For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണം ഒഴിവാക്കാന്‍ 100% സുരക്ഷിത മാര്‍ഗ്ഗം

ഇനി ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ 100 ശതമാനം സുരക്ഷിതമാക്കാന്‍ ചില വഴികള്‍ നോക്കാം.

|

ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഗര്‍ഭധാരണം സംഭവിയ്ക്കുന്നത് സാധാരണമാണ്. എന്നാല്‍ എല്ലാ സമയത്തും ഗര്‍ഭധാരണം നടക്കണമെന്നുമില്ല. ആര്‍ത്തവചക്രത്തിന്റെ അടിസ്ഥാനത്തിലാണ് ഗര്‍ഭധാരണം നടക്കുന്നത്.

താല്‍ക്കാലികമായി കുഞ്ഞ് വേണ്ടെന്ന് തീരുമാനിയ്ക്കുന്നവരാണ് ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളെപ്പറ്റി കൂടുതല്‍ അന്വേഷിക്കുന്നതും. പുരുഷവന്ധ്യതയുടെ പുരുഷനറിയേണ്ട കാരണം ഇതാണ്

എന്നാല്‍ പല ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ക്കും പല തരത്തിലുള്ള പാര്‍ശ്വഫലങ്ങളാണ് ഉണ്ടാവുന്നത്. പക്ഷേ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലാതെ തന്നെ നൂറ് ശതമാനവും സുരക്ഷിതമായ മാര്‍ഗ്ഗത്തിലൂടെ ഗര്‍ഭനിരോധനം സാധ്യമാക്കാം. എങ്ങനെയെന്ന് നോക്കാം. ഡയറ്റിംഗ് വേണ്ട പ്രസവശേഷം തടി കുറയ്ക്കാന്‍ എളുപ്പം

 അണ്ഡവിസര്‍ജനം എപ്പോള്‍?

അണ്ഡവിസര്‍ജനം എപ്പോള്‍?

സ്ത്രീകളില്‍ അണ്ഡവിസര്‍ജനം നടക്കുന്നത് എപ്പോഴാണ് എന്നത് അറിഞ്ഞിരിയ്ക്കണം. സ്ത്രീകളില്‍ പ്രത്യുത്പാദന ശേഷി കൂടുതലുള്ള ദിവസങ്ങളില്‍ ലൈംഗിക ബന്ധം ഒഴിവാക്കുക. ശരീരത്തിന്റെ താപനില നോക്കിയും യോനീസ്രവങ്ങളിലെ മാറ്റങ്ങള്‍ നോക്കിയും ഇത് മനസ്സിലാക്കാം.

 സ്‌പേര്‍മിസൈഡ്

സ്‌പേര്‍മിസൈഡ്

പുരുഷ ബീജത്തെ നശിപ്പിക്കുന്ന ബീജനാശിനികള്‍ ഗര്‍ഭനിരോധനം സാധ്യമാക്കുന്നു. വിദേശത്താണ് ഇത്തരം മാര്‍ഗ്ഗത്തിന് ഏറ്റവും കൂടുതല്‍ സാധുതയുള്ളതും. ജെല്‍ പോലുള്ള വസ്തുവാണ് ഇത്. എങ്കിലും ഉപയോഗം അധികമായാല്‍ അത് പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

 ഗര്‍ഭനിരോധന ഉറകള്‍

ഗര്‍ഭനിരോധന ഉറകള്‍

സാധാരണയായി നമ്മുടെ നാട്ടില്‍ നിലവിലുള്ള ഒരു മാര്‍ഗ്ഗമാണ് ഗര്‍ഭനിരോധന ഉറകള്‍. ലൈംഗിക രോഗങ്ങളും ഇതിലൂടെ തടയാന്‍ കഴിയുന്നു. മാത്രമല്ല ഗര്‍ഭനിരോധനം പൂര്‍ണമായും നിയന്ത്രിയ്ക്കാന്‍ ഇതിലൂടെ കഴിയുന്നു.

