For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുരുന്നുകളോടും കരുതലോടെ സംസാരിക്കാം

By Super
|

ഒരു വ്യക്തിയുടെ സുപ്രധാനവും ഉത്തരവാദിത്വങ്ങളേറെയുമുള്ള ഘട്ടമാണ് രക്ഷകര്‍തൃ സ്ഥാനം. ബുദ്ധിമുട്ടേറിയ ഈ ങ്ങളിലെല്ലാം മാതൃകയായാല്‍ മാത്രമേ നമ്മുടെ കുഞ്ഞ് നമുക്ക് അഭിമാനിക്കാവുന്ന രീതിയില്‍ വളരുകയുള്ളൂ. എന്നാല്‍ പലപ്പോഴും മുതിര്‍ന്നവര്‍ തെറ്റുകള്‍ കണ്ടാല്‍ തങ്ങളുടെ ദേഷ്യം കഠിനമായ വാക്കുകളുടെ പ്രയോഗത്തിലൂടെ കുട്ടികളില്‍ തീര്‍ക്കുന്നത് കണ്ടുവരാറുണ്ട്.

കുട്ടികളെ ശകാരിക്കുന്നതിലൂടെയോ വടിയെടുത്ത് തലങ്ങും വിലങ്ങും അടിക്കുന്നതിലൂടെയും മാതാപിതാക്കളുടെ ദേഷ്യം ശമിക്കുമെങ്കിലും പല കുട്ടികളുടെയും സ്വഭാവത്തെ പ്രതികൂലമായി ബാധിക്കും. അപ്രതീക്ഷിത സ്വഭാവ കൈവല്യങ്ങളാകും ഇതുവഴി ഒരു കുട്ടിക്കും ഉണ്ടാവുക.

കുട്ടികളോട് ഒരിക്കലും പറയരുതാത്ത ചില കാര്യങ്ങള്‍ ചുവടെ;

കുട്ടികളോടു പറയരുതാത്തവ...

കുട്ടികളോടു പറയരുതാത്തവ...

1. നിന്റെയൊക്കെ പ്രായത്തില്‍ ഞാനൊക്കെ കൂടുതല്‍ ഉത്തരവാദിത്വം കാട്ടിയിരുന്നു - വീടുകളില്‍ ഏറ്റവുമധികം മുഴങ്ങികേള്‍ക്കുന്നതാണ് രക്ഷകര്‍ത്താക്കളുടെ ഈ ഡയലോഗ്. ചെറുപ്പത്തില്‍ ചെയ്തിരുന്ന കാര്യങ്ങളുടെ ലിസ്റ്റും മാതാപിതാക്കള്‍ തുറന്നുവെക്കും. കുട്ടികളോട് ചെയ്യുന്ന ഏറ്റവും വലിയതെറ്റാണിത്. പിഴവുകളില്ലാത്ത കുട്ടിയെ വളര്‍ത്തണമെന്ന പ്രതീക്ഷയില്‍ ചെറിയൊരു പാളിച്ച കാണുമ്പോഴാണ് അവര്‍ ഇങ്ങനെ പ്രതികരിക്കുന്നത്. എന്നാല്‍ കുട്ടികളുടെ ആത്മവിശ്വാസത്തെ പറ്റെ തകര്‍ക്കുന്നതാണ് ഈ സംസാരമെന്നത് എപ്പോഴും ഓര്‍ക്കുക. കുട്ടിയായിരിക്കെ തങ്ങള്‍ക്ക് ഉണ്ടായിരുന്ന കഴിവുകേടുകളെ കുറിച്ചും മാതാപിതാക്കള്‍ക്ക് ഉണ്ടാക്കിയിരുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും ഓര്‍ക്കുക.

കുട്ടികളോടു പറയരുതാത്തവ...

കുട്ടികളോടു പറയരുതാത്തവ...

നീ എപ്പോഴും തെറ്റായ തീരുമാനങ്ങള്‍ മാത്രമാണ് എടുക്കാറ് -കുട്ടികള്‍ ചെയ്യുന്ന ചില കാര്യങ്ങളില്‍, അല്ളെങ്കില്‍ അവരുടെ ചില തീരുമാനങ്ങളില്‍ തെറ്റുകള്‍ ഉണ്ടാകാം. അതിന് പക്വത കുറവ് ചൂണ്ടികാട്ടി അവരെ കുറ്റപ്പെടുത്താതിരിക്കുക. തെറ്റുകള്‍ സംഭവിക്കുന്നത് പ്രായം എന്നൊന്നില്ല. തെറ്റുകളിലൂടെ പാഠം പഠിച്ചുമാത്രമേ ഒരുകുട്ടി വളരുകയുള്ളൂ. നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത വിഷയമാകാം അല്ളെങ്കില്‍ വിഭാഗമാകാം അവന്‍/അവള്‍ പഠനത്തിന് തെരഞ്ഞെടുത്തിരിക്കുക. അല്ളെങ്കില്‍ നിങ്ങള്‍ക്ക് ഒട്ടും താല്‍പര്യമില്ലാത്ത കമ്പനിയാകാം ജോലിക്കായി തെരഞ്ഞെടുത്തിരിക്കുക. ഇവയുടെ പേരില്‍ കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കുക. കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുകയാണ് ചെയ്യേണ്ടത്.

