For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ക്കുമാകാം നല്ല ഒരമ്മ!

|

അമ്മയെന്നാല്‍ കുട്ടികളെ സംബന്ധിച്ചടത്തോളം സ്വന്തം ലോകം തന്നെയാണെന്നു പറയാം. മിക്കവാറും കുഞ്ഞുങ്ങള്‍ ഏറ്റവും കൂടുതല്‍ കണ്ടു വളരുന്നതും അമ്മമാരെയായിരിക്കും.

അമ്മയുടെ വാല്‍സല്യവും കൊഞ്ചിക്കലുമെല്ലാമായിരിക്കും ഒരു കുഞ്ഞിന്റെ ലോകം.

അമ്മയാവുക എന്നതല്ല, നല്ല ഒരു അമ്മയാവുക എന്നതാണ് പരമപ്രധാനം. ഇതിന് അല്‍പം ബുദ്ധിമുട്ടുമുണ്ട്. നല്ല അമ്മയാകാന്‍ വേണ്ട ചില കാര്യങ്ങള്‍ അറിയൂ.

നിങ്ങള്‍ക്കുമാകാം നല്ല ഒരമ്മ

നിങ്ങള്‍ക്കുമാകാം നല്ല ഒരമ്മ

കുഞ്ഞിനോടുള്ള വാല്‍സല്യവും സ്‌നേഹവും പുറമെ പ്രകടിപ്പിക്കുകയെന്നത് വളരെ പ്രധാനമാണ്. ഇതിലൂടെയാണ് കുഞ്ഞും സ്‌നേഹം പഠിയ്ക്കുന്നത്.

നിങ്ങള്‍ക്കുമാകാം നല്ല ഒരമ്മ

നിങ്ങള്‍ക്കുമാകാം നല്ല ഒരമ്മ

കുഞ്ഞായിരിക്കുമ്പോഴും വളരുമ്പോഴും ആശയവിനിമയവും വളരെ പ്രധാനമാണ്. ഇത് പരസ്പരം അറിയാന്‍ മാത്രമല്ല, വളരുമ്പോഴും മാതാപിതാക്കളുമായി ആശയവിനിമയം നടത്താനുള്ള ഒരു ശീലം കുട്ടികളിലുണ്ടാക്കും. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഇത് വളരേയേറെ ഗുണം ചെയ്യും.

നിങ്ങള്‍ക്കുമാകാം നല്ല ഒരമ്മ

നിങ്ങള്‍ക്കുമാകാം നല്ല ഒരമ്മ

എത്ര തിരക്കുണ്ടെങ്കിലും കുട്ടികളുമായി ചെലവഴിക്കാന്‍ സമയം കണ്ടെത്തണം. അല്ലെങ്കില്‍ ഒരു അന്യതാബോധം കുട്ടികളിലുണ്ടാകും. തന്നോട് അമ്മയ്ക്ക് സ്‌നേഹമില്ലെന്നൊരു തോന്നലും കുഞ്ഞിനുണ്ടാകും.

നിങ്ങള്‍ക്കുമാകാം നല്ല ഒരമ്മ

നിങ്ങള്‍ക്കുമാകാം നല്ല ഒരമ്മ

നല്ല കാര്യങ്ങളില്‍ കുട്ടികള്‍ക്ക് പിന്തുണ നല്‍കുക. അവരെ പ്രോത്സാഹിപ്പിക്കുക. ഇത് കുട്ടികളുടെ നല്ല ഭാവിയ്ക്ക് വളരെ പ്രധാനമാണ്.

നിങ്ങള്‍ക്കുമാകാം നല്ല ഒരമ്മ

നിങ്ങള്‍ക്കുമാകാം നല്ല ഒരമ്മ

കുട്ടികള്‍ പലപ്പോഴും മാതാപിതാക്കളെ കണ്ടായിരിക്കും പല കാര്യങ്ങളും പഠിയ്ക്കുക. ഇവരായിരിക്കും കുട്ടികളുടെ മുന്‍പിലുള്ള റോള്‍ മോഡല്‍. ഇതുകൊണ്ടുതന്നെ മാതാപിതാക്കള്‍ തങ്ങളുടെ സ്വഭാവത്തെ പറ്റിയും പെരുമാറ്റത്തെ പറ്റിയും ശ്രദ്ധാലുക്കളായിരിക്കണം.

