For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളെ സംസാരിപ്പിക്കാന്‍..

By VIJI JOSEPH
|

ചെറിയ കുഞ്ഞുങ്ങളുടെ ചിരി നിങ്ങളെ രസിപ്പിക്കുമ്പോള്‍ തന്നെ അവര്‍ സംസാരിച്ച് തുടങ്ങുന്നതിനെപ്പറ്റി ഏറെ ആകാംഷ നിങ്ങള്‍ക്കുണ്ടാവും. കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെ പടവുകളെക്കുറിച്ച് അച്ഛനമ്മമാര്‍ക്ക് ഏറെ ആകാംഷയും ആശങ്കയുമുണ്ടാകും. കുഞ്ഞുങ്ങളുടെ സംസാരം കേള്‍ക്കുക എന്നതിനൊപ്പം രസകരമായ മറ്റൊന്നുമില്ല. എന്നാല്‍ സാധാരണയായുള്ള കാലം കഴിഞ്ഞാലും ചില കുട്ടികള്‍ സംസാരിച്ച് തുടങ്ങില്ല. സംസാരിച്ച് തുടങ്ങുന്ന പ്രായം കുട്ടികള്‍ക്കനുസരിച്ച് മാറ്റം വരുന്നതാണ്.

<strong>മുലയൂട്ടലിന്‌ ദോഷവശങ്ങളും </strong>മുലയൂട്ടലിന്‌ ദോഷവശങ്ങളും

കുട്ടി സമയമായിട്ടും സംസാരിക്കുന്നില്ലെങ്കില്‍ അവരെ സംസാരിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മാതാപിതാക്കള്‍ അന്വേഷിച്ച് തുടങ്ങും. പല കാരണങ്ങള്‍ കുട്ടി സംസാരിച്ച് തുടങ്ങുന്നതിനെ സ്വാധീനിക്കും. സമയം കഴിഞ്ഞിട്ടും നിങ്ങളുടെ കുട്ടി സംസാരിച്ച് തുടങ്ങിയിട്ടില്ലെങ്കില്‍ ഒരു ഡോക്ടറെയോ അല്ലെങ്കില്‍ ഒരു സ്പീച്ച് തെറാപ്പിസ്റ്റിനെയോ കാണിക്കുക. കുട്ടിക്ക് ശാരീരികമായ തകരാറുകളൊന്നുമില്ലെങ്കില്‍ കുട്ടിയെ സംസാരിപ്പിക്കാന്‍ ചില വഴികളുണ്ട്. ഇതിന് അല്പം സമയവും അധ്വാനവും ആവശ്യമാണ്. ആദ്യം കുട്ടിക്ക് അനുയോജ്യമായ ഒരു മാര്‍ഗ്ഗം തെരഞ്ഞെടുക്കുക. അത്തരം ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

best ways to get your child talking

1. ചുറ്റുപാടുകളുമായുള്ള ഇടപെടലുകള്‍ - കുട്ടിയെ മറ്റുള്ള ആളുകളുമായി ഇടപെടാന്‍ അനുവദിക്കുക. മറ്റ് കുട്ടികളുമായി ഇടപെടാനുള്ള അവസരമുണ്ടാക്കുക. ഇത് കുട്ടിക്ക് ആശയവിനിമയം നടത്തേണ്ടുന്നത് അനിവാര്യമാക്കുകയും നിങ്ങളുടെ ഭാഗത്ത് നിന്ന് വലിയ ശ്രമങ്ങളില്ലാതെ തന്നെ കുട്ടി സംസാരിച്ച് തുടങ്ങുകയും ചെയ്യും.

