For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരുന്നില്ലാതെ പനി കുറയ്ക്കാം !

By Super
|

കുട്ടികള്‍ക്ക് പനി വരുമ്പോളേ മരുന്ന് പെട്ടി തുറക്കുന്നവരാണ് ഭൂരിപക്ഷം പേരും. മരുന്നുകളുടെ ഉപയോഗം കൂടാതെ ലളിതമായ ചില മാര്‍ഗ്ഗങ്ങളിലൂടെ കുട്ടികളുടെ പനി കുറയ്ക്കാന്‍ സാധിക്കും.

പനിയുള്ള അവസരത്തില്‍ ആവശ്യത്തിന് വെള്ളം കുടിക്കാനും, തണുപ്പ് അധികം ഏല്‍ക്കാതിരിക്കാനും, വൃത്തിയായിരിക്കാനും ശ്രദ്ധിച്ചാല്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അതില്‍ നിന്ന് മുക്തി നേടാം.

മരുന്നില്ലാതെയും പനി മാറ്റാം

മരുന്നില്ലാതെയും പനി മാറ്റാം

സോക്സ് നനച്ച് കണങ്കാലിലിടുക. കേള്‍ക്കുമ്പോള്‍ വിശ്വസനീയമായി തോന്നില്ലെങ്കിലും കൂടിയ പനിയുള്ള അവസരത്തില്‍ ഇത് അത്ഭുതം സൃഷ്ടിക്കും. രണ്ട് ജോഡി സോക്സ് ഇതിനായി ഉപയോഗിക്കാം. തണുത്ത വെള്ളത്തില്‍ മുക്കി പിഴിഞ്ഞ് കുട്ടിയുടെ കാലിലിടുക. അത് ഉണങ്ങുമ്പോള്‍ മാറ്റി നനച്ചിടുക.

മരുന്നില്ലാതെയും പനി മാറ്റാം

മരുന്നില്ലാതെയും പനി മാറ്റാം

ചെറുചൂടുള്ളതോ, ചൂടുള്ളതോ ആയ വെള്ളത്തില്‍ കുളിക്കുക. ഇങ്ങനെ കുളിക്കുമ്പോള്‍ ശരീരത്തിന്‍റെ താപനില കുറഞ്ഞ് വരും. അത് പെട്ടന്നല്ല സാവധാനമാണ് സംഭവിക്കുക. തണുത്ത വെള്ളത്തിലുള്ള കുളി ശരീരതാപനില ഉയരാനിടയാക്കും.

മരുന്നില്ലാതെയും പനി മാറ്റാം

മരുന്നില്ലാതെയും പനി മാറ്റാം

കടുത്ത പനിയുള്ളപ്പോള്‍ കോട്ടണ്‍ തുണി തണുത്ത വെള്ളത്തില്‍ മുക്കി പിഴിഞ്ഞതിന് ശേഷം കഴുത്തിലും, നെറ്റിയിലും ഇടുക. ഉണങ്ങുമ്പോള്‍ മാറ്റി വീണ്ടും ഇടുക.

മരുന്നില്ലാതെയും പനി മാറ്റാം

മരുന്നില്ലാതെയും പനി മാറ്റാം

എണ്ണ കൊണ്ട് തിരുമ്മിയും പനി കുറയ്ക്കാം. രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കിടക്കുന്നതിന് മുമ്പ് ശരീരത്തില്‍ ഒലിവെണ്ണ തേച്ച് പിടിപ്പിച്ച ശേഷം കോട്ടണ്‍ വസ്ത്രം കൊണ്ടും, പുതപ്പ് കൊണ്ടും പതിയുക. രാവിലെ കുളിപ്പിച്ച് ശരീരത്തിലെ എണ്ണ നീക്കം ചെയ്യാം.

മരുന്നില്ലാതെയും പനി മാറ്റാം

മരുന്നില്ലാതെയും പനി മാറ്റാം

ധാരാളം വെള്ളം കുടിക്കുക. ശരീരത്തിന്‍റെ സ്വഭാവികമായ പ്രതിരോധമാണ് പനി എന്നത്. എന്നാല്‍ ശരീരത്തിലെ ചൂട് ജലാംശം നഷ്ടപ്പെടാനിടയാക്കും. ശരീരത്തില്‍ നിന്ന് ജലാംശം കൂടുതലായി നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധ വേണം. ഛര്‍ദ്ദി, വയറിളക്കം എന്നിവയുണ്ടെങ്കില്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

മരുന്നില്ലാതെയും പനി മാറ്റാം

മരുന്നില്ലാതെയും പനി മാറ്റാം

ത്തിന്‍റെ ചൂട് കുറയ്ക്കാന്‍ എളുപ്പവഴിയാണ് പുളികൊണ്ടുള്ള ജ്യൂസ്, കറ്റാര്‍വാഴ ജെല്‍, പേരയില ജ്യൂസ് എന്നിവ ഉപയോഗിക്കുന്നത്. ഈ ജ്യൂസ് നെറ്റിത്തടത്തില്‍ തേച്ച് ഉണങ്ങുമ്പോള്‍ വീണ്ടും ആവര്‍ത്തിച്ച് തേക്കുക. ശരീരത്തിന്‍റെ ചൂട് കുറയുന്നത് വരെ ഇത് ചെയ്യുക.

മരുന്നില്ലാതെയും പനി മാറ്റാം

മരുന്നില്ലാതെയും പനി മാറ്റാം

അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുകയും, തണുക്കുന്നുണ്ടെങ്കിലും പുതപ്പ് ഉപയോഗിക്കാതിരിക്കുകയും ചെയ്യുക. കട്ടിയുള്ള പുതപ്പ് ഉപയോഗിക്കുന്നത് ശരീര താപനില വര്‍ദ്ധിക്കാനിടയാക്കും.

മരുന്നില്ലാതെയും പനി മാറ്റാം

മരുന്നില്ലാതെയും പനി മാറ്റാം

ഫാനിട്ട് മുറിയിലെ വായുസഞ്ചാരം കൂട്ടുക. എല്ലാത്തിനുമുപരിയായി പരിപൂര്‍ണ്ണ വിശ്രമവും എടുക്കുക

English summary

Kid, Fever, Health, Body, Water, Body, കുട്ടി, പനി, ആരോഗ്യം, ശരീരം, വെള്ളം,

When a child has a fever, most people rush to the medicine cabinet for the acetaminophen. Before you force your kids to choke down all those chemicals, attempt some of these tried and true natural fever reducers. Remember to stay hydrated, warm, and clean while suffering from fever symptoms; the fever should pass within a day or two.
X
Desktop Bottom Promotion