For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളെ ഭക്ഷണം കഴിപ്പിയ്ക്കാന്‍ വഴിയുണ്ട്

|

കുട്ടികളെ ഭക്ഷണം കഴിപ്പിക്കുന്നത് ഹിമാലയം കയറുന്നതു പോലെയാണ് പലര്‍ക്കും.

ഭക്ഷണം കഴിയ്ക്കുവാന്‍ മടിയ്ക്കുന്ന കുട്ടികളാണ് മറുവിഭാഗത്തേക്കാളും കൂടുതല്‍. ഭക്ഷണം കഴിയ്ക്കാന്‍ മടിയ്ക്കുന്ന കുട്ടികളെ ഭക്ഷണം കഴിയ്പ്പിക്കണോ,

കുട്ടികളെ ഭക്ഷണം കഴിപ്പിയ്ക്കാന്‍ വഴിയുണ്ട്

കുട്ടികളെ ഭക്ഷണം കഴിപ്പിയ്ക്കാന്‍ വഴിയുണ്ട്

കുട്ടികള്‍ ഭക്ഷണം കഴിയ്ക്കാന്‍ മടി കാണിക്കുന്നത് സ്വാഭാവികം. ഇതിനായി ഇവരെ അടിക്കുകയോ വഴക്കു പറയുകയോ ഭീഷണിപ്പെടുത്തി കഴിയ്പ്പിക്കുകയോ ചെയ്യരുത്. കഥകള്‍ പറഞ്ഞു കൊടുത്തും തമാശകള്‍ പറഞ്ഞും കുട്ടികളെ ഭക്ഷണം കഴിയ്പ്പിക്കുക.

കുട്ടികളെ ഭക്ഷണം കഴിപ്പിയ്ക്കാന്‍ വഴിയുണ്ട്

കുട്ടികളെ ഭക്ഷണം കഴിപ്പിയ്ക്കാന്‍ വഴിയുണ്ട്

കൃത്യമായ സമയങ്ങളില്‍ ഭക്ഷണം കൊടുക്കാന്‍ ശ്രദ്ധിയ്ക്കുക. മൂന്നോ നാലോ നേരം ഒരുമിച്ചു കൊടുക്കുന്നതിനേക്കാള്‍ അഞ്ചോ ആറോ തവണയായി ഭക്ഷണം കൊടുക്കുക. ഇതാണ് ആരോഗ്യത്തിനും നല്ലത്.

കുട്ടികളെ ഭക്ഷണം കഴിപ്പിയ്ക്കാന്‍ വഴിയുണ്ട്

കുട്ടികളെ ഭക്ഷണം കഴിപ്പിയ്ക്കാന്‍ വഴിയുണ്ട്

ഒരു സമയത്ത് പല ഭക്ഷണങ്ങള്‍ കൊടുക്കാതെ ഒരേ തരം ഭക്ഷണം കൊടുക്കുക. ചോറിനോപ്പം ആപ്പിളും കൊടുക്കാന്‍ ശ്രമിക്കരുതെന്നര്‍ത്ഥം.

കുട്ടികളെ ഭക്ഷണം കഴിപ്പിയ്ക്കാന്‍ വഴിയുണ്ട്

കുട്ടികളെ ഭക്ഷണം കഴിപ്പിയ്ക്കാന്‍ വഴിയുണ്ട്

ചിപ്‌സ്, പായ്ക്കറ്റ് ഫുഡ് തുടങ്ങിവ കുട്ടികള്‍ക്ക് വല്ലപ്പോഴും മാത്രം നല്‍കുക. ഭക്ഷണസമയത്ത് ഇവ ഒരു കാരണവശാലും കൊടുക്കരുത്. കുട്ടികളുടെ വിശപ്പു കളയുന്ന മുഖ്യഘടകങ്ങളാണിവ.

