For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒറ്റകുട്ടി; ചില തെറ്റിദ്ധാരണകള്‍

By Super
|

ഒറ്റക്കുട്ടിയായി ജീവിക്കുക എപ്പോഴും അത്ര എളുപ്പമാകണമെന്നില്ല, അതുപോലെ കൂടുതല്‍ ബുദ്ധിമുട്ടേറിയതുമാകില്ല. ഏകമകന്‍/മകള്‍ ആയി ജീവിക്കുന്നവരില്‍ ഇങ്ങനെ രണ്ട് അഭിപ്രായങ്ങളുണ്ടായേക്കാം. കാരണം ഓരോ വ്യക്തിയേയും ആശ്രയിച്ചാണ് ഇതിന്റെ ഉത്തരം.

ചിലര്‍ അച്ഛന്റേയും അമ്മയുടേയും പുന്നാരയായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നു, മറ്റുചിലര്‍ ഒരു കൂട്ട് ആഗ്രഹിക്കുന്നു. ഇവരുടെ ചെറുപ്പകാലം സഹോദരങ്ങളുള്ള കുട്ടികളുടെ ചെറുപ്പകാലം പോലെ തന്നെയാണ്. ഏകമകള്‍/മകന്‍ സങ്കല്പത്തോട് നമുക്കിടയില്‍ നിലനില്‍ക്കുന്ന അനുകൂലവും പ്രതികൂലവുമായ ചില തെറ്റിദ്ധാരണകളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.

സ്വാര്‍ത്ഥരാകുന്നു

സ്വാര്‍ത്ഥരാകുന്നു

അച്ഛനും അമ്മയ്ക്കുമായി ഒരേ ഒരു കുട്ടിയേ ഉള്ളൂ എങ്കില്‍ ആ കുട്ടി കൂടുതല്‍ സ്വാര്‍ത്ഥനായിരിക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്റെ അച്ഛന്‍, അമ്മ, കളിപ്പാട്ടങ്ങള്‍, പുസ്തകള്‍, വസ്ത്രം അങ്ങനെ എല്ലാത്തിനോടും 'എന്റെ' എന്ന മോഹം കൂടുതലാണെന്നതാണ് ചിലര്‍ ഒറ്റക്കുട്ടികളില്‍ കണ്ടിട്ടുള്ള പോരായ്മ. എന്നാല്‍ ഒന്ന് ചിന്തിച്ചു നോക്കൂ നമുക്കിടയില്‍ വളരുന്ന സഹോദരങ്ങളിലും സ്വാര്‍ത്ഥത ഉള്ളവരില്ലേ. ഒരു കുട്ടി സ്വാര്‍ത്ഥതയോടെ ആയിത്തീരുന്നത് ആ കുട്ടി മുറുകെപിടിച്ചിട്ടുള്ള മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണെന്നതാണ് സത്യം.

ഒറ്റപ്പെടുന്നു

ഒറ്റപ്പെടുന്നു

ഒറ്റക്കുട്ടിയെക്കുറിച്ച് ഏറ്റവും അധികം പറഞ്ഞ് കേട്ടിട്ടുള്ള പ്രശ്‌നമാണിത്. ഒറ്റകുഞ്ഞ് മതി എന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കളും അവരുടെ കുടുംബാംഗങ്ങളും ഏറെ ചിന്തിക്കുന്നതും ഈ വിഷയത്തെക്കുറിച്ചാണ്. വീട്ടില്‍ സമയപ്രായക്കാരായി ആരുമില്ലാതാകുമ്പോള്‍ കുട്ടിക്ക് ഏകാന്തത അഥവാ ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടി വരുന്നുവെന്ന്. ഇത് പൂര്‍ണ്ണമായും ശരിയാണെന്ന് പറയാനാകില്ല. ഈ പ്രശ്‌നം വീട്ടില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതാണ്. പുറത്തേക്കിറങ്ങുമ്പോള്‍ സ്‌കൂളിലും മറ്റുമായി ധാരാളം സുഹൃത്തുക്കള്‍ ഇക്കൂട്ടര്‍ക്കും ഉണ്ടാകും. ഇന്നത്തെ തലമുറ വീട്ടിലുള്ളതിനേക്കാള്‍ കൂടുതല്‍

