For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളെ ഏകാഗ്രത ശീലിപ്പിയ്ക്കാം

|

ഏകാഗ്രത ഒരാളുടെ ജീവിതത്തിലുടനീളം വേണ്ട ഒന്നാണ്. പഠനത്തിലാണെങ്കിലും ജോലിയിലാണെങ്കിലും കളികളിലാണെങ്കിലും ചെയ്തുകൊണ്ടിരിയ്ക്കുന്ന ഏതു പ്രവൃത്തിയും വിജയകരമാകാന്‍ വേണ്ട ഒരു പ്രധാന കാര്യം.

കുഞ്ഞിലേ മുതല്‍ കുട്ടികളില്‍ ഏകാഗ്രത വളര്‍ത്തുവാന്‍ മാതാപിതാക്കള്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങളിലൂടെ ഏകാഗ്രത പരിശീലിപ്പിയ്ക്കുവാന്‍ കഴിയും.

വായന ഏകാഗ്രത പരിശീലിപ്പിയ്ക്കുവാന്‍ പറ്റിയ ഒന്നാണ്.കുഞ്ഞുങ്ങള്‍ക്ക് വായിക്കാന്‍ പറ്റാത്ത പ്രായത്തില്‍ കഥകളും മറ്റും വായിച്ചു കേള്‍പ്പിയ്ക്കാം. തനിയെ വായിക്കുവാന്‍ കഴിയുന്ന പ്രായത്തില്‍ പുസ്തകള്‍ വാങ്ങിച്ചു കൊടുത്തും വായിക്കുവാന്‍ പ്രേരിപ്പിച്ചും വായനാശീലം വളര്‍ത്താം. ഇത് ഏകാഗ്രത വളര്‍ത്തുവാനുള്ള ഒരു വഴിയാണ്.

Kid

സ്‌നേക്ക് ആന്റ് ലാഡര്‍, ലുഡോ തുടങ്ങിയ കളികള്‍ കുട്ടികള്‍ക്കൊപ്പം കളിയ്ക്കാം. ഇത്തരം കളികളും ഏകാഗ്രത വളര്‍ത്തുവാന്‍ സഹായിക്കും.

ഒരു ടേബിളില്‍ മെഴുകുതിരി കത്തിച്ചു വയ്ക്കുക. കുട്ടിയോട് അല്‍പനേരം ഇതിന്റെ തിരിയിലേക്കു തന്നെ ശ്രദ്ധ തെറ്റാതെ നോക്കിയിരിയ്ക്കുവാന്‍ പറയുക. ഇതും ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കുവാന്‍ പറ്റിയ ഒന്നു തന്നെയാണ്.

പാട്ടു കേള്‍ക്കുന്നത് ഇഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് ഇവര്‍ക്കിഷ്ടമുള്ള പാട്ടുകള്‍ വച്ചു കൊടുക്കുക. ഇത് ഇവര്‍ ഏകാഗ്രതയോടെ ശ്രദ്ധിയ്ക്കും.

ഒരേ സമയം പലതരം പ്രവൃത്തികള്‍ കുട്ടികളെക്കൊണ്ടു ചെയ്യിക്കാതിരിയ്ക്കുക. അതുപോലെ ഒരു പ്രവൃത്തി നീണ്ട നേരത്തേയ്ക്കു ചെയ്യാന്‍ പ്രേരിപ്പിയ്ക്കാതിരിയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് കുട്ടികളുടെ ഏകാഗ്രതയ്ക്കു ഭംഗം വരുത്തും.

കുട്ടികള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ പറഞ്ഞു കൊടുത്ത് അവരെ ഇത്തരം കാര്യങ്ങള്‍ ചിന്തിയ്ക്കുവാനും ഇതെക്കുറിച്ചു സ്വപ്‌നം കാണുവാനും പഠിപ്പിയ്ക്കുക.

ഏകാഗ്രതക്കുറവു കാണിയ്ക്കുന്ന കുട്ടികളെ സ്‌പോര്‍ട്‌സില്‍ പങ്കെടുപ്പിയ്ക്കുക. സ്‌പോട്‌സ് കുട്ടികളിലെ ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.

പഞ്ചസാരയുടെ അമിത ഉപയോഗവും കുട്ടികളില്‍ ഏകാഗ്രതക്കുറവുണ്ടാക്കും. ഇതുകൊണ്ടുതന്നെ പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക.

Read more about: kid കുട്ടി
English summary

Help Your Toddler Increase Concentration

It is believed that toddlers should be taught the art of concentration before the age of 3 as it can become difficult once they are enrolled into school,
Story first published: Wednesday, November 6, 2013, 15:05 [IST]
X
Desktop Bottom Promotion