For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞുങ്ങള്‍ നല്‍കും ഗുണങ്ങള്‍

By Super
|

അച്ഛനും അമ്മയുമില്ലാതെ ലോകത്ത് ആരും പിറക്കുന്നില്ല. എന്നാല്‍ പുതിയ തലമുറയില്‍ മാതാപിതാക്കളാകാന്‍ താല്പര്യമില്ലാത്ത ദമ്പതികളുടെ ഒരു തരംഗം തന്നെ സൃഷ്ടിക്കപ്പെടുന്നുണ്ട്. ജോലിയുടെ ആവശ്യം, സാമൂഹിക ജീവിതത്തിലെ തിരക്ക് തുടങ്ങി കാരണങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ടാകും ഇവരുടെ തീരുമാനത്തിന് പിന്നില്‍.

ഒരു കുഞ്ഞ് കൂടെ ഉണ്ടാകുക എന്നത് കടുത്ത ഭാരമായി തോന്നുമ്പോള്‍ ഇവര്‍ തിരിച്ചറിയാതെ പോകുന്നത് ഒരു കുഞ്ഞ് നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന അനുഗ്രഹങ്ങളാണ് ...എങ്ങനെ ഒരു കുഞ്ഞിന് നമ്മുടെ ജീവിതം കൂടുതല്‍ മനോഹരമാക്കാം എന്നതാണ് ..

ഉത്തരവാദിത്വ ബോധം

ഉത്തരവാദിത്വ ബോധം

കുഞ്ഞുണ്ടാകുന്നതിന് മുമ്പ് നാം എങ്ങനെയാണ് ജീവിച്ചത് എന്നത് ഒരു വിഷയമേ അല്ല , അമ്മയാകുന്നതോടെ അല്ളെങ്കില്‍ അച്ഛനാകുന്നതോടെ നാം അടിമുടി മാറുന്നു , സ്വാഭാവികമായി നാം പോലുമറിയാതെ നമ്മളില്‍ അത് സംഭവിക്കുന്നു.

ഇളം പുഞ്ചിരി

ഇളം പുഞ്ചിരി

കുഞ്ഞിനെ നമ്മുടെ കൈക്കുള്ളില്‍ കോരിയെടുക്കുന്ന ആദ്യ നിമിഷം .ഉത്തരവാദിത്വം എറ്റെടുക്കുകയല്ലാതെ നമ്മുടെ മുമ്പില്‍ മറ്റു മാര്‍ഗങ്ങളുണ്ടാകില്ല. ഇളം പൈതലിന്‍െറ ഇളം പുഞ്ചിരി നമ്മളറിയാതെ നമ്മെ ഉത്തരവാദിത്വ ബോധം ഉള്ളവരാക്കും എന്നതാണ് വാസ്തവം.

പരിശുദ്ധമായ നിഷ്കളങ്കത

പരിശുദ്ധമായ നിഷ്കളങ്കത

ഒരു കുഞ്ഞു കിടന്ന് ഉറങ്ങുന്നതാണ് ഏറ്റവും പരിശുദ്ധവും നിഷ്കളങ്കവുമായ കാഴ്ച എന്ന് പൊതുവേ എല്ലാവരും പറയാറുണ്ട്. നമ്മുടെ മനസിനെ കീഴ്പ്പെടുത്തുന്ന കാഴ്ചകൂടിയാണത് . കുഞ്ഞിന്‍െറ പൂ പോലുള്ള ഇളം കൈയില്‍ ഒന്ന് തൊടുമ്പോഴോ, കുഞ്ഞിനെ നെഞ്ചോടു ചേര്‍ക്കുമ്പോഴോ ജീവിതത്തിന്‍്റെ തുടിപ്പുകളുടെ അനുഭൂതി നമുക്ക് അനുഭവിച്ചറിയാനാകും.

ബാല്യകാലം

ബാല്യകാലം

നമ്മുടെ കുഞ്ഞു വളരുന്നതോടെ നമുക്ക് നമ്മുടെ ബാല്യകാലം തിരിച്ചു കിട്ടുന്നു. ചിന്തിച്ചാല്‍ തികച്ചും വിഡ്ഡിത്തമെന്ന് തോന്നുന്ന കാര്യങ്ങള്‍ പോലും നാം കുഞ്ഞിനോടൊത്ത് ആസ്വദിച്ച് ചെയ്യും. തലയണ കൊണ്ട് യുദ്ധം ചെയ്യല്‍, ഇക്കിളി കൂട്ടല്‍ , കുസൃതി തമാശകള്‍ തുടങ്ങിയവ നമ്മുടെ ജീവിതത്തിന്‍െറ ഭാഗമാകുമ്പോള്‍ കുഞ്ഞിനോടൊത്ത് ചിരിക്കാനും ആനന്ദിക്കാനുമുള്ള അവസരങ്ങള്‍ വര്‍ധിക്കുന്നു.

അമ്മയും കുഞ്ഞും

അമ്മയും കുഞ്ഞും

ലോകത്ത് മറ്റൊന്നിനോടും ഉപമിക്കാനാകാത്തതാണ് എന്ന ബന്ധം. എല്ലാ സന്തോഷവും,ആകുലതകളും ,വിഹ്വലതകളും , ആകാംക്ഷകളും ഒരു അമ്മയോടൊപ്പം എപ്പോഴും ഉണ്ടാകും. എന്നാല്‍ കുഞ്ഞു വേണ്ട എന്ന് തീരുമാനിക്കുന്നതിലൂടെ നഷ്ടമാകുക പകരം വെക്കാനാകാത്ത ജീവിത അനുഭവങ്ങളായിരിക്കും

കാഴ്ചപ്പാടുകള്‍

കാഴ്ചപ്പാടുകള്‍

ചില സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ പെരുമാറുന്നത് കാണുമ്പോള്‍ നാം നമ്മുടെ കാഴ്ചപ്പാടുകള്‍ അടിമുടി മാറ്റണ്ടേി വരും. പലപ്പോഴും കുട്ടികളുടെ പെരുമാറ്റത്തിലൂടെയാകും ജീവിതത്തില്‍ എന്താണ് പ്രധാനമെന്നും അല്ലാത്തതെന്നും നമുക്ക് ഓര്‍മ വരുക.

