For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പേടിസ്വപ്‌നം കുഞ്ഞുറക്കം കെടുത്തുന്നോ?

|

കുട്ടികള്‍ ഉറങ്ങുന്നതു കാണാന്‍ രസമാണ്. നിഷ്‌കളങ്കത നോക്കി നില്‍ക്കാന്‍ തോന്നും. ഉറക്കത്തില്‍ ഇവര്‍ സ്വപ്‌നങ്ങള്‍ കണ്ടു പുഞ്ചിരിക്കും. സ്വപ്‌നത്തില്‍ മാലാഖമാര്‍ വരുമ്പോഴാണ് ഇത്തരം പുഞ്ചിരിയെന്ന് നാം പറയും.

എന്നാല്‍ ദുസ്വപ്‌നം കണ്ട് ഉറക്കം കളയുന്നവരും ഞെട്ടിയെഴുന്നേല്‍ക്കുന്ന കുട്ടികളും ധാരാളമുണ്ട്. സ്ഥിരം ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടികളുമുണ്ട്.

കുട്ടികള്‍ ദുസ്വപ്‌നം കാണുന്നത് ഒഴിവാക്കുവാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക.

kid

പലപ്പോഴും ടിവിയിലേയും മറ്റും ദുഷ്ടകഥാപാത്രങ്ങള്‍, ഇത് കാര്‍ട്ടൂണാണെങ്കില്‍ പോലും ദുസ്വപ്‌നമായി വന്ന് കുട്ടികളെ ഭയപ്പെടുത്താറുണ്ട്. ഉറങ്ങുന്നതിനു മുന്‍പ് ഇത്തരം പരിപാടികള്‍ കാണാന്‍ കുട്ടികളെ അനുവദിക്കരുത്.

കിടക്കുന്ന സമയത്ത് കുട്ടികള്‍ക്ക് മാതാപിതാക്കള്‍ കഥ പറഞ്ഞു കൊടുക്കുന്നത് സാധാരണമാണ്. ഇത്തരം കഥകളില്‍ കുട്ടികളെ ഭയപ്പെടുത്തുന്ന കഥാപാത്രങ്ങളും രംഗങ്ങളുമുണ്ടാകരുത്. ഇത് കുഞ്ഞുമനസില്‍ മായാതെ കിടക്കും. ഭയപ്പെടുത്തുന്ന കാര്യങ്ങളൊന്നും തന്നെ കുട്ടികളോട് പറയരുത്.

അസുഖങ്ങളും കുട്ടികള്‍ക്ക് ഉറങ്ങുമ്പോള്‍ അസ്വസ്ഥതകളും പേടിസ്വപ്‌നങ്ങളുമെല്ലാം നല്‍കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ മാതാപിതാക്കള്‍ കുട്ടിയുടെ അരികില്‍ തന്നെ കിടക്കുക. ഇത് കുട്ടികള്‍ക്ക് സുരക്ഷിതബോധം നല്‍കും.

കുട്ടികളെ മാതാപിതാക്കളുടെ അടുത്തു നിന്നും മാറ്റിക്കിടത്തുന്നതും ചിലപ്പോള്‍ അവരെ ഭയപ്പെടുത്താറുണ്ട്. ദുസ്വപ്‌നങ്ങള്‍ കാണാന്‍ ഇട വരുത്താറുണ്ട്. തുടക്കത്തില്‍ കുട്ടിയെ ഒറ്റയ്ക്കു കിടത്തി എഴുന്നേറ്റു പോകാതെ അവര്‍ ഉറങ്ങുന്നതുവരെ കാത്തിരിക്കുക. ഉറങ്ങുമ്പോഴും ഇടയക്കു കഴിയുമെങ്കില്‍ അവരുടെ മുറിയില്‍ ചെല്ലുക. ഇതെല്ലാം കുട്ടികളുടെ മനസിലെ ഭയം അകറ്റിക്കളയും.

ഇത്തരം കാര്യങ്ങള്‍ കൊണ്ടും കുഞ്ഞുഭയം മാറിയില്ലെങ്കില്‍ ചൈല്‍ഡ് സൈക്കോളജിസ്റ്റിന്റെ സഹായം തേടുന്നത് നല്ലതായിരിക്കും.

Read more about: kid കുട്ടി
English summary

Tips Avoid Kids Nightmare

It is most important to distinguish toddler nightmares from toddler night terrors. If your toddler is having night terrors, he or she will not wake up suddenly but continued to have a visibly disturbed sleep. But toddlers usually wake after nightmares and start crying.
 
 
Story first published: Thursday, June 27, 2013, 14:59 [IST]
X
Desktop Bottom Promotion