For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു നല്ല അമ്മയാകാം...

|

കുടുംബ ജീവിതത്തിൽ അമ്മയുടെ റോൾ വളരെ പ്രധാനപ്പെട്ടതാണ്. ഒരു രക്ഷകർതാവ് എന്ന നിലയിൽ അച്ചനെക്കാളും പ്രശ്നങ്ങൾ നിങ്ങൾക്ക് അഭി-മുഖീകരിക്കേണ്ടി വരും.

ഒരമ്മയായിരിക്കുക എന്നത് പലപ്പോഴും അല്പം വെല്ലുവിളികൾ നിറഞ്ഞതാണ്.പക്ഷെ ശാന്ത ഭാവത്തെ നിലനിർത്തി ക്ഷമ അവലംബിക്കാൻ ശ്രമിക്കണം.

കുട്ടിയുടെ അഭിരുചികളിൽ താല്പര്യം കാണിക്കണം.സംഗീതത്തിൽതല്പരനായ മകന് ഒരു ഗിത്താർ വാങ്ങിക്കൊടുത്ത് അവനത് മീട്ടുന്നത് ആസ്വദിക്കുക. എത് പാട്ടാണേറെയിഷ്ടമെന്ന് താല്പര്യത്തോടെ ചോദിച്ചറിയുക. ഫാഷനിൽ അഭിരുചിയുള്ള മകളുടെ കൂടെ ഷോപ്പിങ്ങിനു പോവുക.ഫാഷനിൽ അവൾക്കിഷ്ടപ്പെട്ടതെന്താണെന്നു് അറിയുക.അവരെ സമ്മർദത്തിലാക്കാതെ കാര്യങ്ങൾ ചോദിച്ചറിയുന്നതിൽ അമാന്തിക്കേണ്ടതില്ല.

Mother and Kid

നിങ്ങളുടെ സാന്നിധ്യം അവരാഗ്രഹിക്കുന്ന നേരത്ത് നല്കണം.നിങ്ങളവരെ വിളിക്കുംബോൾ അല്പം ഈർഷ്യയോടെ പ്രതികരിക്കുകയാണെൻകിൽ അവർ ശാന്തരാണെന്നു് തോന്നുംബോൾ സമീപിക്കുക. പരിഹാരം കണ്ടെത്താനുള്ള നിങ്ങളുടെ കഴിവിനെയാണ് അവർ കാംക്ഷിക്കുന്നത്. സമ്മർദമൊന്നുമില്ലാതെ തന്നെ നിങ്ങളുടെ അടുക്കൽ വന്ന് കാര്യങ്ങൾ തുറന്ന് പറയാൻ അവർക്ക് സാവകാശം നല്കണം.

ദിവസവും അടിച്ചുപൊളിച്ച് പൈസ ധൂർത്തടിക്കുന്നത് തീർച്ചയായും നല്ല കാര്യമല്ല.പക്ഷെ,കുട്ടികളുടെ ഏതാവശ്യങ്ങളോടും എല്ലായ്പോഴും വിമുഖത കാണിക്കരുത്.ഇടയ്ക്കിടെ ചിപ്സും ചോക്ളേറ്റുമായി ചെറിയ ചെറിയ
ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുക.

അപൂർവമായി അവരിഷ്ടപ്പെടുന്ന വലിയസമ്മാനങ്ങളെന്തെൻകിലും നല്കണം.ആകർഷകമായ നിറത്തിലുള്ള ഒരു ഐ-പോട്, അതുമല്ലെൻകിൽ നല്ലൊരു കമ്പ്യൂട്ടർ.ഇടയ്ക്കെപ്പൊഴോ കൊതിയോടെ അവർ സൂചിപ്പിച്ചിരുന്ന സാധനം ജന്മദിനസമ്മാനമായ് നല്കി അല്പം ഉദാര മനസ്കയാവാം.

വല്ലപ്പോഴും അവരുമൊത്ത് പുറത്ത് പോയി ഡിന്നർ കഴിക്കുന്നതും ഒരു സിനിമ കാണുന്നതും രക്ഷകർത്താക്കളിൽ നിന്ന് അവർക്ക് ലഭിക്കുന്ന അമൂല്യമായ സമ്മാനങ്ങളാണ്.

കുട്ടികളുടെ ഏത് പ്രശ്നങ്ങൾക്കും സൌഹൃദത്തോടെ സമീപിക്കാവുന്ന ഒരു വ്യക്തിത്വമാണ് നിങ്ങളെന്നു് അവർ തിരിച്ചറിയണം.

സംസാരിക്കുവാനും മനോവ്യാപാരങ്ങൾ പൻകു്വെക്കുവാനും തങ്ങൾക്കാരു-

മില്ലെന്ന തോന്നൽ അവരെ അന്തർമുഖരാക്കും.പതിവായ് അവരുമായി ഇടപഴകുകഎന്നതാണ് ഏക പോംവഴി.

ഒരിക്കലും കുട്ടികളുടെ അഭിരുചികളെ പരിഹസിക്കരുത്.നിങ്ങളുടെ അഭീഷ്ടത്തിനൊത്ത് ഡോക്ടറോ എൻചിനീയറോ ആവാൻമക്കൾ ഇഷ്ടപ്പെടുന്നില്ലെൻകിൽ അവരോട് കോപിക്കേണ്ട.

ജീവിതത്തിൽ അവരുടേതായ ചില തീരുമാനങ്ങളെൻകിലും എടുക്കുവാൻഅവർക്ക് സ്വാതന്ത്യമുണ്ട്.അവരേത് സ്കൂളിൽ പോകണമെന്നും, എപ്പോൾ ഡിന്നർ കഴിക്കണമെന്നും,ആഴ്ചയിൽ പോക്കറ്റ് മണി എത്ര കൊടുക്ക-ണമെന്നും നിങ്ങൾ തീരുമാനിച്ചു കഴിഞ്ഞു.അതിലുപരിയായി ഒന്നിലും അവരെനിർബന്ധിതരാക്കരുത്.

നിങ്ങളുടെ സമീപനത്തിൽ സംഭവിച്ച പിഴവിനു് അവരോട് ക്ഷമ ചോദിക്കുന്നതിൽ മടി കാണിക്കരുത്.നിങ്ങളൊരു പിടിവാശിക്കാരി ആയതിലുള്ള മനോവിഷമത്തിൽ നിന്നു് അതവർക്ക് ആശ്വാസം നല്കും എന്നു മാത്രമല്ല തെറ്റ് സംഭവിക്കുന്നതോടൊപ്പം ഒരു ക്ഷമാപണത്തിന്റെ പ്രസക്തി അവർ മനസ്സിലാക്കും.

അച്ചനോടുള്ള കുട്ടിയുടെ സ്നേഹത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക.അതിൽ അസൂയപ്പെടുകയൊ അസ്വസ്ഥയാവുകയൊ അരുത്.

മറ്റെന്തിനേക്കളുമേറെ നിങ്ങളുടെ മക്കളെ സ്നേഹിക്കുക.അവരെ സ്നേഹിക്കാതെ ജീവിതത്തിൽ നിങ്ങൾ ചെയ്തു കൂട്ടുന്ന മറ്റെന്തും നിരർത്ഥകമാണ്.

English summary

Kid, Mother, Talk, Shopping, School, കുട്ടി, അമ്മ, മകള്‍, ഷോപ്പിംഗ്, ഫാഷന്‍, പഠനം, സ്‌കൂള്‍

All mothers want to be super moms for their kids. A mother becomes a super mom for her kids only when they understand that there is nothing that their mom cannot do. Here are some tips to be a good mother,
X
Desktop Bottom Promotion