For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളെ സ്വയംപര്യാപ്തരാക്കൂ

|

കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ഉത്കണ്ഠ കാണിക്കുന്ന മാതാപിതാക്കളുടെ കാലമാണിത്. പ്രത്യേകിച്ച് കുട്ടികളുടെ എണ്ണം രണ്ടിലേക്കും ചുരുങ്ങുമ്പോള്‍.

കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് ഉത്കണ്ഠയുണ്ടാവുക സ്വാഭാവികം. എന്നാല്‍ ഇത് അതിരു കടക്കുമ്പോഴാണ് പ്രശ്‌നമാവുക. കുട്ടികളുടെ നിസാരകാര്യങ്ങളില്‍ പോലും കയറി ഇടപെടുക, അവരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനോ തീരുമാനങ്ങളെടുക്കാനോ, എന്തിന്, ചിന്തിക്കാന്‍ പോലും അനുവദിക്കാതിരിക്കുക എന്നിവ ഇത്തരം ഉത്കണ്ഠ വരുത്തി വയ്ക്കുന്ന ഫലങ്ങളാണ്. ഇതിന്റെ ആകെത്തുകയോ, സ്്വന്തമായ വ്യക്തിത്വമില്ലാതെ വളര്‍ന്നു വരുന്ന കുട്ടികളും.

Kid

കുട്ടികളെ സ്വയംപ്രാപ്തിയിലെത്തിക്കുകയെന്നത് ഓരോ മാതാപിതാക്കളുടേയും ഉത്തരവാദിത്വമാണ്. ഇതിനായി ചെയ്യേണ്ട ചില കാര്യങ്ങളുമുണ്ട്.

കുട്ടികളെ എപ്പോഴും സ്വന്തം സുരക്ഷാവലയത്തില്‍ കൊണ്ടു നടക്കുന്ന മാതാപിതാക്കളുണ്ട്. ഇതു വേണ്ട. ഇവര്‍ ഇവരെ തനിയെ സംരക്ഷിക്കാന്‍ പഠിയ്ക്കട്ടെ.

യാതൊരു ബുദ്ധിമുട്ടും അറിയിക്കാതെയാണ് താന്‍ കുട്ടികളെ വളര്‍ത്തുന്നതെന്നു വീമ്പു പറയാന്‍ വരട്ടെ. ജീവിത്തിന്റെ കഠിന യാഥാര്‍ത്ഥ്യങ്ങളോടു പൊരുത്തപ്പെടണമെങ്കില്‍ അല്‍പസ്വല്‍പം ബുദ്ധിമുട്ടും കുട്ടികള്‍ അറിഞ്ഞിരിക്കണം.

കുട്ടികള്‍ക്ക് വാരിക്കോരി പണം നല്‍കുന്ന മാതാപിതാക്കളും ഒരു ചില്ലിപ്പൈസ പോലും കൊടുക്കാത്തവരുമുണ്ട്. ഇതും രണ്ും ശരിയായ പ്രവണതയല്ല. അത്യാവശ്യത്തിനുള്ള പണം കുട്ടികള്‍ക്കു നല്‍കണം. പണം നല്ല രീതിയില്‍ ചെവവഴിക്കാന്‍ പഠിപ്പിയ്ക്കുകയെന്നൊരു ഉദ്ദേശ്യം കൂടി ഇതിനു പുറികിലുണ്ട്.

തെറ്റുകള്‍ ചെയ്യുമ്പോള്‍ കുട്ടികളെ കഠിനമായി ശിക്ഷിക്കുകയോ ശകാരിക്കുകയോ അരുത്. തെറ്റുകള്‍ മനുഷ്യസഹജമാണ്. ഇതില്‍ നിന്നായിരിക്കും ഇവര്‍ പലപ്പോഴും വലിയ ശരികള്‍ തിരിച്ചറിയുന്നതും. തെറ്റുകള്‍ക്ക് ശിക്ഷിക്കാതെ നല്ല രീതിയില്‍ നേരായ വഴി പറഞ്ഞു കൊടുക്കുകയാണ് വേണ്ടത്.

സ്വന്തം അഭിപ്രായങ്ങള്‍ കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്. അവര്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനും സ്വന്തമായി തീരുമാനങ്ങളെടുക്കുവാനുമുള്ള അവസരം നല്‍കുക. സ്വയം പര്യാപ്തതയുള്ള ഒരു ഉത്തമപൗരനായി മാറാന്‍ ഇത്തരം കാര്യങ്ങള്‍ അവരെ സഹായിക്കും.

Read more about: kid കുട്ടി
English summary

Kid, Parents, Money, കുട്ടി, മാതാപിതാക്കള്‍, പണം, ശിക്ഷ

It is now a universally accepted fact that independent children are much better that the ones who are spoon-fed by their parents,
Story first published: Monday, May 13, 2013, 15:20 [IST]
X
Desktop Bottom Promotion