കുട്ടികളോടു പറയരുതാത്തവ...

കുട്ടികളോടു പറയരുതാത്തവ...

സഹോദരനെ/സഹോദരിയെ കണ്ടുപഠിക്കൂ- തികച്ചും അനാവശ്യമായ ഈ താരതമ്യം ഇന്ന് വീടുകളില്‍ പതിവാണ്. കഴിവുകള്‍ ഓരോരുത്തരിലും വ്യത്യസ്തമാണെന്ന് ഓര്‍ക്കുക. കൂടപിറപ്പികളില്‍ പകയുടെ വിത്തുകള്‍ പാകാനായിരിക്കാം ഇത്തരം സംസാരം വഴിയൊരുക്കുക. സാഹോദര്യ ബന്ധത്തില്‍ വിള്ളലുണ്ടാക്കാനും ഇത് കാരണമാകാം. കുട്ടികളില്‍ നെഗറ്റീവ് ചിന്തകള്‍ വേരുറപ്പിക്കരുത് എന്ന് ആഗ്രഹമുള്ള എല്ലാ രക്ഷിതാക്കളും ഇത്തരം സംസാരം നിര്‍ബന്ധമായും ഒഴിവാക്കണം.

കുട്ടികളോടു പറയരുതാത്തവ...

കുട്ടികളോടു പറയരുതാത്തവ...

ശല്യപ്പെടുത്താതെ പോകുന്നുണ്ടോ - കടുത്ത മാനസിക സമ്മര്‍ദം അനുഭവപ്പെടുന്ന സമയങ്ങളില്‍ ഒറ്റക്കിരിക്കാനാകും പലര്‍ക്കും താല്‍പ്പര്യം. ഈ സമയത്താകുംകുട്ടികള്‍ നമ്മുടെ അടുത്തേക്ക് വരുക.

ഈ സമയത്ത്പലരും കുട്ടികളോട് പൊട്ടിത്തെറിക്കുകയും മുറിക്ക് പുറത്താക്കുകയും തല്ലുകയും ഒക്കെ ചെയ്യാം. നിങ്ങളുടെ അലര്‍ച്ച കുട്ടികളില്‍ താന്‍ അവഗണിക്കപ്പെടുന്നതായ ചിന്തയാകും ഉണ്ടാക്കുക. തന്നെ ആര്‍ക്കും വേണ്ടെന്ന ചിന്ത അവരില്‍ നിരാശാബോധത്തിന് വഴിയൊരുക്കുകയും ചെയ്യും. കുട്ടികള്‍ അടുത്തുവരുമ്പോള്‍ ക്ഷമ പാലിക്കുകയും അവരോട് നല്ല വാക്കുകള്‍ പറയുകയും ചെയ്യുക.

കുട്ടികളോടു പറയരുതാത്തവ...

കുട്ടികളോടു പറയരുതാത്തവ...

നിനക്കൊന്നും യാതൊരു നാണവുമില്ലേ -വികൃതികളായ ചില കുട്ടികളുണ്ട്. മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന വികൃതികളുടെ പരിപാടി അതിരുവിടുമ്പോള്‍ സഹികെട്ട് അല്‍പ്പം ഉറക്കെതന്നെ നിനക്കൊന്നും യാതൊരു നാണവുമില്ലേ എന്ന് ചോദിക്കുന്നവര്‍ ധാരാളമുണ്ട്. കുട്ടി വികൃതിയാണെന്ന് കരുതി നാണമില്ലാത്തവന്‍ എന്ന പട്ടം പതിച്ചുനല്‍കണ്ടേ ആവശ്യമില്ല. നല്ലതും ചീത്തതും തമ്മിലുള്ള വ്യത്യാസം കുട്ടികള്‍ക്ക് മനസിലാക്കി നല്‍കാന്‍ പതുക്കെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി കൊടുക്കുകയാണ് വേണ്ടത്.

കുട്ടികളോടു പറയരുതാത്തവ...

കുട്ടികളോടു പറയരുതാത്തവ...

നീ നിന്റെ അച്ഛനെപ്പോലെ അല്ലെങ്കിൽ അമ്മയെ പോലെയാണ്- വിവാഹജീവിതം കയ്പ്പുനിറഞ്ഞ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്നവര്‍ ധാരാളമുണ്ട്. രൂക്ഷമായ പദാവലികള്‍ ഉപയോഗിച്ചുള്ള വാക്ക് തര്‍ക്കവും കൈയാങ്കളികളുമെല്ലാം ചില കുടുംബങ്ങളില്‍ പതിവായിരിക്കും. ചില ദമ്പതികളാകട്ടെ വഴിപിരിയുകയും ചെയ്യുന്നവരുണ്ട്. കുട്ടികള്‍ ഇത്തരം സംഭവങ്ങളില്‍മൂകസാക്ഷികളായിരിക്കും. ഇതിനിടയില്‍ പങ്കാളിയോടുള്ള ശത്രുത തീര്‍ക്കാന്‍ നീ നിന്‍െറ അച്ഛനെപോലെയാണ് അമ്മയെ പോലെയാണ് എന്നുപറഞ്ഞ് കുറ്റപ്പെടുത്തുന്നവര്‍ ഉണ്ടാകും. ഇത് ഒരിക്കലും ചെയ്യരുത്. ഇങ്ങനെ കേള്‍ക്കുള്ള കുട്ടികള്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെടും.