2. സംസാരം - മാതാപിതാക്കള്‍ ജോലിത്തിരക്കുകള്‍ മൂലം കുട്ടിയുമായി ഇടപഴകാന്‍ സമയം ലഭിക്കാത്തവരാണെങ്കില്‍ കുട്ടികള്‍ സംസാരിച്ച് തുടങ്ങാന്‍ താമസിക്കും. കുട്ടിയോട് സംസാരിക്കുക എന്നതാണ് വേഗം സംസാരിച്ച് തുടങ്ങാനുള്ള ഒരു വഴി. നിങ്ങള്‍ പറയുന്നത് കുട്ടിക്ക് മനസിലാകുന്നുണ്ടോ എന്നത് പ്രശ്നമല്ല. തുടര്‍ച്ചായി അവരോട് സംസാരിക്കുക. അവര്‍ മറുപടി പറഞ്ഞ് തുടങ്ങിക്കൊള്ളും.

3. പേരിടല്‍ - വീട്ടിലുള്ള എല്ലാ വസ്തുക്കള്‍ക്കും പേര് നല്കുക. ആളുകളുടെയും പേരുകള്‍ വിളിക്കുക. ഇവ കുട്ടിയോട് പറയുകയും അവരെ പറയാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക. ഇത് നല്ല ഫലം തരുന്ന ഒരു മാര്‍ഗ്ഗം ആയിരിക്കും.

4. കഥകള്‍ - എന്നിട്ടും കുട്ടി സംസാരിച്ച് തുടങ്ങിയില്ലെങ്കില്‍ കുട്ടിയെ ഉറക്കാന്‍ കിടത്തുമ്പോള്‍ കഥകള്‍ പറഞ്ഞ് കൊടുക്കുക. ഇത് കുട്ടിയുടെ ആശയവിനിമയ ശേഷിയില്‍ അത്ഭുതകരമായ മാറ്റമുണ്ടാക്കും. ആദ്യം അവര്‍ പ്രതികരിച്ചില്ലെങ്കിലും അതുണ്ടാവുന്നത് വരെ തുടരുക.

5. ശബ്ദാനുകരണം - മൃഗങ്ങളുടെയും, ഉപകരണങ്ങളുടെയും, കുട്ടികളുടെ പാവകളുടെയും സ്വരം അനുകരിക്കുക. കുട്ടിക്ക് അവ വേഗത്തില്‍ അനുകരിക്കാനാവും. ഇത് പതിവായി കേള്‍ക്കുന്ന വാക്കുകള്‍ ഉച്ചരിക്കാനും അവരെ സഹായിക്കും.

6. പാട്ടുകള്‍ - കുട്ടിക്ക് ചെറിയ പാട്ടുകള്‍ പാടിക്കൊടുക്കുക. ഭക്ഷണം കൊടുക്കുമ്പോഴും, ഉറക്കുമ്പോഴുമൊക്കെ പാട്ട് പാടിക്കൊടുക്കാം. ഇത് പതിവായി കേള്‍ക്കുന്നത് അവരെ അനുകരിക്കാന്‍ പ്രേരിപ്പിക്കും.

7. ആവര്‍ത്തനം - കുട്ടികളോട് വെറുതെ സംസാരിക്കുക മാത്രം ചെയ്യാതെ ചെറിയ വാക്കുകള്‍ ആവര്‍ത്തിച്ച് പറയാന്‍ പ്രേരിപ്പിക്കുക. പതിവായി ഉപയോഗിക്കുന്ന വാക്കുകളാവണം ഇതിന് ഉപയോഗിക്കേണ്ടത്. ഈ വാക്കുകള്‍ വീണ്ടും വീണ്ടും ഉച്ചരിക്കുക. പറഞ്ഞ് കൊടുക്കുന്ന കഥകളിലുള്ള വാക്കുകളും ഇത്തരത്തില്‍ പറയിപ്പിക്കാം. ഇങ്ങനെ കുട്ടിയെ സംസാരിപ്പിച്ച് തുടങ്ങാനാവും.

Read more about: kid കുട്ടി
English summary

best ways to get your child talking

If listening to the giggles of your baby makes you excited, then probably you will be waiting to see how you feel when they start talking. All parents are concerned about the stages of growth of their children.
Story first published: Monday, January 13, 2014, 16:44 [IST]
X
Desktop Bottom Promotion