സാമൂഹിക ഇടപെടലില്‍ പിന്നോക്കം

സാമൂഹിക ഇടപെടലില്‍ പിന്നോക്കം

ഒറ്റകുട്ടികള്‍ സമൂഹവുമായി ഇടപെടുന്നതില്‍ പിന്നോക്കമാണ് എന്ന് അവകാശപ്പെടുന്നവരുണ്ട്. എന്നാല്‍ അത് വാസ്തവമല്ല. അവരുടെ കൂട്ടുകെട്ടുകള്‍ ശ്രദ്ധിക്കുമ്പോള്‍ മനസ്സിലാകും, അവര്‍ കൂട്ടുകാരെ തെരഞ്ഞെടുക്കുമ്പോള്‍ അല്പം സെലക്റ്റീവ് ആണെങ്കിലും വളരെ അടുത്തബന്ധമുള്ള കുറച്ച് സുഹൃത്തുക്കളെങ്കിലും ഉണ്ടാകും. എല്ലാവരോടും ഒരുപോലെ ഇടപഴകാന്‍ പറ്റില്ലെങ്കിലും കുടുംബത്തോടും വളരെ അടുത്ത സുഹൃത്തുക്കളോടുമൊപ്പം ഇഴചേര്‍ന്ന് ഇടപെടാന്‍ സാധിക്കുന്നവരായിരിക്കും. തന്റെ സമയം ആരോടൊപ്പം എങ്ങനെ ചെലവഴിക്കണമെന്ന ഉത്തമബോധം ഇവര്‍ക്കുണ്ടാകും.

ചീത്തയാകുന്നു

ചീത്തയാകുന്നു

ജീവിതം എങ്ങുമെത്താതെ നശിച്ചുപോകാനുള്ള സാധ്യത ഒറ്റക്കുട്ടികള്‍ക്കിടയില്‍ ഏറെയാണെന്നതാണ് മറ്റൊരു ധാരണ. ഒറ്റകുഞ്ഞല്ലേ ഉള്ളൂ എന്ന് കരുതി രക്ഷിതാക്കള്‍ അമിതമായി ലാളിക്കുന്നത് കുട്ടിയെ ഒരു നല്ല വ്യക്തിയാക്കി മാറ്റുന്നതിന് തടസ്സമാകും എന്നാണ് ഇക്കൂട്ടരുടെ വാദം. നമ്മുടെ നാട്ടില്‍ പ്രചാരമുള്ള 'ഒന്നായാലും ഒലക്കക്കടിച്ച് വളര്‍ത്തണം' എന്ന ചൊല്ലിനെ ഓര്‍മ്മിപ്പിക്കുന്ന ഈ ചിന്താഗതി അസ്ഥാനത്താണ്. കാരണം ഒന്നിലേറെ മക്കളുള്ളവരുടെ ഇടയിലും ഒരു കുട്ടി നല്ലതും മറ്റൊന്ന് ചീത്തയുമാകാറുണ്ട്. മക്കള്‍ ചീത്തയാകാന്‍ വേണ്ടി രക്ഷിതാക്കള്‍ ഒന്നും ചെയ്യാറില്ല.

 ശ്രദ്ധാകേന്ദ്രമാകുന്നു

ശ്രദ്ധാകേന്ദ്രമാകുന്നു

ഒരു കുട്ടി മാത്രമായതിനാല്‍ രക്ഷിതാക്കളുടെ ശ്രദ്ധ മുഴുവന്‍ ഈ കുട്ടിയിലാകുമെന്ന് കണക്കുകൂട്ടുന്നവരുണ്ട്. അതും ശരിയല്ല. ഒറ്റക്കുട്ടിയായിട്ട് പോലും രക്ഷിതാക്കളുടെ ശ്രദ്ധ വേണ്ടത്ര ലഭിക്കാത്ത കുട്ടികളുണ്ട്. ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ ജോലിത്തിരക്കിന്റേയും മറ്റും ഇടയില്‍ പെട്ട് കുട്ടിയെ ശ്രദ്ധിക്കാന്‍ സമയം കിട്ടാത്തവരാണ് ഇവര്‍. ഇത്തരം സാഹചര്യങ്ങളില്‍ സഹോദരങ്ങള്‍ ഇല്ലാത്തതിനാല്‍ അത്തരം സന്തോഷങ്ങളും ഇവര്‍ക്ക് ഇല്ലാതെ പോകുന്നു.

