For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളുടെ പരീക്ഷാപ്പേടി അകറ്റാം

|

പരീക്ഷാക്കാലമാണ്. കുട്ടികള്‍ക്കൊപ്പമോ അതിനേക്കാള്‍ ഏറെയോ മാതാപിതാക്കള്‍ക്ക് പരീക്ഷണക്കാലവും.

കുട്ടികളെ പരീക്ഷയ്‌ക്കൊരുക്കുകയെന്നത് വളരെ പ്രധാനം തന്നെ. എന്നാല്‍ ഇതിനായി തെരഞ്ഞെടുക്കുന്ന വഴികളാണ് പരമപ്രധാനം. സ്‌ട്രെസും ടെന്‍ഷനുമൊഴിവാക്കി വേണം കുട്ടികളെ പരീക്ഷയ്‌ക്കൊരുക്കാ. ഇതിനുള്ള ചില വഴികളിതാ,

കുട്ടികള്‍ക്കൊപ്പമിരുന്ന് കൃത്യമായ പ്ലാന്‍ തയ്യാറാക്കാം. ഏതൊക്കെ വിഷയങ്ങള്‍ എത്ര സമയം എങ്ങിനെ പഠിയ്ക്കണമെന്ന കാര്യം തീരുമാനിക്കാം. ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ക്ക് കൂടുതല്‍ സമയം കൊടുത്തുവേണം പദ്ധതി തയ്യാറാക്കാന്‍.

കുട്ടികള്‍ പഠിയ്ക്കുമ്പോള്‍ മാതാപിതാക്കളും അടുത്തിരിക്കുന്നത് ഗുണം ചെയ്യും. ഇത് പഠിയ്ക്കാനുള്ള പ്രേരണയാകും.

പഠിച്ചു കഴിഞ്ഞ ഭാഗങ്ങള്‍ ഇടയ്ക്കിടെ റിവിഷന്‍ നടത്താന്‍ കുട്ടികളോട് ആവശ്യപ്പെടുക. ഇത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കും.

പഴയ പരീക്ഷകളില്‍ ആവര്‍ത്തിച്ചു വന്നിരിക്കുന്ന ചോദ്യത്തരങ്ങള്‍ പ്രാധാന്യം കൊടുത്തു പഠിയ്ക്കുക. പഴയ കുറച്ചു വര്‍ഷങ്ങളിലെ ഇത്തരം പരീക്ഷാപേപ്പറുകള്‍ ശ്രദ്ധിക്കുന്നത് ഗുണം ചെയ്യും.

കുട്ടികളോട് എപ്പോഴും പരീക്ഷയെന്നു പറഞ്ഞ് പേടിപ്പിക്കാതിരിക്കുക. ഇത് ഒരു സാധാരണ സംഭവമെന്ന രീതിയില്‍ ഇടപെടുക.

അത്യാവശ്യം കളിയ്ക്കാനും ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനുമുള്ള ചെറിയ ഇടവേളകള്‍ പഠനത്തിനിടിയില്‍ കണ്ടെത്തുക. ഇത് കൂടുതല്‍ ഉന്മേഷത്തോടെ പഠിയക്കാന്‍ സഹായിക്കും.

Exams

കുട്ടികളോട് ആശയവിനിമയം നടത്തുകയും തമാശകള്‍ പറയുകയും ചെയ്യുക. ഇത് കുട്ടികളിലെ സ്‌ട്രെസ് കുറയ്ക്കും. ഇവരോടൊപ്പം അല്‍പം നടക്കുക. മനസു തുറന്ന് സംസാരിക്കുക. ഇത് കുട്ടികളില്‍ വരുത്തുന്ന മാറ്റങ്ങള്‍ വലുതായിരിക്കും.

കുട്ടികള്‍ മോശമാണെന്ന രീതിയിലോ പരീക്ഷയില്‍ പരാജയപ്പെടുമെന്ന രീതിയിലോ ഒരിക്കലും സംസാരിക്കരുത്. അവര്‍ നല്ല രീതിയില്‍ വിജയിക്കുമെന്ന രീതിയില്‍ സംസാരിക്കുക.

നല്ല ഭക്ഷണവും ഉറക്കവും വളരെ പ്രധാനം. പോഷകഗുണമുള്ള ഭക്ഷണം സമയാസമയത്ത് കൊടുക്കുക. പല സമയത്തായി ചെറിയ തോതില്‍ ഭക്ഷണം കഴിയ്ക്കുന്നതായിരിക്കും നല്ലത്. ഇതുപോലെ കൃത്യമായ ഉറക്കവും വളരെ പ്രധാനം.

Read more about: kid കുട്ടി
English summary

Kid, Parents, Father, Mother, Exam, Tension, Stress, കുട്ടി, അച്ഛന്‍, അമ്മ, മാതാപിതാക്കള്‍, പരീക്ഷ, സ്‌ട്രെസ്, ടെന്‍ഷന്‍

Come march, every student are on their toes to study hard and fetch good marks to top the class. Every student is under the pressure to perform and succeed. Anxiety and stress are extremely common and many students face immense pressure not just from their teachers but also from peers and parents. The competitive nature of the students are driving many students to take up counseling in order to face the exam pressures.
 
X
Desktop Bottom Promotion