For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ കുട്ടി ചീത്ത സൗഹൃദത്തിലെങ്കില്‍...

|

കുട്ടിത്തത്തിന്റെ നിഷ്‌കളങ്കത കൊണ്ടുതന്നെയായിരിയ്ക്കും, കുട്ടികള്‍ ചീത്ത കൂട്ടുകെട്ടില്‍ ചെന്നു വീഴാന്‍ ഏറെ എളുപ്പമാണ്. ഇത് ഇവരെ തെറ്റായ വഴിയിലേയ്ക്കു നയിക്കുകയും ചെയ്യും.

നിങ്ങളുടെ കുട്ടി ചീത്ത കൂട്ടുകെട്ടിലാണ് അകപ്പെട്ടിരിയ്ക്കുന്നതെന്നറിഞ്ഞാല്‍ അവരോടു കയര്‍ക്കാതെയും ശിക്ഷിയ്ക്കാതെയും ഇതിനുള്ള പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്.

ശിശുപരിചരണം: ചില അബദ്ധ ധാരണകള്‍ശിശുപരിചരണം: ചില അബദ്ധ ധാരണകള്‍

കുട്ടികള്‍ക്ക് എവിടെയാണ് ചുവടു പിഴച്ചതെന്ന് ആദ്യം തന്നെ കണ്ടെത്തണം. ഇത് കുട്ടിയെ നേരയാക്കിയെടുക്കാന്‍ വളരെ പ്രധാനം.

Kid

നിങ്ങളുടെ കുട്ടിയുടെ കൂട്ടുകാരെക്കുറിച്ച് നിങ്ങള്‍ക്കും ധാരണ വേണം. എത്തര്ക്കാരാണ് കൂട്ടൂകാര്‍ എന്നതു മനസിലാക്കുക. എങ്കില്‍ മാത്രമേ ചീത്ത കൂട്ടുകെട്ടില്‍ നിന്നും കുട്ടികളെ ഒഴിവാക്കാന്‍ സാധിയ്ക്കൂ.

നിങ്ങളുടെ കുട്ടിയെ ചീത്ത കൂട്ടുകെട്ടില്‍ നിന്നും അടര്‍ത്തിയെടുക്കുന്നതു പോലെ ചീത്ത സ്വഭാവമുള്ള കുട്ടിയുടെ മാതാപിതാക്കള്‍ക്കും അവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കൈ മാറുക. ആ കുട്ടിയേയും നല്ല വഴിയ്ക്കു നയിക്കേണ്ടത് പ്രധാനമാണ്.

കുട്ടിയോടു ദേഷ്യപ്പെടാതെ ശാന്തമായി കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിക്കൊടുക്കുക. നിങ്ങളെക്കൊണ്ട് ഇതിനാകുന്നില്ലെങ്കില്‍ ഒരു കൗണ്‍സിലറുടെ സഹായം തേടാം.

നല്ല കൂട്ടുകെട്ടില്‍ ചെന്നുചേരാന്‍ കുട്ടിയെ നിങ്ങള്‍ക്കും സഹായിക്കാം. ഇതിനുള്ള അവസരങ്ങളുണ്ടാക്കുക.

Read more about: kid കുട്ടി
English summary

Dealing With A Kid Who Is In A Bad Company

Let us go ahead and understand ways to deal with a child who has fallen into bad company,
Story first published: Monday, October 27, 2014, 14:01 [IST]
X
Desktop Bottom Promotion