For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികള്‍ കിടക്ക നനയ്‌ക്കുന്നത്‌ തടയാം

By Super
|

ഉറക്കത്തില്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്ന ശീലമുള്ള കുട്ടികളെ കൊണ്ട്‌ വിഷമിക്കുന്ന മാതാപിതാക്കള്‍ ഏറെയുണ്ട്‌. കുട്ടികളുടെ ഈ ശീലം മാറ്റാന്‍ ഭക്ഷണ കാര്യത്തില്‍ ഉള്‍പ്പടെ പല നിര്‍ദ്ദേശങ്ങളും നിങ്ങള്‍ക്ക്‌ ലഭിക്കുന്നുണ്ടാവാം . ഇവയെല്ലാം പരീക്ഷിച്ചു നോക്കാന്‍ ഒരു പ്രേരണ ഉണ്ടാവുക സ്വാഭാവികമാണ്‌.

എന്നാല്‍, കുട്ടികളുടെ ആഹാര കാര്യത്തില്‍ നിയന്ത്രണം കൊണ്ടു വരുന്നത്‌ അവരെ ദോഷകരമായി ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. രാത്രിയില്‍ കുട്ടികള്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്നതിന്‌ കാരണമായി പലരും പറയുന്നത്‌ കെട്ടുകഥകള്‍ മാത്രമാണ്‌. അവ ശരിയെന്ന്‌ തെളിയിക്കുന്ന സൂചനകള്‍ വളരെ കുറച്ച്‌ മാത്രമെ ലഭിച്ചിട്ടുള്ളു.

കുട്ടികള്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്നതിന്റെ ചില കാരണങ്ങളും അതിന്റെ വാസ്‌തവവും

Kid

എരിവുള്ള ഭക്ഷണം

എരിവുള്ള ഭക്ഷണം കഴിച്ചാല്‍ കുട്ടികള്‍ രാത്രിയില്‍ കിടക്കയില്‍ മൂത്രമൊഴിക്കുമെന്ന്‌ പറയാറുണ്ട്‌. എന്നാല്‍, ഇതിന്‌ ശാസ്‌ത്രീയമായ തെളിവുകളില്ലന്നാണ്‌ വിദഗ്‌ധരുടെ വിലയിരുത്തല്‍.

എരിവുള്ള ഭക്ഷണം കഴിച്ചാല്‍ ചിലര്‍ക്ക്‌ മൂത്രസഞ്ചിയ്‌ക്ക്‌ അസ്വസ്ഥത ഉണ്ടാവാറുണ്ട്‌. അതിനാല്‍ മൂത്രസംബന്ധമായ രോഗമുള്ളവരോട്‌ ഡോക്‌ടര്‍മാര്‍ എരിവുള്ള ആഹാരം ഉപേക്ഷിക്കാന്‍ പറയാറുമുണ്ട്‌.

നാരങ്ങ

എരിവുള്ള ഭക്ഷണം പോലെ തന്നെ ഓറഞ്ച്‌, നാരങ്ങ പോലെ സിട്രസ്‌ ആസിഡുള്ള ഫലങ്ങള്‍ കഴിക്കുന്നതും അസിഡിറ്റി കൂട്ടുകയും മൂത്രസഞ്ചിക്ക്‌ അസ്വസ്ഥത ഉണ്ടാക്കുകയു ചെയ്യും. അതുകൊണ്ട്‌ തന്നെ രാത്രിയില്‍ കുട്ടികള്‍ക്ക്‌ ഓറഞ്ച്‌ ജ്യൂസോ നാരങ്ങ വെള്ളമോ കൊടുക്കുന്നത്‌ ഒഴിവാക്കുന്നവരുണ്ട്‌. എന്നാല്‍, കുട്ടികള്‍ കിടന്നു മൂത്രമൊഴിക്കുന്നതിന്‌ നാരങ്ങയും ഓറഞ്ചും കാരണമാണന്ന്‌ ഇതുവരെ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല.

കാഫീന്‍

കുട്ടികള്‍ കിടന്നു മൂത്രമൊഴിക്കുന്നതിന്‌ കാഫീന്‍ ഒരു കാരണമാണന്ന്‌ പറയുന്നതില്‍ കുറച്ച്‌ വാസ്‌തവമുണ്ട്‌. കാഫീന്‍ അടങ്ങിയിട്ടുള്ള ഭക്ഷണമോ പാനീയമോ കഴിക്കുന്നത്‌ കൂടുതല്‍ മൂത്രം ഉത്‌പാദിപ്പിക്കാന്‍ മൂത്രസഞ്ചിയെ ഉത്തേജിപ്പിക്കും. അതിനാല്‍ രാത്രി സമയങ്ങളില്‍ കുട്ടികള്‍കള്‍ക്ക്‌ കാഫീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൊടുക്കുന്നത്‌ ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്‌. കാപ്പി മാത്രമല്ല ചായ, കോള,ചോക്ലേറ്റ്‌ ഐസ്‌ക്രീം തുടങ്ങിയ കാഫീന്‍ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍~ഒഴിവാക്കുന്നത്‌ നല്ലതാണ്‌.

