For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളെ അനുസരണ പഠിപ്പിയ്ക്കാന്‍...

|

കുട്ടികളെ അനുസരിയ്ക്കുന്നില്ലെന്ന് പല മാതാപിതാക്കളുടേയും പരാതിയാണ്. ഇപ്പോഴത്തെ കാലഘട്ടത്തില്‍ പ്രത്യേകിച്ചും കുട്ടികളെ അനുസരിപ്പിയ്ക്കുകയെന്നത് മാതാപിതാക്കള്‍ക്കുള്ള വലിയൊരു വെല്ലുവിളി തന്നെയാണ്.

കുട്ടികളെ അനുസരണ പഠിപ്പിയ്ക്കുവാന്‍ ചില പ്രത്യേക വഴികളുണ്ട്. മാതാപിതാക്കളോട് ദേഷ്യം തോന്നാതെ തന്നെ കുട്ടികളെക്കൊണ്ട് അനുസരിപ്പിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

കുട്ടികളെ അനുസരണ പഠിപ്പിയ്ക്കാന്‍...

കുട്ടികളെ അനുസരണ പഠിപ്പിയ്ക്കാന്‍...

കുട്ടികളോട് ഒരിയ്ക്കലും ഉച്ചത്തില്‍ അലറി വിളിച്ചു സംസാരിയ്ക്കരുത്. ഇത് ഇതേ രീതിയിലുള്ള സമീപനം തിരിച്ചുമുണ്ടാകാന്‍ ഇട വരുത്തും.

കുട്ടികളെ അനുസരണ പഠിപ്പിയ്ക്കാന്‍...

കുട്ടികളെ അനുസരണ പഠിപ്പിയ്ക്കാന്‍...

കുട്ടികളോട് സ്‌നേഹം പുറത്തു പ്രകടിപ്പിയ്ക്കുക. ഇത് ഉള്ളില്‍ വയ്ക്കുവാനുള്ളതല്ല. ഇത് മാതാപിതാക്കള്‍ക്ക് തങ്ങളോട് സ്‌നേഹമുണ്ടെന്നു തിരിച്ചറിയുവാന്‍ കു്ട്ടികളെ സഹായിക്കും.

കുട്ടികളെ അനുസരണ പഠിപ്പിയ്ക്കാന്‍...

കുട്ടികളെ അനുസരണ പഠിപ്പിയ്ക്കാന്‍...

കുട്ടികളെ മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തരുത്. ഇത് കുട്ടികളുടെ ആത്മവിശ്വാസം തകര്‍ത്തു കളയും.

കുട്ടികളെ അനുസരണ പഠിപ്പിയ്ക്കാന്‍...

കുട്ടികളെ അനുസരണ പഠിപ്പിയ്ക്കാന്‍...

കുട്ടികളെ കാര്യങ്ങള്‍ ചെയ്യാന്‍ ലളിതമായ രീതിയില്‍ പറഞ്ഞു കൊടുക്കുക. ആശയവിനിമയം ശരിയാവാത്തതായിരിയ്ക്കും പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുന്നത്.

കുട്ടികളെ അനുസരണ പഠിപ്പിയ്ക്കാന്‍...

കുട്ടികളെ അനുസരണ പഠിപ്പിയ്ക്കാന്‍...

കുട്ടികളെ മനസിലാക്കുവാനായി നിങ്ങളും ചിലപ്പോള്‍ കുട്ടിയായി മാറേണ്ടി വന്നേക്കാം. അവര്‍ക്കൊപ്പം കളിയ്ക്കുക. അവരുടേതു പോലെ സംസാരിയ്ക്കുക. ഇത് കുട്ടികളും മാതാപിതാക്കളുമായുള്ള അടുപ്പം വര്‍ദ്ധിപ്പിയ്ക്കും.

കുട്ടികളെ അനുസരണ പഠിപ്പിയ്ക്കാന്‍...

കുട്ടികളെ അനുസരണ പഠിപ്പിയ്ക്കാന്‍...

എല്ലായ്‌പ്പോഴും കുട്ടികളോട് നോ പറയാതെ ചെയ്തു കൊടുക്കാവുന്ന ദോഷമില്ലാത്ത കാര്യങ്ങളോട് യെസ് എന്ന സമീപനം സ്വീകരിയ്ക്കാം. ഇത് മാതാപിതാക്കളോട് സ്‌നേഹവും ബഹുമാനവുമുണ്ടാകാന്‍ സഹായിക്കും.

കുട്ടികളെ അനുസരണ പഠിപ്പിയ്ക്കാന്‍...

കുട്ടികളെ അനുസരണ പഠിപ്പിയ്ക്കാന്‍...

കുട്ടികള്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കുക. ഇത് എല്ലാ കാര്യങ്ങളും മാതാപിതാക്കളോട് തുറന്നു പറയുവാന്‍ കുട്ടികളെ പ്രേരിപ്പിയ്ക്കും.

കുട്ടികളെ അനുസരണ പഠിപ്പിയ്ക്കാന്‍...

കുട്ടികളെ അനുസരണ പഠിപ്പിയ്ക്കാന്‍...

കുട്ടികളെ നല്ല കാര്യങ്ങള്‍ക്ക് എപ്പോഴും അഭിനന്ദിയ്ക്കുക. ഇത് കുട്ടികളെ നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ പ്രേരിപ്പിയ്ക്കും.

കുട്ടികളെ അനുസരണ പഠിപ്പിയ്ക്കാന്‍...

കുട്ടികളെ അനുസരണ പഠിപ്പിയ്ക്കാന്‍...

കുട്ടികള്‍ സാധനങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ ദേഷ്യപ്പെടാതെ ഇതിനു പുറകിലുള്ള കാര്യമെന്തെന്നറിയുക. ചിലപ്പോള്‍ മറ്റുള്ള കുട്ടികള്‍ക്കു സാധനങ്ങള്‍ കാണുന്നതായിരിയ്ക്കും ഇത് ആവശ്യപ്പെടുവാന്‍ ഇവരെ പ്രേരിപ്പിയ്ക്കുന്നത്.

Read more about: kid കുട്ടി
English summary

How To Make Child Listen You

Dealing with a stubborn child will also take away all your patience and you might react in away you are not supposed to. To make your child listen to you, here are some of the parenting tips to follow. Take a look at these easy ways to make your child listen to you:
 
 
Story first published: Monday, December 16, 2013, 14:52 [IST]
X
Desktop Bottom Promotion