For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവാവധിയും മുന്നൊരുക്കങ്ങളും

|

പ്രസവം എന്നത് ഒരു സ്ത്രീയുടെ ജീവിതത്തെ ആകെ മാറ്റിമറിക്കുന്നതാണ്. എന്നാല്‍ അത് കുട്ടി ജനിച്ചു കഴിയുമ്പോഴല്ല, ഗര്‍ഭധാരണം നടക്കുമ്പോഴേ ആരംഭിക്കും. അതുകൊണ്ട് തന്നെ അതുവരെ തുടര്‍ന്ന് പോന്ന ജീവിത രീതികളിലും, ജോലികളിലും മാറ്ങ്ങള്‍ വരുത്തേണ്ടതായി വരും. ജോലിക്ക് പോകുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രസവം എന്നത് ചിലപ്പോള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.

ജോലിസ്ഥലത്തെ തിരക്കുകളും, അവധി സംബന്ധിച്ച പ്രശ്നങ്ങളുമൊക്കെ മാനസിക ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം. അതിനാല്‍ തന്നെ പ്രസവാവധി സംബന്ധിച്ച് നേരത്തെ തന്നെ ചില കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുകയും, നടപ്പാക്കുകയും ചെയ്യേണ്ടതുണ്ട്.

Maternity Leave

അവധിയെടുക്കുന്നതിനെ സംബന്ധിച്ച് ആദ്യമുണ്ടാകേണ്ട ധാരണ എത്രദിവസം അവധി വേണ്ടി വരുമെന്നാണ്. പ്രസവമെന്നത് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട രീതിയിലാവില്ല ചിലപ്പോള്‍ സംഭവിക്കുക. പ്രസവത്തെത്തുടര്‍ന്ന് എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായാല്‍ അവധി നീട്ടേണ്ടതായി വരും. അതുകൊണ്ട് വേതനമില്ലാതെ കൂടുതല്‍ അവധിയെടുക്കുന്നതിന് സാധിക്കുമോ എന്ന മനസിലാക്കിയിരിക്കണം. ഇത് ഓഫിസ് അധികാരിയോടോ, സഹപ്രവര്‍ത്തകരോടോ അന്വേഷിക്കാം.

ഓഫിസിലെ ഹ്യൂമന്‍ റിസോഴ്സ് ഓഫിസറുമായി പ്രസവാവധി സംബന്ധിച്ച് ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ ധരിപ്പിച്ചിരിക്കണം. അവധി സംബന്ധിച്ച രേഖകളെല്ലാം അംഗീകരിക്കപ്പെട്ടു എന്ന് ഉറപ്പ് വരുത്തുക. അവധി എന്നുമുതല്‍ വേണമെന്ന് കൃത്യമായി അറിയില്ലെങ്കിലും ഏകദേശം ധാരണ നല്കണം. ഇത് ഓഫിസ് കാര്യങ്ങള്‍ക്ക് തടസം വരാതെ സഹായിക്കും.

ലഭ്യമായ അവധികള്‍ ഉപയോഗിക്കാതെ പ്രസവത്തിന് മുമ്പായോ, കുട്ടി ജനിച്ചതിന് ശേഷമോ അത് ഉപയോഗിക്കാം.എന്നാല്‍ ഇക്കാര്യം ഓഫിസ് അധികാരിയോട് നേരത്തെ തന്നെ പറയുകയും, അത്തരത്തില്‍ അവധി ലഭിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്യണം.പ്രസവത്തിന് ശേഷം എന്ന് നിങ്ങള്‍ക്ക് വീണ്ടും ജോലി ആരംഭിക്കാനാകുമെന്ന് അധികാരിയോട് പറയുന്നത് ഉചിതമാണ്. ഇത് ഓഫിസ് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാന്‍ സഹായിക്കും.

നിങ്ങള്‍ക്ക് പകരം ജോലിക്ക് വരുന്ന ആള്‍ക്ക് ഉപകരിക്കും വിധം നോട്ടുകളോ, നിര്‍ദ്ദേശങ്ങളോ തയ്യാറാക്കി വെയ്ക്കുക. ഇത് നിങ്ങളേയും, പകരം വരുന്ന ആളേയും സഹായിക്കും. അല്ലെങ്കില്‍ നിങ്ങളുടെ മടങ്ങിവരവ് ആകെ അലങ്കോലപ്പെട്ട അവസ്ഥയിലേക്കാവാനിടയുണ്ട്. അതുപോലെ ഓഫിസില്‍ നിന്ന് താല്കാലികമായി അവധിക്ക് പോകുമ്പോള്‍ നിങ്ങളുമായി ബന്ധപ്പെടാനുള്ള വ്യക്തമായ വിവരങ്ങള്‍ നല്കണം.

ജോലിയില്‍ നിന്നുള്ള താല്കാലിക വിടുതല്‍ നിങ്ങളുടെ ജോലികളെല്ലാം വൃത്തിയായി ഒതുക്കിയ ശേഷമാകണം. പെട്ടന്നുള്ള അവധി പോലെയല്ല, നേരത്തതന്നെ പ്രതീക്ഷിക്കുന്നതായതിനാല്‍ കഴിയും വിധം കാര്യങ്ങള്‍ പൂര്‍ത്തിയാക്കിവേണം അവധിയില്‍ പ്രവേശിക്കേണ്ടത്. അത് എല്ലാവര്‍ക്കും ഗുണകരമാണ്.

അവധിയില്‍ പ്രവേശിക്കുമ്പോള്‍ നിങ്ങളുടെ സ്വകാര്യവസ്തുക്കള്‍ ഓഫിസില്‍ അവശേഷിപ്പിച്ച് പോകാതെ അത് കൂടെയെടുക്കുക. കോണ്‍ഫിഡന്‍ഷ്യലായ രേഖകള്‍, പെര്‍ഫോമന്‍സ് റിപ്പോര്‍ട്ട് പോലുള്ളവ കയ്യിലെടുക്കുക. അവസാനമായി, അവധിക്ക് ശേഷം മടങ്ങിയെത്തുമ്പോള്‍ നിങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്തയാള്‍ക്ക് നന്ദി പറയാനും മറക്കരുത്.

English summary

Pregnancy, Delivery, Women, Work, Baby, Office, ഗര്‍ഭം, പ്രസവം, സ്ത്രീ, ജോലി, അവധി, കുഞ്ഞ്, അമ്മ

Along with a pregnancy comes many preparations that must be made. One of the most important things you will need to do is figure out how to prepare for maternity leave at work. There are many considerations you will need to make in order for the transition to be smooth for all involved.
Story first published: Saturday, March 2, 2013, 18:08 [IST]
X
Desktop Bottom Promotion