For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളുടെ പഠനം മെച്ചപ്പെടുത്താം

|

ചില കുട്ടികളുണ്ട്, പഠിക്കാന്‍ അല്‍പം പുറകിലായിരിക്കും. അതായത് പഠന സംബന്ധമായ കാര്യങ്ങള്‍ മനസിലാക്കിയെടുക്കാനും ഇത് പ്രാവര്‍ത്തികമാക്കാനും. ഇത്തരം കാര്യങ്ങള്‍ മാതാപിതാക്കളെ കൂടുതല്‍ ടെന്‍ഷനിലാക്കാറുമുണ്ട്.

കുട്ടികളെ കൂടുതല്‍ സമ്മര്‍ദത്തിലാഴ്ത്തുകയോ ശിക്ഷിക്കുകയോ അല്ല ഇത്തരം അവസരങ്ങളില്‍ മാതാപിതാക്കള്‍ ചെയ്യേണ്ടത്. കാര്യങ്ങള്‍ മനസിലാക്കി ന്യൂനതകള്‍ പരിഹരിക്കാന്‍ കുട്ടികളെ സഹായിക്കുകയാണ് വേണ്ടത്.

Kids

കുട്ടികള്‍ക്ക് പഠിയ്ക്കാന്‍ അനുയോജ്യമായ ഒരു സാഹചര്യം ഉണ്ടാക്കിക്കൊടുക്കണം. നല്ലപോലെ പഠിയ്ക്കാന്‍ നല്ല ഭക്ഷണവും ഉറക്കവും അത്യാവശ്യം തന്നെയാണ്. ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ ശ്രദ്ധ വയ്ക്കുക തന്നെ വേണം. ഇതുപോലെ ടിവിയുടേയും മറ്റും ശല്യമില്ലാതെ പഠിയ്ക്കാന്‍ പറ്റിയ ഒരു അന്തരീക്ഷവും.

കുട്ടികളെ തനിയെ പഠിയ്ക്കാന്‍ വിടാതെ മാതാപിതാക്കള്‍ കൂടെ സഹായിക്കുന്നത് പഠനകാര്യത്തില്‍ കൂടുതല്‍ മെച്ചപ്പെടാന്‍ കുട്ടികളെ സഹായിക്കും. തങ്ങളുടെ പഠനകാര്യത്തില്‍ മാതാപിതാക്കള്‍ ശ്രദ്ധാലുക്കളാണെന്ന ചിന്ത കൂടുതല്‍ ഏകാഗ്രതയോടെ പഠിയ്ക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കും.

പഠനം മാത്രമല്ല, കളികളിലും കുട്ടികളെ വ്യാപൃതരാക്കുക. ബുദ്ധിശക്തി വളര്‍ത്താനുപരിയ്ക്കുന്ന വിവിധ കളികളുണ്ട്. ഇത്തരം കളികളില്‍ ഏര്‍പ്പെടാനുള്ള അവസരങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുക. ഇത്തരം കളികള്‍ പഠനത്തിലും ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ കുട്ടികളെ സഹായിക്കും.

കളികളിലൂടെ പഠനം എന്ന രീതി ആകാവുന്നിടത്തോളം പിന്‍തുടരുക.ചെറിയ ക്ലാസുകളിലെങ്കിലും ഇത് നല്ലതാണ്.

റിവിഷന്‍ വളരെ പ്രധാനം. ദിവസവും, അല്ലെങ്കില്‍ ആഴ്ചയിലൊരിക്കല്‍ പഠിച്ച മുഴുവന്‍ പാഠങ്ങളും ഒരാവര്‍ത്തി ഓര്‍മിച്ചെടുക്കാനുള്ള അവസരങ്ങളുണ്ടാക്കുക. ഇത് പഠനം എളുപ്പത്തിലാക്കുള്ള ഒരു പ്രധാന വഴിയാണ്.

കുട്ടികള്‍ക്ക് ഓര്‍മശക്തിയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഡോക്ടറുടെ സഹായം തേടാന്‍ മടിയ്ക്കരുത്.

English summary

Kid, Study, Fun, Class, Revision, കുട്ടി, പഠനം, കളി, റിവിഷന്‍, ക്ലാസ്‌

While many parents want their kids to perform well in school, so they eventually pressurize them to achieve big. But when their kids fail to perform well in academic or other activities, they are punished. However, it is a responsibility of parents to understand the underlying problem that the child is facing. Children have different rates of learning, it is wrong to put all of them on one platform as they have different rates of learning both academics and other activities.
Story first published: Sunday, February 3, 2013, 16:03 [IST]
X
Desktop Bottom Promotion