ഉറങ്ങുന്നതിന്‌ മുമ്പുള്ള വെള്ളം കുടി

കിടക്കയില്‍ മൂത്രമൊഴിക്കുന്ന കുട്ടികള്‍ ഉറങ്ങുന്നതിന്‌ തൊട്ട്‌ മുമ്പ്‌ വെള്ളം അധികം കുടിക്കുന്നത്‌ കുറയ്‌ക്കണം.. കിടന്ന്‌ മുള്ളുന്നത്‌ നിയന്ത്രിക്കാന്‍ ഇത്‌ കുട്ടികളെ സഹായിക്കും. വെള്ളം അധികം കുടിച്ചിട്ടില്ലെങ്കില്‍ മൂത്രസഞ്ചി നിറയാന്‍ കാലതാമസം ഉണ്ടാകും. കിടക്കയില്‍ മൂത്രമൊഴിക്കുന്ന ശീലം കുറയ്‌ക്കാന്‍ ഇത്‌ സഹായിക്കും.

കിടക്കയില്‍ മൂത്രമൊഴിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്താം

ഓരോ കുട്ടികളും വ്യത്യസ്‌തരാണ്‌. അതുകൊണ്ടു തന്നെ നിങ്ങളുടെ കുട്ടികള്‍ കിടയ്‌ക്കയില്‍ മൂത്രമൊഴിക്കുന്നതിനുള്ള കാരണങ്ങള്‍ നിങ്ങള്‍ തന്നെ കണ്ടെത്തേതാണ്‌.

കുട്ടി കിടക്കയില്‍ മൂത്രമൊഴിക്കാന്‍ അവര്‍ക്ക്‌ കൊടുക്കുന്ന ആഹാരങ്ങള്‍ കാരണമാകുന്നോഎന്ന്‌ ശ്രദ്ധിക്കുക.

കുട്ടകള്‍ കിടയ്‌ക്കയ്‌ക്ക നനയ്‌ക്കുന്നതിന്‌ കാരണമാകുന്ന സംഭവങ്ങള്‍ രേഖപെടുത്തിവയ്‌ക്കുക

ചില കുട്ടികള്‍ തന്നെ അവര്‍ കിടയ്‌ക്കയില്‍ മൂത്രമൊഴിക്കാന്‍ കാരണമാകുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്താറുണ്ട്‌. കുട്ടികള്‍ തന്നെ ഇത്‌ കണ്ടെത്തുന്നത്‌ രണ്ട്‌ തരത്തില്‍ നല്ലതാണ്‌ . രാത്രിയില്‍ കിടന്ന്‌ മൂത്രമൊഴിക്കുന്നത്‌ നിയന്ത്രിക്കാനുള്ള തോന്നല്‍ അവരില്‍ തനിയെ ഉണ്ടാകും. കിടന്നു മൂത്രമൊഴിക്കാന്‍ കാരണമാകുന്ന ആഹാരങ്ങള്‍ സ്വയം വേണ്ടാന്നു വെയ്‌ക്കാന്‍ അവര്‍ക്ക്‌ കഴിയും.

ശ്രമങ്ങള്‍ കുട്ടികള്‍ നന്മയ്‌ക്കെന്ന്‌ ബോധ്യപ്പെടുത്തുക

കുട്ടികള്‍ കിടന്നു മൂത്രമൊഴിക്കുന്നത്‌ ഒഴിവാക്കാന്‍ അവര്‍ക്ക്‌ വൈകുന്നേരങ്ങളില്‍ ചില ഭക്ഷണങ്ങള്‍ നല്‍കാതിരിക്കാറുണ്ട്‌ ചിലര്‍. എന്നാല്‍, ഈ തീരുമാനംചീത്ത സ്വഭാവത്തിനുള്ള ശിക്ഷയാണന്നുള്ള തോന്നല്‍ കുട്ടികളില്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം.
ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ അവരോട്‌ ദേഷ്യപെടുകയാണെങ്കില്‍ കുട്ടികളില്‍ ഉത്‌കണ്‌ഠ ഉണ്ടാകാനും മാനസികമായി പ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാധ്യത ഉണ്ട്‌ . ഇത്‌ മൂലം കിടന്ന്‌ മൂത്രമൊഴിക്കുന്നത്‌ കൂടാനും സാധ്യത ഉണ്ട്‌. അതു കൊണ്ട്‌ നിങ്ങളുടെ ശ്രമങ്ങള്‍ പ്രശ്‌നം പരിഹരിക്കാനാണന്നും അവരെ ശിക്ഷിക്കാനല്ലന്നും കുട്ടികളെ ബോധ്യപ്പെടുത്തേണ്ടത്‌ അത്യാവശ്യമാണ്‌.

Read more about: kid കുട്ടി
English summary

Snacks Cause Wet Night

If you have a child who wets the bed, you’ve probably heard lots of rumors about nutritional bedwetting solutions.
X
Desktop Bottom Promotion