കുട്ടികളെ ഭക്ഷണം കഴിപ്പിയ്ക്കാന്‍ വഴിയുണ്ട്

കുട്ടികളെ ഭക്ഷണം കഴിപ്പിയ്ക്കാന്‍ വഴിയുണ്ട്

കോള, സോഡ പോലുള്ള പാനീയങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കരുത്. ഇതവരുടെ വിശപ്പു കളയാനേ ഉപരിക്കൂ.

കുട്ടികളെ ഭക്ഷണം കഴിപ്പിയ്ക്കാന്‍ വഴിയുണ്ട്

കുട്ടികളെ ഭക്ഷണം കഴിപ്പിയ്ക്കാന്‍ വഴിയുണ്ട്

മുതിര്‍ന്നവര്‍ക്കൊപ്പം ഒരുമിച്ച് കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുക. ഇത് ഭക്ഷണം കഴിയ്ക്കാനുള്ള തോന്നലുണ്ടാക്കും.

കുട്ടികളെ ഭക്ഷണം കഴിപ്പിയ്ക്കാന്‍ വഴിയുണ്ട്

കുട്ടികളെ ഭക്ഷണം കഴിപ്പിയ്ക്കാന്‍ വഴിയുണ്ട്

കുട്ടികള്‍ക്കൊപ്പമിരുന്നു കഴിയ്ക്കുമ്പോള്‍ മുതിര്‍ന്നവരും ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. കാരണം മുതിര്‍ന്നവരെ അനുകരിക്കാനുള്ള ശീലം കുട്ടികള്‍ക്കുണ്ട്. ഇക്കാര്യത്തില്‍ ഇവര്‍ക്ക് മാതൃകയാകുക.

കുട്ടികളെ ഭക്ഷണം കഴിപ്പിയ്ക്കാന്‍ വഴിയുണ്ട്

കുട്ടികളെ ഭക്ഷണം കഴിപ്പിയ്ക്കാന്‍ വഴിയുണ്ട്

രുചിയുള്ള ഭക്ഷണം മാത്രമല്ല, ഇത് കുട്ടികള്‍ക്കു മുന്നില്‍ നിരത്തുന്നതും പ്രധാനമാണ്. നല്ല രീതിയില്‍ അലങ്കരിച്ച ഭക്ഷണം കഴിയ്ക്കാന്‍ കുട്ടികള്‍ക്ക് താല്‍പര്യം കൂടും.

കുട്ടികളെ ഭക്ഷണം കഴിപ്പിയ്ക്കാന്‍ വഴിയുണ്ട്

കുട്ടികളെ ഭക്ഷണം കഴിപ്പിയ്ക്കാന്‍ വഴിയുണ്ട്

ദിവസവും ഒരേ തരം ഭക്ഷണം നല്‍കാതെ പലതരം ഭക്ഷണങ്ങള്‍ കുട്ടികള്‍ക്കു നല്‍കുക. ഇത് പോഷണം കൂടുതല്‍ ലഭിക്കാന്‍ സഹായിക്കും.

കുട്ടികളെ ഭക്ഷണം കഴിപ്പിയ്ക്കാന്‍ വഴിയുണ്ട്

കുട്ടികളെ ഭക്ഷണം കഴിപ്പിയ്ക്കാന്‍ വഴിയുണ്ട്

വീട്ടില്‍ നല്ല ഭക്ഷണങ്ങള്‍ സൂക്ഷിക്കുക. അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ ഒഴിവാക്കാന്‍ കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവര്‍ക്കും ഇത് വളറെ പ്രധാനമാണ്.

Read more about: kid കുട്ടി
English summary

Kids,Parents, Food, Health, Nutrition, കുട്ടി, ഭക്ഷണം, ആരോഗ്യം, ശരീരം, പോഷണം

Does your child always throw tantrums at the dinning table? Does he always demand unhealthy foods? Here are some solutions for this problem,
Story first published: Tuesday, February 19, 2013, 16:05 [IST]
X
Desktop Bottom Promotion