കുട്ടികളോടു പറയരുതാത്തവ...

കുട്ടികളോടു പറയരുതാത്തവ...

നീ എപ്പോഴും എന്നെ വിഷമിപ്പിക്കാന്‍ വഴികള്‍ നോക്കി നടക്കുകയാണ് - കുട്ടികള്‍ രക്ഷകര്‍ത്താക്കളുടെ ഇഷ്ടങ്ങള്‍ക്ക് വിപരീത പ്രവര്‍ത്തികള്‍ ചെയ്യുന്ന സമയങ്ങള്‍ ഉണ്ടാകാറുണ്ട്. ഭൂരിപക്ഷവും അറിയാതെയാണെങ്കിലും ബോധപൂര്‍വം ചെയ്യുന്ന കുട്ടികളും ഉണ്ട്. കുട്ടികളുടെ തീരുമാനത്തിലെ ഇഷ്ടക്കേട് നീ എന്നെ മുറിപ്പെടുത്താന്‍ അവസരം നോക്കിയിരിക്കുകയാണല്ളോ എന്ന പ്രസ്താവനയിലൂടെയാകും ചിലപ്പോള്‍ രക്ഷകര്‍ത്താക്കള്‍ തീര്‍ക്കുക. ഈ വര്‍ത്തമാനം കേള്‍ക്കുന്ന ഭൂരിപക്ഷം കുട്ടികളും തങ്ങളുടെ ഇഷ്ടം മാറ്റിവെച്ച് രക്ഷകര്‍ത്താക്കള്‍ക്ക് സന്തോഷം നല്‍കാനായിരിക്കും ശ്രമിക്കുക. അവരുടെ അവകാശമാണ് നിങ്ങളുടെ സന്തോഷമായി രൂപം മാറുക. ഒരിക്കലും ഇത് ചെയ്യരുത്. സ്വന്തം തീരുമാനങ്ങളെടുത്ത് കുറ്റബോധമില്ലാത്ത ജീവിതം നയിക്കാന്‍ കുട്ടികളെ വിടുക.

കുട്ടികളോടു പറയരുതാത്തവ...

കുട്ടികളോടു പറയരുതാത്തവ...

നിന്നെ പോലെയൊന്ന് ഉണ്ടാകാതിരുന്നെങ്കില്‍ നന്നായിരുന്നു -ഒരു കുഞ്ഞിനോട് പറയാവുന്ന ഏറ്റവും രൂക്ഷമായ ഭാഷയാണ് നീ എനിക്ക് ഉണ്ടാകാതിരുന്നില്ളെങ്കില്‍ എന്ന്. നിങ്ങളുടെ കുഞ്ഞിനെ രൂക്ഷമായി ഇത് പിടിച്ചുലക്കുമെന്നത് തീര്‍ച്ച. എന്ത് ഗുരുതരമായ പ്രശ്നമുണ്ടെങ്കിലും ശരി ഇങ്ങനെയുള്ള പ്രതികരണം കുട്ടിയുടെ ഭാവി ജീവിതത്തിലെ പെരുമാറ്റത്തില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കും. നിങ്ങള്‍ ദുഖിക്കുമെന്ന കാര്യത്തിലും തീര്‍ച്ചയാണ്.

കുട്ടികളോടു പറയരുതാത്തവ...

കുട്ടികളോടു പറയരുതാത്തവ...

ചീത്ത കൂട്ടുകാരുമായുള്ള ചങ്ങാത്തം അവസാനിപ്പിക്കണം -മോശം കൂട്ടുകാരോട് കൂടരുതെന്ന് സ്ഥിരമായി നാം കുട്ടികളോട് പറയാറുള്ള വാക്കാണ്. ചീത്ത കൂട്ടുകാരെ അകറ്റി നിര്‍ത്തണമെന്ന് നമുക്കറിയാമെങ്കിലും കുട്ടികള്‍ക്ക് അറിയില്ല. നിങ്ങള്‍ പറയാനിടയായ സാഹചര്യം വിശദീകരിച്ചു നല്‍കുക.

Read more about: kid കുട്ടി
English summary

Things Never Say To Your Child

Being a parent is difficult and so is coming off as a proud child. It's
 only human to give vent to your rage by using harsh words. However, when
 the recipient of your outrage is your own child, it might have uncertain
 and unmanageable repercussions.
X
Desktop Bottom Promotion