അവര്‍ ശ്രദ്ധ ആഗ്രഹിക്കുന്നു

അവര്‍ ശ്രദ്ധ ആഗ്രഹിക്കുന്നു

ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമം ഒറ്റക്കുട്ടികളില്‍ ഉണ്ടെന്നാണ് മറ്റൊരു കണ്ടെത്തല്‍. എന്നാല്‍ മേലെ പറഞ്ഞ കാരണവും ഇതും എല്ലാവരിലും ഒരു പോലെ ആകണമെന്നില്ല. വ്യക്തി, സാഹചര്യങ്ങള്‍ എന്നിവ അനുസരിച്ച് ഇതില്‍ മാറ്റം വരാം. കാരണം ഒറ്റകുട്ടികളില്‍ കാണാറുള്ള ഈ സ്വഭാവസവിശേഷത ഒരു അനിയനോ അനിയത്തിയോ ഉണ്ടാകുമ്പോള്‍ മുതിര്‍ന്ന കുട്ടി തന്റെ പ്രിയപ്പെട്ടവരോട് കാണിക്കാറുണ്ട്. രണ്ടാമത്തെ കുട്ടിയെ രക്ഷിതാക്കള്‍ കൂടുതല്‍ സ്‌നേഹിക്കുന്നോ എന്ന ചിന്തയാണ് ഇതിന് കാരണം.

സ്വതന്ത്രരാണ്

സ്വതന്ത്രരാണ്

സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ളവരാണ് ഒറ്റക്കുട്ടികള്‍ എന്ന അഭിപ്രായമുണ്ടോ നിങ്ങള്‍ക്ക്. കാര്യശേഷി കൂടിയ ഇവര്‍ സമൂഹത്തിന്റെ ഏറ്റവും ഉയരത്തിലേക്ക് എത്തിപ്പെടാന്‍ കഴിവുള്ളവരാണെന്ന് ചിലരെങ്കിലും കരുതുന്നുണ്ട്. എന്നാല്‍ എല്ലായിടത്തും ഇത് ശരിയാണെന്ന് പറയാനാകില്ല. കാരണം ഒറ്റകുട്ടികളില്‍ ലജ്ജാശീലരും എല്ലാകാര്യത്തിനും അച്ഛനേയും അമ്മയേയും ആശ്രയിക്കുന്നവരുമുണ്ട്.

സുഖലോലുപര്‍

സുഖലോലുപര്‍

ജീവിതത്തില്‍ ഭൗതികവാദികളായിരിക്കും ഇത്തരക്കാര്‍ എന്നുണ്ടോ? ഒറ്റകുട്ടിയായതുകൊണ്ട് രക്ഷിതാക്കള്‍ എപ്പോഴും അവരുടെ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കും എന്ന കണക്കുകൂട്ടലാണ് ഇത്തരമൊരു നിഗമനത്തിന് പിന്നില്‍. എന്നാല്‍ ഒറ്റക്കുട്ടികളുള്ള രക്ഷിതാക്കള്‍ കുട്ടിയുടെ എല്ലാ ആവശ്യങ്ങളും സാധിച്ചുനല്‍കാന്‍ സാമ്പത്തികമായി പ്രാപ്തരല്ലാത്തപ്പോഴും എല്ലാ ആവശ്യങ്ങളും സാധിച്ചുകൊടുക്കണമെന്നില്ല എന്ന് കരുതുമ്പോഴും ചില ഒറ്റക്കുട്ടികളെങ്കിലും സുഖലോലുപരായി വളരണമെന്നില്ല. നേരെ മറിച്ച് സുഖലോലുപത ഇഷ്ടപ്പെടുന്ന സഹോദരങ്ങളേയും ചിലപ്പോഴെങ്കിലും നമുക്ക് കാണാനാകും.

ചില 'ഒറ്റക്കുട്ടി' ധാരണകള്‍

ഒറ്റക്കുട്ടിയാണെങ്കിലും സഹോദരങ്ങളാണെങ്കിലും വളര്‍ത്തുന്ന രീതിക്കും വളരുന്ന സാഹചര്യങ്ങള്‍ക്കും അനുസരിച്ച് അവരുടെ സ്വഭാവം രൂപപ്പെടുന്നത്. ഒറ്റക്കുട്ടി മതി എന്ന് തീരുമാനിക്കുന്നവരുടേയും കുറഞ്ഞത് രണ്ട് മക്കളെങ്കിലും വേണം എന്ന് ആഗ്രഹിക്കുന്നവരുടേയും കാഴ്ചപ്പാടുകളാണ് ശരിയും തെറ്റും നിശ്ചയിക്കുന്നത്.

Read more about: kid കുട്ടി
English summary

Common Misconceptions About Only Children

Being an only child is not always as easy or as difficult as it is perceived to be. The fact is that the childhood of an only child is very similar to that of a kid who has siblings. We give you some of the misconceptions that people have about only children.
X
Desktop Bottom Promotion