നഷ്ട പ്രണയം

നഷ്ട പ്രണയം

വിവാഹ ജീവിതത്തില്‍ കുഞ്ഞുങ്ങള്‍ക്ക് പല അല്‍ഭുതങ്ങളും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ജീവിതത്തിലേക്ക് ഒരു കുഞ്ഞു കടന്നു വരുന്നതോടെ നല്ല ജീവിതത്തിനു വേണ്ടി തീരുമാനങ്ങള്‍ മാറ്റിയെടുത്ത നിരവധി കേസുകള്‍ ഉണ്ട് . കുഞ്ഞ് പിറക്കുന്നതോടെ ദമ്പതികളില്‍ ആഹ്ളാദവും നഷ്ട പ്രണയം തിരിച്ചു കൊണ്ട് വരാനും കാരണമാകുന്നു

വാര്‍ധക്യം ആസ്വദിക്കാനാകും.

വാര്‍ധക്യം ആസ്വദിക്കാനാകും.

പ്രായം കൂടുമ്പോള്‍, ശരീരം നമ്മെ തോല്‍പ്പിക്കാന്‍ തുടങ്ങുമ്പോള്‍, നിങ്ങള്‍ക്ക് വേണ്ട മാനസികവും ശാരീരികവും, വികാരപൂര്‍വമായതോ ആയ താങ്ങ് നല്‍കാന്‍ നിങ്ങളുടെ മകനോ മകള്‍ക്കോ കഴിയും . പറയുന്നത് കേള്‍ക്കാനും..നിങ്ങളുടെ തല ചായ്ക്കാന്‍ ഒരു തോളായും , ചെറിയ ചെറിയ സന്തോഷങ്ങള്‍ പങ്കിടാനും കൂടെ കുഞ്ഞുങ്ങളുണ്ടാകുമ്പോള്‍ വാര്‍ധക്യം സന്തോഷപൂര്‍വം ആസ്വദിക്കാനാകും.

പിരിമുറുക്കം ഇല്ലാതാക്കാം

പിരിമുറുക്കം ഇല്ലാതാക്കാം

കുട്ടികളുള്ള അമ്മമാരുടെ ആകുലതകളുടെയും , പിരിമുറുക്കത്തിന്‍െറയും നീണ്ട കഥകള്‍ കേട്ടിട്ടുള്ളവരാണ് നിങ്ങള്‍ ഒരു കുട്ടിയുടെ അമ്മയോട് ചോദിച്ചുനോക്കൂ. കടുത്ത മാനസിക പ്രയാസം ഉള്ള ഒരു ദിവസം അവര്‍ വീട്ടിലത്തെുമ്പോള്‍ അവരുടെ കുഞ്ഞിന്‍്റെ പുഞ്ചിരി കാണുമ്പോള്‍ എന്താണ് അനുഭവപ്പെടുകയെന്ന്. എത്രയേറെ ക്ഷീണമുണ്ടായാലും , നിരാശ ഉണ്ടായാലും , അസ്വസ്ഥത ഉണ്ടായാലും കുഞ്ഞു വന്നു നമ്മെ സ്നേഹപൂര്‍വം ഒന്ന് കെട്ടി പുണര്‍ന്നാല്‍ എല്ലാ പ്രയാസങ്ങളും അലിഞ്ഞില്ലാതെയാകുമെന്ന മറുപടി അവിവാഹിതരില്‍ ആശ്ചര്യമുണ്ടാക്കുന്നതായിരിക്കും.

ജീവിക്കാനുള്ള ഒരു കാരണം

ജീവിക്കാനുള്ള ഒരു കാരണം

ജീവിതത്തിന്‍െറ പല ഘട്ടങ്ങളിലൂടെയും നമ്മള്‍ കടന്നു പോകുന്നു. ചില സമയങ്ങളില്‍ നമുക്ക് ഊഹിക്കാന്‍ കഴിയാത്തത്ര മന കരുത്തുണ്ടെങ്കില്‍ മാത്രമേ ഒരു ദിവസത്തില്‍ നിന്നും മറ്റൊന്നിലേക്ക് കടന്നു ചെല്ലാന്‍ നമുക്ക് കഴിയൂ. ജീവിതം അതിന്‍െറ വീഥിയില്‍ പലപ്പോഴും നമ്മളെ തളര്‍ത്തുന്നു, എന്നിരുന്നാലും നിങ്ങള്‍ക്കൊരു കുഞ്ഞുങ്ങളുണ്ടെങ്കില്‍, ഓരോ ദിവസവും ജീവിക്കാന്‍ നമ്മെ അത് പ്രേരിപ്പിക്കും, മാത്രമല്ല അവനോ അവള്‍ക്കൊ വേണ്ടി നല്ല ഒരു ഭാവിയെ സ്വപ്നം കാണാനും അത് നമ്മെ പ്രാപ്തരാക്കും .

Read more about: kid baby കുഞ്ഞ്
English summary

Reasons Having Kids A Blessing

There has been a recent surge in the number of couples choosing not to become parents. With demanding careers, a busy social life, and endless things to keep them busy, having a kid seems like something that might weigh you down. We give you a number of reasons why having kids can change your life for the better.
X
Desktop Bottom Promotion