For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌കൂള്‍ മുടക്കാന്‍ കുട്ടി'ത്തമാശകള്‍'

By Super
|

സ്‌കൂളില്‍ പോകുന്നത്‌ ഒഴിവാക്കുന്നതിന്‌ സാധ്യമാകുന്ന എല്ലാ ഒഴിവ്‌കഴിവുകളും കുട്ടികള്‍ കണ്ടെത്തി കൊണ്ടിരിക്കും. ഞായറാഴ്‌ച രാത്രികള്‍ അവരെ സംബന്ധിച്ച്‌ വളരെ മോശമാണ്‌. അവധി ദിവസങ്ങള്‍ ആസ്വദിച്ച്‌ കഴിഞ്ഞ ക്ഷീണത്തിലായിരിക്കും ഹോംവര്‍ക്കുകളെ കുറിച്ചുള്ള തിരിച്ചറിവുകള്‍ ഉണ്ടാവുക. കുട്ടികള്‍ സൗകര്യപൂര്‍വം ഇത്‌ മറന്നു കളയും.

ഊര്‍ജ്ജസ്വലമായ ഞായറാഴ്‌ചകള്‍ക്ക്‌ ശേഷം വരുന്ന തിങ്കളാഴ്‌ചകളെ പല കുട്ടികളും ഭയക്കും. കുട്ടികളള്‍ പറയുന്ന കാരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ സമര്‍ത്ഥരല്ല എങ്കില്‍ ഈ സാഹചര്യം നേരിടുക വളരെ ബുദ്ധിമുട്ടാണ്‌.

തിങ്കളാഴ്‌ചകളില്‍ സ്‌കൂളില്‍ പോകാതിരിക്കാന്‍ കുട്ടികള്‍ കണ്ടെത്തുന്ന ചില രസകരങ്ങളായ കാരണങ്ങളാണ്‌ താഴെ പറയുന്നത്‌

Kid

1. ഉണരാന്‍ വയ്യ

കുട്ടികള്‍ പറയുന്ന രസകരമായ കാരണങ്ങളില്‍ ഒന്നാണിത്‌. ദീര്‍ഘമായ സ്‌കൂള്‍ ദിനം ഓര്‍ത്താല്‍ കുട്ടിക്ക്‌ ഉണരാതിരിക്കാനാണ്‌ തോന്നുക.

2. ഹോം വര്‍ക്ക്‌ നായ കഴിച്ചു

ഹോം വര്‍ക്‌ ചെയ്യാന്‍ മറന്നിട്ടുണ്ട്‌ എങ്കില്‍ സ്‌കൂളില്‍ പോകാതിരിക്കാന്‍ പറയുന്ന കാരണങ്ങളില്‍ ഒന്നാണിത്‌. ഈ പ്രശ്‌നം നിങ്ങള്‍ പരിഹരിക്കുമെന്നും വീട്ടില്‍ തങ്ങാന്‍ അനുവദിക്കുമെന്നും അവര്‍ പ്രതീക്ഷിക്കും.

3. രാത്രിയില്‍ ചീത്ത സ്വപ്‌നം കണ്ടു

സ്‌കൂളില്‍ പോകാതിരിക്കാന്‍ പറയുന്ന മറ്റൊരു സൂത്രമാണിത്‌. നിങ്ങളുടെ അനുകമ്പ പിടിച്ചു പറ്റാനാണ്‌ ഇതിലൂടെ ശ്രമിക്കുന്നത്‌. സ്‌കൂളില്‍ പോകാതിരിക്കാന്‍ വേണ്ടി സ്വപ്‌നത്തിലെ എല്ലാ ചെറിയ കാര്യങ്ങള്‍ പോലും വിശദീകരിക്കാന്‍ അവര്‍ തയ്യാറാകും,

4.സ്‌കൂള്‍ അവധി പ്രഖ്യാപിച്ചു

സ്‌കൂളില്‍ പോകാതിരിക്കാന്‍ കുട്ടികള്‍ പറയുന്ന രസകരമായ കാരണങ്ങളില്‍ ഒന്നാണിത്‌. ശാന്തരായ അച്ഛനമ്മമാരുടെ അടുത്ത്‌ ഈ സൂത്രം ഫലിക്കും.

5. ടീച്ചര്‍ വരില്ല

ടീച്ചര്‍ വരില്ല അതുകൊണ്ട്‌ സ്‌കൂളില്‍ ചെല്ലേണ്ടതിന്റെ ആവശ്യമില്ല എന്ന്‌ മുന്‍കൂട്ടി കാണുന്നവരും ഉണ്ട്‌.

6. ഹോംവര്‍ക്ക്‌ കാണുന്നില്ല

ഹോം വര്‍ക്‌ ചെയ്‌തു പക്ഷെ അത്‌ കാണുന്നില്ല എന്ന്‌ കാരണം പറഞ്ഞും ചിലര്‍ സ്‌കൂളില്‍ പോകാതിരിക്കാന്‍ ശ്രമിക്കാറുണ്ട്‌. തിങ്കളാഴ്‌ച രാവിലെ നിരവധി കാര്യങ്ങള്‍ ചെയ്യാനുള്ളപ്പോള്‍ ഇതും കൂടി കേട്ടാല്‍ രക്ഷകര്‍ത്താക്കള്‍ ശരിക്കും സമ്മര്‍ദ്ദത്തിലാകും.

7. വയറുവേദനയും ഛര്‍ദ്ദിയും

തിങ്കളാഴ്‌ച രാവിലെ കുട്ടികള്‍ വയറുവേദനയും ഛര്‍ദ്ദിയുമാണന്ന്‌ പറഞ്ഞാല്‍ പരിഭ്രമിക്കേണ്ടതില്ല. സ്‌കൂളില്‍ പോകാതിരിക്കാനുള്ള നല്ല കാരണങ്ങളില്‍ ഒന്നാണിത്‌ എന്ന്‌ അവര്‍ക്ക്‌ അറിയാം.

8. സ്‌കൂള്‍ ബസ്‌ കിട്ടിയില്ല

സ്‌കൂള്‍ ബസില്‍ പോകുന്ന കുട്ടികള്‍ സാധാരണ പറയുന്ന കാരണങ്ങളില്‍ ഒന്നാണിത്‌. അവര്‍ വീട്ടില്‍ മടങ്ങിയെത്തി ബസ്‌ കിട്ടിയില്ല എന്ന്‌ നിങ്ങളോട്‌ പറയും.

9. നല്ല സുഖം തോന്നുന്നില്ല

തിങ്കളാഴ്‌ച രാവിലെ കുട്ടികളില്‍ പലരും പറയുന്ന പതിവ്‌ കാരണങ്ങളില്‍ ഒന്നാണിത്‌. അവര്‍ക്ക്‌ ഒരു കുഴപ്പവും ഇല്ലെങ്കിലും സുഖമില്ല എന്ന്‌ നിങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കും.

Read more about: kid കുട്ടി
English summary

Funny Excuses Given By Kids To Skip School

Does your kids have the monday blues? Here are some of the most funniest excuses kids give to skip school on Mondays.
Story first published: Thursday, January 1, 2015, 11:37 [IST]
X
Desktop Bottom Promotion