For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളുടെ ദേഷ്യം നേരിടാന്‍ അഞ്ച് വഴികള്‍

By Super
|

കുട്ടികള്‍ വാശിയും ദേഷ്യവും കാണിക്കുമ്പോള്‍ നിയന്ത്രണം വിടുന്നവരാണ് ബഹുഭൂരിപക്ഷം മാതാപിതാക്കളും. നിയന്ത്രണം വിടാതെ കുട്ടികളെ ശാന്തരാക്കാന്‍ നല്ല രക്ഷിതാക്കള്‍ക്ക് കഴിയുമെങ്കിലും ബുഹഭൂരിപക്ഷം പേരും അതിനൊന്നും മെനക്കെടാറില്ല എന്നതാണ് വാസ്തവം.

ഈയിടെ നടത്തിയ സര്‍വേ പറയുന്നത് കുട്ടികളുടെ ദേഹ്യവും വാശിയും ഫലപ്രദമായി നേരിടുന്ന രക്ഷകര്‍ത്താക്കളുടെ എണ്ണം വളരെ കുറവാണെന്നതാണ്. പുകതിയിലധികം പേരും കുട്ടികള്‍ക്ക് നേരെ ആക്രോശിക്കുകയും അലറുകയും വാതിലുകള്‍ പിടിച്ചുലച്ച് ശബ്ദമുണ്ടാക്കി കുട്ടികളെ നിശബ്ദരാക്കുകയാണ് പതിവെന്നതാണ് വാസ്തവം. സൈക്കോ പാതോളജി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ പറയുന്നത് 85 ശതമാനം കുട്ടികളും മോശം പെരുമാറ്റത്തിന് രക്ഷകര്‍ത്താക്കളില്‍ നിന്ന് അടി കിട്ടുന്നുണ്ടെന്ന് പറയാം.

കുട്ടികളുടെ ദേഷ്യവും വാശിയും ഫലപ്രദമായി നേരിടുന്നതിന് അഞ്ചു വഴികളിതാ;

ശാന്തരായിരിക്കുക

ശാന്തരായിരിക്കുക

ജോലി കീഴിഞ്ഞ് ക്ഷീണിച്ച് വീട്ടിലത്തെുമ്പോഴായിരിക്കും കുട്ടികളുടെ ശാഠ്യവും കരച്ചിലും തുടങ്ങുക. കുട്ടിയേക്കാള്‍ ഉച്ചത്തില്‍ അലറിയും വടിയും മറ്റുമെടുത്ത് കുട്ടിയെ വെല്ലുവിളിക്കാനാകും അപ്പോള്‍ രക്ഷകര്‍ത്താക്കളുടെ ശ്രമം. രക്ഷകര്‍ത്താവിന്‍െറ ഭാഗത്തുനിന്നുള്ള പ്രകോപനപരമായ പ്രതികരണം എരിതീയില്‍ എണ്ണയൊഴിക്കലാകുമെന്ന് വിദഗ്ധര്‍ പറയുന്നു. നിങ്ങള്‍ ശാന്തരായി പ്രതികരിച്ചാല്‍ കുട്ടി എളുപ്പത്തില്‍ തണുക്കും. ഇതുവഴി കുട്ടിക്ക് മാനസികമായി ബുദ്ധിമുട്ടോ ഒറ്റപ്പെട്ടുവെന്ന തോന്നലോ ഉണ്ടാകില്ല.

എന്തിനും ഏതിനും വടിയെടുക്കരുത്

എന്തിനും ഏതിനും വടിയെടുക്കരുത്

കുട്ടികള്‍ ദേഷ്യം പിടിച്ച് ഫര്‍ണിച്ചറുകള്‍ തട്ടിമറിക്കുകയും രക്ഷകര്‍ത്താക്കളെയും സഹോദരങ്ങളെയും തല്ലുകയും മാന്തുകയുമൊക്കെ ചെയ്യാറുണ്ട്. രക്ഷകര്‍ത്താക്കള്‍ ശാരീരികമായി ഇതിനെ നേരിടുന്നത് കുട്ടികളില്‍ ദേഷ്യവും പകയും വര്‍ധിപ്പിക്കും. പിന്നീട് സമാധാനന്തരീക്ഷം പുനസ്ഥാപിക്കാന്‍ ബുദ്ധിമുട്ടും ആയിരിക്കും. കുരുന്നുമനസിലെ പ്രതികരണ രീതികളാണ് ഇതെന്നത് മനസിലാക്കുക മാത്രമാണ് ഏക പോംവഴി. രക്ഷകര്‍ത്താവ് വടിയെടുക്കുന്നത് ഒരുതരത്തില്‍ കുട്ടിക്ക് തന്‍െറ വഴി ശരിയാണെന്ന തോന്നലുണ്ടാക്കുന്നതാണ്. മാതൃകാ രക്ഷകര്‍ത്താക്കള്‍ ശാരീരികമായി ശിക്ഷിക്കാതെ രംഗം ശാന്തമാക്കാനാണ് ശ്രമിക്കുക.

