age when they should be taught how to keep their genitals clean.
Story first published: Friday, April 18, 2014, 14:01 [IST]
X
Desktop Bottom Promotion