For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടി നോട്ടം എളുപ്പമാക്കാം

By VIJI JOSEPH
|

പല സാഹചര്യങ്ങളിലും നിങ്ങള്‍ക്ക് കുട്ടിയെ നോക്കേണ്ടതായി വരും. ഭാര്യയും, സഹോദരിയുമൊക്കെ സ്ഥലത്തില്ലാത്ത സന്ദര്‍ഭങ്ങളില്‍ അത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അമ്മമാരുടെ സാന്നിധ്യത്തിലല്ലാതെ കുട്ടികളെ നോക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നിഷ്കളങ്കമാണ് കുട്ടികളുടെ മനസ് എന്നിരിക്കിലും നിങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കാന്‍ അവര്‍ക്ക് സാധിക്കും.

ഐസ്ക്രീമും, ചോക്കലേറ്റുമൊക്കെ നല്കി തല്ക്കാലത്തേക്ക് അടക്കിയിരുത്താമെങ്കിലും കാര്യങ്ങള്‍ അല്പം കഴിയുമ്പോള്‍ കൈവിട്ട് പോകും. വീണ്ടും അവര്‍ ആവശ്യങ്ങളുമായി വരുകയും നിങ്ങള്‍ നിസഹായനാവുകയും ചെയ്യും. കുട്ടികള്‍ ഊര്‍ജ്ജസ്വലരായതിനാല്‍ നിരന്തരം അവര്‍ പല പുതിയ കാര്യങ്ങളിലും ഏര്‍പ്പെട്ടുകൊണ്ടിരിക്കും. പണ്ടായിരുന്നെങ്കില്‍ ഒരു പാവ നല്കി കുട്ടികളെ മണിക്കൂറുകളോളം അടക്കിയിരുത്താനാവുമായിരുന്നു.

നിങ്ങള്‍ കുട്ടിയെ നോക്കുമ്പോള്‍ അവരെ അടക്കിയിരുത്താന്‍ ചില വസ്തുക്കള്‍ നല്കുകയും, എന്തെങ്കിലുമൊക്കെ ചെയ്യിക്കുകയും വേണം. കുട്ടികള്‍ക്കിണങ്ങുന്ന ഡി.വി.ഡികളോ, പി.എസ് 3, എക്സ്ബോക്സ് പോലുള്ള ഗെയിമുകളോ, മിഠായികളോ, ഫോണിലുള്ള ഗെയിമുകളോ ഒക്കെ നല്കേണ്ടിവരും. കൂടുതല്‍ സുരക്ഷിതമായ മാര്‍ഗ്ഗമെന്ന നിലയില്‍ കഥപുസ്തകങ്ങളും നല്കാം. കുട്ടികളെ അടക്കിയിരുത്താന്‍ പറ്റിയ ചില മാര്‍ഗ്ഗങ്ങളാണ് ഇനി പറയുന്നത്.

1. ചിത്രംവര

1. ചിത്രംവര

കുട്ടികള്‍ക്ക് പടം വരയ്ക്കാനും, കളര്‍ ചെയ്യാനും, പെയിന്‍റിംഗ് ചെയ്യാനും ഇഷ്ടമായിരിക്കും. ഏറെ സമയം ഇതുമായി അവര്‍ ചെലവഴിക്കും. കളര്‍ ചെയ്യാനായി ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്‍റെടുക്കുക. വാക്സ് ക്രയോണുകളും ചിത്രം വരയ്ക്കാനായി നല്കാം.

2. ഒളിച്ചുകളി

2. ഒളിച്ചുകളി

ലോകമെങ്ങുമുള്ള ഒരു കുട്ടിക്കളിയാണിത്. നിങ്ങള്‍ തയ്യാറാണെങ്കില്‍ അല്പം സഹിഷ്ണുതയും, ഊര്‍ജ്ജവും ചെലവഴിച്ച് ഈ കളിയിലൂടെ കുട്ടിയെ അടക്കിനിര്‍ത്താം.

3. കാര്‍ട്ടൂണ്‍

3. കാര്‍ട്ടൂണ്‍

കുട്ടികളെ അടക്കിയിരുത്താന്‍ ഏറ്റവും സാധാരണമായി പ്രയോഗിക്കുന്ന വഴിയാണ് ടി.വിയിലെ കാര്‍ട്ടൂണ്‍ ചാനല്‍. അഥവാ അതുകൊണ്ട് കാര്യം സാധിക്കുന്നില്ലെങ്കില്‍ വേണമെങ്കില്‍ കുട്ടികള്‍ക്കായുള്ള സിനിമകളും കാണിക്കാം.