എങ്ങനെ പ്രതികരിക്കണമെന്ന് പഠിപ്പിക്കുക

എങ്ങനെ പ്രതികരിക്കണമെന്ന് പഠിപ്പിക്കുക

രംഗം ശാന്തമായാല്‍ മക്കളെ അടുത്ത് വിളിച്ചിരുത്തുക. നിങ്ങള്‍ ദേഷ്യപ്പെടാതിരിക്കുമ്പോള്‍ അവന്‍െറ/ അവളുടെ ആവശ്യം നിങ്ങള്‍ മനസിലാക്കിയെന്ന് അവര്‍ക്ക് തോന്നലുണ്ടാകും. എന്താണ് കാര്യമെന്ന് ചോദിച്ച് മനസിലാക്കിയ ശേഷം ദേഷ്യം പ്രകടിപ്പിക്കാന്‍ ഇതിലും നല്ല വഴികളുണ്ടെന്ന കാര്യം മനസിലാക്കി നല്‍കുക. സ്വന്തം ദേഷ്യം നിയന്ത്രിക്കാന്‍ കഴിയാത്ത രക്ഷകര്‍ത്താക്കള്‍ക്ക് ഇതിന് സാധിക്കില്ല. കൊച്ചുകുട്ടികളാണെങ്കില്‍ മനസിലാകുന്ന ഭാഷയില്‍ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുക. കാര്‍ട്ടൂണ്‍ സീരിയലോ കുട്ടികളുടെ സിനിമയോ ഒക്കെ വെച്ചുകൊടുത്തിട്ട് അതിലെ പെരുമാറ്റങ്ങള്‍ കണ്ട് മനസിലാക്കാന്‍ കുട്ടികളോട് ഉപദേശിക്കുക. വീട്ടുപകരണങ്ങള്‍ തകര്‍ത്തും മറ്റുമല്ല ദേഷ്യം പ്രകടിപ്പിക്കേണ്ടതെന്ന കാര്യം നിര്‍ബന്ധമായും മനസിലാക്കി നല്‍കുക.

കുട്ടികളെ വെറുതെയിരുത്തത് -

കുട്ടികളെ വെറുതെയിരുത്തത് -

വെറുതെയിരിക്കുന്ന കുട്ടികളില്‍ ദുര്‍വാശിയും കരച്ചിലുമൊക്കെ സാധാരണയാണ്. ദേഷ്യത്തെ അകറ്റാന്‍ കുട്ടികളെ പലതരം കളികളും മറ്റും ശീലിപ്പിക്കുക. ഉദാഹരണത്തിന് വീട്ടുമുറ്റത്തെ മതിലില്‍ ഒരു നനഞ്ഞ തുണി തൂക്കിയിടുക. ദേഷ്യം വരുമ്പോള്‍ അതില്‍ പോയി എഴുതാന്‍ കുട്ടികളോട് നിര്‍ദേശിക്കുക. അതിന് ശേഷം അത് ചുരുട്ടികൂട്ടി എറിയാന്‍ പറയുക. ഇതുവഴി ആരെയും ബുദ്ധിമുട്ടിക്കാതെ ദേഷ്യം പ്രകടിപ്പിക്കാനുള്ള വഴികള്‍ കുട്ടികള്‍ക്ക് തുറന്നുകിട്ടും.

രക്ഷകര്‍ത്താവ് മാതൃകയാകുക

രക്ഷകര്‍ത്താവ് മാതൃകയാകുക

കുട്ടികള്‍ ഏറ്റവും കൂടുതല്‍ അനുകരിക്കുക അവരുടെ രക്ഷകര്‍ത്താക്കളെയാകും. അതുകൊണ്ട് നിയന്ത്രണം വിടാതെ ദേഷ്യത്തെ എങ്ങനെയാണ് നേരിടുന്നതെന്ന കാര്യം കുട്ടികള്‍ക്ക് പ്രവര്‍ത്തിയില്‍ കാണിച്ച് കൊടുക്കുക. കുട്ടികളെ ഇത്തരം പെരുമാറ്റം അനുകരിക്കാന്‍ ഉപദേശിക്കുക. ക്ഷമയുടെ നെല്ലിപ്പലക കൈവിട്ടാലും നിയന്ത്രണം പാലിക്കുകയെന്നതാണ് ഒരു രക്ഷകര്‍ത്താവിനെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളിയുള്ള കാര്യം. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ശീലമാക്കിയാല്‍ നിങ്ങളുടെ കുട്ടിയുടെ ദേഷ്യത്തെ നിങ്ങള്‍ക്ക് ഫലപ്രദമായി നേരിടാം.

Read more about: kid കുട്ടി
English summary

5 Tips To Deal With Child Anger

Here are some tips to deal with child anger. Know about the ways to deal with child anger and control your child,
X
Desktop Bottom Promotion