നിങ്ങള്‍ക്കുമാകാം നല്ല ഒരമ്മ

നിങ്ങള്‍ക്കുമാകാം നല്ല ഒരമ്മ

കുട്ടികളെ നോക്കുമ്പോള്‍ അമ്മയ്ക്ക് ക്ഷമ അത്യാവശ്യമാണ്. പെട്ടെന്ന് ദേഷ്യം വരുന്നതും ശകാരിക്കുന്നതും ഗുണകരമല്ലാത്ത സ്വാധീനങ്ങളായിരിക്കും കുട്ടികളിലുണ്ടാക്കുക. കുട്ടികളുടെ കാര്യത്തില്‍ ക്ഷമ വലിയ ഗുണങ്ങള്‍ നല്‍കും.

നിങ്ങള്‍ക്കുമാകാം നല്ല ഒരമ്മ

നിങ്ങള്‍ക്കുമാകാം നല്ല ഒരമ്മ

ഒരു അമ്മയെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ മറ്റാരേക്കാളും വലുതാണെന്നു മനസിലാക്കുക. ഇതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുക. ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുന്ന ഒരമ്മയ്ക്ക് കുഞ്ഞിനെ ഉത്തരവാദിത്വങ്ങള്‍ പഠിപ്പിയ്ക്കാന്‍ യാതൊരു അര്‍ഹതയുമില്ലെന്നു തിരിച്ചറിയുക.

നിങ്ങള്‍ക്കുമാകാം നല്ല ഒരമ്മ

നിങ്ങള്‍ക്കുമാകാം നല്ല ഒരമ്മ

കുട്ടികള്‍ തെറ്റു ചെയ്യുന്നത് സ്വാഭാവികം. ശരിയും തെറ്റും തിരിച്ചറിയാത്തതായിരിക്കും ഇതിന് പലപ്പോഴും കാരണം. തെറ്റു ചെയ്യുമ്പോള്‍ കുട്ടികളെ ശകാരിക്കാതെ തെറ്റു ചൂണ്ടിക്കാണിച്ച് തിരുത്തിക്കൊടുക്കാന്‍ ശ്രദ്ധിയ്ക്കുക. ശകാരത്തേക്കാളും ശിക്ഷയേക്കാളും വലിയ പ്രയോജനങ്ങള്‍ ഇതുണ്ടാക്കും.

നിങ്ങള്‍ക്കുമാകാം നല്ല ഒരമ്മ

നിങ്ങള്‍ക്കുമാകാം നല്ല ഒരമ്മ

അമ്മയ്ക്ക് വിദ്യാഭ്യാസമുണ്ടോയെന്നതല്ല, കുട്ടികള്‍ക്ക് ഇതിനു വേണ്ടുന്ന എല്ലാ സൗകര്യങ്ങളും പിന്തുണയും നല്‍കുകയും ഇതിനൊപ്പം പഠിക്കാന്‍ ശ്രമിയ്ക്കുന്നതും കുട്ടികള്‍ക്ക് നല്ലൊരു പ്രോത്സാഹനമാകും.

നിങ്ങള്‍ക്കുമാകാം നല്ല ഒരമ്മ

നിങ്ങള്‍ക്കുമാകാം നല്ല ഒരമ്മ

കുട്ടിയുടെ താല്‍പര്യങ്ങളും അഭിപ്രായങ്ങളും മാനിക്കുക. അവര്‍ക്ക് അര്‍ഹമായ സ്ഥാനം ന്ല്‍കുന്നുവെന്ന തോന്നല്‍ ഉണ്ടാക്കുക. കുടുംബത്തെ സംബന്ധിക്കുന്ന കാര്യങ്ങളിലും കുട്ടികളെ ഉള്‍പ്പെടുത്തുക. ഉത്തരവാദിത്വമുള്ളവരായി മാറാന്‍ ഇതവരെ സഹായിക്കും.

English summary

Kid, Baby, Mother, Kid, Study, കുട്ടി, കുഞ്ഞ്, അമ്മ, പഠനം, ക്ഷമ,

By the birth of a baby, a mother is also born. Being a good mother is the best feeling that any woman can ever experience. Motherhood offers many challenging responsibilities and makes it the hardest and the best job in this world. Stepping into motherhood will demand that you bring out the best in your child.
 
Story first published: Monday, March 18, 2013, 13:07 [IST]
X
Desktop Bottom Promotion