For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദത്തെടുത്തു വളര്‍ത്തുമ്പോള്‍.....

By Shibu T Joseph
|

മാതാപിതാക്കളായിരിക്കുക തീര്‍ത്തും ബുദ്ധിമുട്ടേറിയ കാര്യമാകുമ്പോള്‍ വളര്‍ത്തുകുട്ടിയെ
നോക്കുന്നതിന്റെ വെല്ലുവിളികള്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ. വളര്‍ത്തുകുട്ടി (മറ്റൊരു
ഭാര്യയിലോ ഭര്‍ത്താവിലോ ജനിച്ച കുട്ടി) എന്ന അടയാളം കാലാകാലങ്ങളോളം അവിടെ തന്നെ
നില്‍ക്കും. വളര്‍ത്തുകുട്ടിയുള്ള എല്ലാ കുടുംബങ്ങളുടേയും അവസ്ഥ ഇതുതന്നെയാണ്. സ്വന്തമല്ലാത്ത
കുട്ടിയെ പൂര്‍ണ്ണ വിജയത്തോടെ നോക്കുകയെന്നത് എളുപ്പമല്ല. അതേ സമയം പ്രതിഫലം അര്‍ഹിക്കുന്ന
വെല്ലുവിളിയുമാണത്. പുതിയ പങ്കാളിയുമായുള്ള ബന്ധത്തിനേക്കാള്‍ നിര്‍ണ്ണായകമാണ്
നിങ്ങളുടേതല്ലാത്ത കുട്ടിയുമായുള്ള ബന്ധം തുടങ്ങുന്നത്.

പുതിയ കുടുംബവുമായി ഗുണപരമായ (നിഷേധാത്കമല്ലാത്ത) ബന്ധം കാത്തുസൂക്ഷിക്കുയെന്നതാണ് വലിയ
വെല്ലുവിളി. നിങ്ങളുടെ ആ കഴിവായിരിക്കും പ്രസ്തുത ബന്ധത്തിന്റെ സന്തോഷവും ആയുസ്സും
നിശ്ചയിക്കുക.സാഹചര്യങ്ങളോട് നിങ്ങള്‍ എങ്ങനെ പൊരുത്തപ്പെടുന്നു എന്നതിനനുസരിച്ചായിരിക്കും
കാര്യങ്ങള്‍. ശുഭാപ്തിവിശ്വാസിയാവുക. വളര്‍ത്തുകുട്ടിയോട് നല്ല സമീപനം പുലര്‍ത്തുക. പൂര്‍ണ്ണായ
ശ്രദ്ധയോടെയും സ്‌നേഹത്തോടെയും അവരെ നോക്കുക. ആവശ്യമായ പിന്തുണ നല്‍കിയാല്‍ അവര്‍
നിങ്ങളുമായി കൂടുതല്‍ അടുക്കും.

Looking After Step Children

നല്ല ആസൂത്രണവും തയ്യാറെടുപ്പുമുണ്ടായാല്‍ കാര്യങ്ങള്‍ വരുതിയില്‍ കൊണ്ടുവരുവാന്‍ സാധിക്കും.
വളര്‍ത്തുകുട്ടിയെ സമീപിക്കുന്നതിനഉള്ള ചില ടിപ്പുകളാണ് ഇവിടെ പറയുന്നത്. ഇവ പരീക്ഷിക്കൂ പുതിയ
കുടുംബത്തില്‍ അഭിമാനിക്കൂ.

1)ധാരാളം സമയം ചെലവഴിക്കുക

കുട്ടിക്കൊപ്പം സമയം ചെലവഴിക്കുകയെന്നത് പ്രധാനമാണ്. അവര്‍ എത്ര പ്രായത്തിലുള്ളവരും
ആയിക്കൊള്ളട്ടെ. ബന്ധം വളര്‍ത്തുവാന്‍ ഇത് ഉപകരിക്കും. അവരുടെ താത്പര്യങ്ങളും ഇഷ്ടങ്ങളും
ഇഷ്ടക്കേടുകളും മനസ്സിലാക്കുക

2)നിങ്ങളായിരിക്കുക

നിങ്ങളെപ്പോഴും നിങ്ങളായിരിക്കണം. മറ്റൊരാളെപ്പോലെയാകുവാന്‍ ശ്രമിക്കരുത്. നിങ്ങളില്‍
ആത്മവിശ്വാസം ഉള്ളവരാവുക, കുട്ടികളില്‍ നിങ്ങളോട് സ്‌നേഹവും ബഹുമാനവും വളര്‍ത്താന്‍ ഇത്
ഉപകരിക്കും. അവരെ ആകര്‍ഷിക്കാന്‍ ഒന്നും ചെയ്യരുത്. വിഭജിച്ച വ്യക്തിത്വം അരുത്.

3)പ്രതീക്ഷകള്‍ അരുത്

ഓര്‍ക്കുക നിങ്ങള്‍ വളര്‍ത്തച്ഛനോ വളര്‍ത്തമ്മയോ മാത്രമാണ്. അതുമായി പൊരുത്തപ്പെടുവാന്‍ കുട്ടിക്ക്
സമയം ആവശ്യമാണ്. പുതിയ ജീവിതം ഒരുപാട് പ്രതീക്ഷകളോടെ തുടങ്ങിയാല്‍ എല്ലാം തകിടം മറിയും.
വളര്‍ത്തുകുട്ടിയില്‍ നിന്നുള്ള നിഷേധാത്മക സമീപനം നിങ്ങളെ നിരാശയുടെ പടുക്കുഴിയിലേക്കെത്തിക്കും.

4)അവരുടെ പ്രായം നോക്കുക

കുട്ടികളുടെ പ്രായമറിഞ്ഞുവേണം നിങ്ങളുടെ സമീപനം. നിങ്ങളുടെ സ്വന്തം കുഞ്ഞുമായി പ്രായത്തില്‍
ഒരു പാട് വ്യത്യാസം ഉണ്ടായേക്കാം. പ്രായത്തിന് ചേരുന്ന രീതിയില്‍ അവരുമായി ഇടപെഴകുക.

5)പ്രൊഫഷണല്‍ കൗണ്‍സിലിംഗ്

അറിയാത്ത കുഞ്ഞിന്റെ രക്ഷിതാവായിരിക്കുക ബുദ്ധിമുട്ടേറിയതും വെല്ലുവിളി നിറഞ്ഞതുമാണ്.
വളര്‍ത്തുകുട്ടിയെ സംരക്ഷിക്കാനൊരുങ്ങും മുമ്പ് വിദഗ്ദന്റെ അടുത്ത്‌പോയി കൗണ്‍സിലിംഗ് നടത്തുക.
ഇക്കാര്യത്തില്‍ ഒരു മൂന്നാമന്റെ അഭിപ്രായം ഗുണം ചെയ്യും.

Read more about: kid കുട്ടി
English summary

Looking After Step Children

If parenting is the hardest job in this world, then 
 looking after step children will be more challenging. Step parent stigma 
 is a common issue that anyone who starts a blended family has to face. 
 Looking after step children with complete success is a difficult, but 
 rewarding challenge.
Story first published: Monday, December 9, 2013, 15:18 [IST]
X
Desktop Bottom Promotion