ഡയഫ്രം

ഡയഫ്രം

സ്ത്രീകളാണ് ഇത് ഉപയോഗിക്കുന്നത്. എന്നാല്‍ ആര്‍ത്തവ സമയത്ത് ഇവ ഒരു കാരണവശാലും ഉപയോഗിക്കരുത്. ഇത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും. ഇത് വരെ ഗര്‍ഭിണി ആകാത്തവരിലാണ് ഈ മാര്‍ഗ്ഗം വളരെ ഫലപ്രദമാകുന്നത്.

ടുഡെ സ്‌പോഞ്ച്

ടുഡെ സ്‌പോഞ്ച്

ഗര്‍ഭനിരോധ സ്‌പോഞ്ചുകളാണ് ഇവ. ഗര്‍ഭാശയമുഖത്താണ് ഇവ വെയ്ക്കുന്നതും. ഇതിന് ഡോക്ടറുടെ സഹായം ആവശ്യമില്ല. ലൈംഗിക രോഗങ്ങള്‍ പകരാനുള്ള സാധ്യതയും ഉണ്ട്.

 ഗര്‍ഭനിരോധന ഗുളികകള്‍

ഗര്‍ഭനിരോധന ഗുളികകള്‍

ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ ഇവ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. ദിവസവും ഉപയോഗിക്കുകയാണെങ്കില്‍ ഗര്‍ഭധാരണമെന്ന ടെന്‍ഷന്റെ ആവശ്യമില്ല. എന്നാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവാം എന്നതാണ് സത്യം.

ഗര്‍ഭനിരോധന കുത്തിവെപ്പ്

ഗര്‍ഭനിരോധന കുത്തിവെപ്പ്

ഗര്‍ഭനിരോധന കുത്തിവെപ്പാണ് മറ്റൊന്ന്. ഡിപ്രോ പ്രോവെറ എന്ന ഹോര്‍മോണ്‍ ആണ് കുത്തിവെയ്ക്കുന്നത്. ഇതാകട്ടെ മൂന്ന് മാസം വരെ ഗര്‍ഭധാരണം തടയുന്നു.

 പ്രകൃതി ദത്തമായ വഴികള്‍

പ്രകൃതി ദത്തമായ വഴികള്‍

ഇതൊന്നുമല്ലാതെ ചില പ്രകൃതി ദത്ത വഴികളിലൂടെയും ഗര്‍ഭനിരോധനം സാധ്യമാക്കാം. ഇതിന്റെ പ്രത്യേകതയെന്തെന്നാല്‍ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവില്ല എന്നത് തന്നെയാണ്.

പാഴ്സ്ലി

പാഴ്സ്ലി

പാഴ്സ്ലിയാണ് ഗര്‍ഭനിരോധനം സാധ്യമാക്കുന്ന ഒന്ന്. ഇത് ചായയുണ്ടാക്കി കുടിയ്ക്കുന്നത് ഗര്‍ഭനിരോധനം തടയുന്നു.

 ഉണങ്ങിയ അത്തിപ്പഴം

ഉണങ്ങിയ അത്തിപ്പഴം

ഉണങ്ങിയ അത്തിപ്പഴമാണ് മറ്റൊന്ന്. എല്ലാ ദിവസവും രണ്ടോ മൂന്നോ അത്തിപ്പഴം കഴിയ്ക്കാം. ഇത് രക്തയോട്ടം വര്‍ദ്ധിപ്പി്കുന്നു. മാത്രമല്ല ഇത് ഗര്‍ഭനിരോധനം തടയുകയും ചെയ്യുന്നു.

 പപ്പായ

പപ്പായ

അനാവശ്യമായുള്ള ഗര്‍ഭധരണം ഇല്ലാതാക്കുന്നതിന് പപ്പായ മുന്നിലാണ്.ദിവസവും രണ്ട് പ്രാവശ്യം പപ്പായ കഴിയ്ക്കുക. തുടര്‍ച്ചയായി മൂന്ന് നാല് ദിവസം കഴിയ്ക്കാവുന്നതാണ്.

English summary

Top ten Precautions To Avoid Pregnancy

Are you among those new couples who get confused about how to avoid pregnancy? Here are simple & natural ways for you to know precautions to avoid pregnancy.
Story first published: Thursday, March 30, 2017, 12:56 [IST]
X
Desktop Bottom Promotion