Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഉറക്കത്തില്‍ കിടക്ക നനയ്ക്കുന്നത് പ്രമേഹലക്ഷണം

Posted by:
Published: Thursday, June 28, 2012, 5:08 [IST]

കുഞ്ഞുങ്ങള്‍ കിടന്ന് ഉറക്കത്തില്‍ മൂത്രമൊഴിക്കുന്നതു സാധാരണം. എന്നാല്‍ ഇത്തരം ശീലം അഞ്ചോ പത്തോ വയസായ കുട്ടികള്‍ക്കുണ്ടെങ്കില്‍ കാര്യം അല്‍പം ഗൗരവമായെടുക്കുക തന്നെ വേണം. ഇതിന്റെ പേരില്‍ കുട്ടികളെ വഴക്കു പറയാതെ പ്രശ്‌നമെന്തെന്നു കണ്ടെത്താന്‍ മാതാപിതാക്കള്‍ ശ്രമിക്കുകകയാണ് വേണ്ടത്.

06 28 kid bed wetting reasons

ചിലപ്പോള്‍ ചിലതരം അസുഖങ്ങള്‍ കുട്ടികളുടെ ഇത്തരം ശീലത്തിന് പുറകിലുണ്ടാകും. ചില കുട്ടികളില്‍ ജനിക്കുമ്പോഴേ ടൈപ്പ് 1 പ്രമേഹമുണ്ടായിരിക്കും. ഇത് ചിലപ്പോള്‍ തുടക്കത്തില്‍ കണ്ടെത്താനായില്ലെന്നും വരും. ഇത്തരം കുട്ടികള്‍ക്ക് ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നലുണ്ടാകും. ഇത് നിയന്ത്രിച്ചു നിര്‍ത്താനുമാവില്ല. കിടന്നു മൂത്രമൊഴിക്കുന്നത് ചിലപ്പോള്‍ പ്രമേഹലക്ഷണമായും കാണാം.

മലബന്ധവും നിയന്ത്രണമില്ലാതെ മൂത്രമൊഴിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കും. ശോധന കുറയുമ്പോള്‍ കുടല്‍ വന്നു വീര്‍ക്കും. ഇത് മൂത്രസഞ്ചിക്ക് സമ്മര്‍ദമുണ്ടാക്കും. നിയന്ത്രണമില്ലാതെ മൂത്രം പോവുകയും ചെയ്യും.

കിടന്നു മൂത്രമൊഴിക്കുന്നത് ജനിതക പ്രശ്‌നങ്ങള്‍ മൂലവുമാകാം. ഇത് പാരമ്പര്യമായി വരുന്ന ഒരു പ്രശ്‌നമാണ്. മൂത്രസഞ്ചിയുടെ വലിപ്പം കുറയുന്നതും ചിലപ്പോള്‍ കിടന്നു മൂത്രമൊഴിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കും.

പേടിയും ടെന്‍ഷനും കിടന്നു മൂത്രമൊഴിക്കാനുള്ള മറ്റൊരു കാരണമാണ്. ഏതെങ്കിലും കഥകളോ സിനിമകളോ കുട്ടികളെ ഭയപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഇത് ഉപബോധ മനസില്‍ കിടക്കുന്നുണ്ടാകും. കിടന്നു മൂത്രമൊഴിക്കാന്‍ ഇത് കാരണമാകുകയും ചെയ്യും. ചിലപ്പോള്‍ മാതാപിതാക്കള്‍ വഴക്കു പറയുന്നതും കിടന്നു മൂത്രമൊഴിക്കാനുള്ള കാരണമാകും.

ചില കുട്ടികളിലെങ്കിലും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള ഒരു വഴിയായാരിക്കും ഇത്. ഇവരിത് അറിഞ്ഞു കൊണ്ടു ചെയ്യുന്നതാവണമെന്നില്ല. പ്രത്യേകിച്ച് രണ്ടാമതൊരു കുഞ്ഞു കൂടിയുണ്ടാകുമ്പോള്‍ മൂത്ത കുട്ടിക്ക് ശ്രദ്ധ കുറവാണ് കിട്ടുന്നതെന്ന് തോന്നാലുണ്ടായാല്‍. ചെറിയ കുഞ്ഞ് കിടന്നു മൂത്രമൊഴിക്കുമ്പോള്‍ മാതാപിതാക്കള്‍ ഇത് ശ്രദ്ധിക്കുന്നുണ്ടെന്ന മനശാസ്ത്രമാണ് കുട്ടിയുടെ ഉപബോധ മനസില്‍ ഇത്തരം പ്രേരണയുണ്ടാക്കുന്നത്.

English summary
Parents often take their kid's habit of bed wetting too lightly. It is also our strange Indian mentality that it is alright for a child to pee in bed for 5, 7 or even 10 years of age.
Subscribe Newsletter