4. ബ്ലോക്ക് ഗെയിം

4. ബ്ലോക്ക് ഗെയിം

കുട്ടികളെ അല്പനേരം അടക്കിയിരുത്താന്‍ സഹായിക്കുന്നതാണ് ബ്ലോക്ക് ഗെയിമുകള്‍. ലെഗോ ബോക്സ് നല്കി രസകരമായ രൂപങ്ങള്‍ നിര്‍മ്മിക്കാന്‍ അവരെ പ്രേരിപ്പിക്കാം.

5. പുസ്തകങ്ങള്‍

5. പുസ്തകങ്ങള്‍

കുട്ടികള്‍ക്ക് പുസ്തകം വായിക്കുന്നത് അത്ര ഇഷ്ടമുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് പുസ്തകങ്ങള്‍ വായിച്ച് കൊടുക്കണം. വര്‍ണ്ണശബളമായ ചിത്രങ്ങളുള്ള ഒരു പുസ്തകം അവര്‍ക്കായി രസകരമായ രീതിയില്‍ വായിച്ച് കൊടുക്കുക. അവര്‍ അടങ്ങിയിരുന്ന് കേട്ടുകൊള്ളും.

6. പാര്‍ക്ക്, കളിസ്ഥലം

6. പാര്‍ക്ക്, കളിസ്ഥലം

സമയമുണ്ടെങ്കില്‍ അടുത്തുള്ള പാര്‍ക്കിലേക്കോ കളിസ്ഥലത്തേക്കോ കുട്ടിയെ കൊണ്ടുപോകാം. ഓടാനും, മരം കയറാനുമൊക്കെ ഇഷ്ടമായതിനാല്‍ ഇവിടെ അവര്‍ ഏറെ സമയം ചെലവഴിച്ചുകൊള്ളും.

7. ഷൂട്ടിംഗ്

7. ഷൂട്ടിംഗ്

പ്ലാസ്റ്റിക്, വെള്ളം എന്നിവ ഉപയോഗിക്കുന്ന കളിത്തോക്കുകള്‍ ലഭ്യമാണ്. കുട്ടി ആണാണെങ്കില്‍ ഇത് കൊണ്ട് കളിച്ച് ഏറെ സമയം അവര്‍ കളഞ്ഞുകൊള്ളും.

8. വീഡിയോ ഗെയിം

8. വീഡിയോ ഗെയിം

ഫോണില്‍ ഒരു ഗെയിം ഡൗണ്‍ലോഡ് ചെയ്ത് കുട്ടിക്ക് നല്കുക. അതല്ലെങ്കില്‍ ഒരു ഗെയിം കണ്‍സോള്‍ നല്കാം. കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണല്ലോ ഗെയിമുകള്‍.

9.പാവകള്‍

9.പാവകള്‍

കുട്ടി പെണ്ണാണെങ്കില്‍ നിങ്ങള്‍ ഭാഗ്യവാനാണ്. ബാര്‍ബിയുടെ ഒരു പാവ നല്കിയാല്‍ അവള്‍ അതുമായി കളിച്ച് ഏറെ സമയമിരുന്നു കൊള്ളും.

10. മയക്കം

10. മയക്കം

രണ്ട് മാര്‍ഗ്ഗങ്ങളുപയോഗിച്ച് കുട്ടികളെ അടക്കിയിരുത്താം. ഒരു കഥ പറഞ്ഞ് കൊടുത്ത് അവരെ കിടക്കയില്‍ കിടത്തുക. കുട്ടികള്‍ വേഗത്തിലുറങ്ങിക്കൊള്ളും. ഏതാനും മണിക്കൂര്‍ നേരത്തേക്ക് നിങ്ങള്‍ക്ക് സുഖമായിരിക്കാം.

Read more about: kid കുട്ടി
English summary

most famous dance styles in the world

There will be times when you are made to baby sit your own kid when your wife is out for girl’s night out or your nephew when your sister makes an offer you just can’t say no to.
Story first published: Thursday, November 21, 2013, 18:05 [IST]
X
Desktop Bottom Promotion