For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളുടെ ബുദ്ധിവികാസത്തിന് ചില ഭക്ഷണങ്ങള്‍

|

മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികള്‍ ബുദ്ധിയുപയോഗിയ്ക്കുന്നതു പൊതുവെ കൂടുതലായിരിക്കും. പഠനം, കളികള്‍, ഹോബികള്‍ തുടങ്ങി വിവിധ കാര്യങ്ങളില്‍ വ്യാപൃതരാകുന്ന സ്വഭാവമാണ് കുട്ടികള്‍ക്ക്.

ബുദ്ധിയുപയോഗിക്കുന്നതു പോലെ ബുദ്ധിവികാസവും കൂടുതല്‍ നടക്കുന്നത് കുട്ടിക്കാലത്താണെന്നു പറയാം. കാരണം തലച്ചോറിന്റെ വികാസം പ്രാപിയ്ക്കുന്ന സമയമാണിത്.

കുട്ടികളുടെ ബുദ്ധി കൂട്ടുവാന്‍ പസല്‍സ് പോലുള്ള ബുദ്ധിപരമായ കളികളും മറ്റും സഹായിക്കും. ഇതുകൂടാതെ ഭക്ഷണത്തിനും കുട്ടികളുടെ തലച്ചോര്‍ വികാസത്തില്‍ കാര്യമായ പങ്കു വഹിയ്ക്കാനുണ്ട്.

കുട്ടികളുടെ ബുദ്ധി കൂട്ടുവാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

മുട്ട

മുട്ട

മെമ്മറി കോശങ്ങളുടെ വളര്‍ച്ചയ്ക്ക് കോളിന്‍ എന്നൊരു പദാര്‍ത്ഥം അത്യാവശ്യമാണ്. ഇത് ധാരാളം മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. കുട്ടികളുടെ ബുദ്ധിവികാസ്ത്തിന് മുട്ട സഹായിക്കുമെന്നര്‍ത്ഥം.

തൈര്

തൈര്

തലച്ചോറിലേയ്ക്കുള്ള സന്ദേശങ്ങള്‍ അയക്കാനും സ്വീകരിയ്ക്കാനുമെല്ലാം തൈര് നല്ലൊരു ഭക്ഷണമാണ്. അത് കുട്ടികള്‍ക്ക് നല്‍കുക.

ഓട്‌സ്

ഓട്‌സ്

കുട്ടികളുടെ തലച്ചോര്‍ വികാസത്തിന് ഊര്‍ജം വളരെ അത്യാവശ്യമാണ്. ഇതിന് ഓട്‌സ് സഹായിക്കും. ഇതിലെ നാരുകളാണ് ഇതിന് സഹായിക്കുന്നത്.

മീനുകള്‍

മീനുകള്‍

വൈറ്റമിന്‍ ഡി, ഒമേഗ ത്രീ എന്നിവ ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. മീനുകള്‍ കഴിയ്ക്കുന്നത് ഇവ ലഭ്യമാക്കും.

സ്‌ട്രോബെറി, ബ്ലൂബെറി

സ്‌ട്രോബെറി, ബ്ലൂബെറി

സ്‌ട്രോബെറി, ബ്ലൂബെറി എന്നിവയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സഹായിക്കും.

പാല്‍

പാല്‍

പ്രോട്ടീന്‍, വൈറ്റമിന്‍ ഡി, ഫോസ്ഫറസ് എന്നിവ തലച്ചോറിന്റെ വളര്‍ച്ചയ്ക്കു വളരെ പ്രധാനമാണ്. ഇതുകൊണ്ടുതന്നെ പാല്‍ കുട്ടികള്‍ നിര്‍ബന്ധമായും കഴിച്ചിരിയ്‌ക്കേണ്ട ഒന്നാണ്.

ആപ്പിള്‍

ആപ്പിള്‍

ക്വര്‍സെറ്റിന്‍ ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ആപ്പിള്‍, ബെറി എന്നിവയില്‍ ഇവ അടങ്ങിയിട്ടുണ്ട്.

നട്‌സ്

നട്‌സ്

നട്‌സ് കുട്ടികള്‍ക്കു നല്‍കുന്നത് ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞളിലെ കുര്‍കുമിന്‍ എന്ന ഘടകവും ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് ഭക്ഷണത്തിലോ പാലിലോ ചേര്‍ത്തു നല്‍കാം.

Read more about: kid കുട്ടി
English summary

Foods For Kid Brain Development

Your kid learns new things everyday. Classroom activities, studies, sports and so many other things are on your little one's head. On top of that he/she is expected to excel in all fields too. So much of pressure on the little brain is way too much. So, if you cannot reduce the pressure then help your kid to build his/her brain power by choosing the right food for him/her.
 
 
Story first published: Monday, September 30, 2013, 14:08 [IST]
X
Desktop Bottom Promotion