For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളെ ആത്മവിശ്വാസമുള്ളവരാക്കാം

|

മല്‍സരത്തിന്‍െറ ലോകത്താണ് കുഞ്ഞുങ്ങള്‍ ഇന്ന് ജീവിക്കുന്നത്. പഠനത്തില്‍ മുന്നില്‍ നില്‍ക്കണമെന്നുമുള്ള രക്ഷകര്‍ത്താക്കളുടെ നിര്‍ബന്ധബുദ്ധി അവനില്‍/അവളില്‍ ഏല്‍പ്പിക്കുന്ന മാനസിക സമ്മര്‍ദം ഏറെയാണ്.

പഠനകാലം കഴിഞ്ഞ് വെക്കേഷന്‍ വന്നാലോ; നൃത്തം,പാട്ട്,യോഗ,കമ്പ്യൂട്ടര്‍, ചിത്രം വര ...അങ്ങനെ എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസിന്‍െറ ഗണത്തില്‍ പെടുത്താവുന്ന നിരവധി ക്ളാസുകള്‍ക്കാണ് കുട്ടികളെ കൊണ്ടുചേര്‍ക്കുക.

സമ്മര്‍ദങ്ങളെ അതിജയിക്കാന്‍ കഴിവില്ലാത്ത കുട്ടികള്‍ ഇങ്ങനെ അവസ്ഥയില്‍ പെട്ടാല്‍ ആത്മവിശ്വാസകുറവും ഉത്കണ്ഠയും എളുപ്പത്തില്‍ പിടികൂടുമെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്.

Kid

പഠനകാര്യത്തിലും എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസിലും കുട്ടികളില്‍ നിന്ന് സമ്മള്‍ പ്രതീക്ഷിക്കുന്നത് ലഭിക്കണമെങ്കില്‍ അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നുകൊടുക്കേണ്ടതുണ്ട്. രക്ഷകര്‍ത്താക്കള്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ ചൊലുത്തിയാല്‍ അവരുടെ ഉത്കണ്ഠയും ആത്മവിശ്വാസകുറവും നല്ളൊരളവ് വരെ കുറക്കാനാകും. കുട്ടികളുടെ വൈകാരിക വളര്‍ച്ച ഉറപ്പുവരുത്തുന്നത് ഭാവിയില്‍ അവരുടെ ശാരീരിക മാനസിക വളര്‍ച്ചക്ക് സഹായകരമാണ്.

എന്തൊക്കെ ചെയ്യണം -രക്ഷകര്‍ത്താക്കളുടെ ശരീരഭാഷ എപ്പോഴും ആത്മവിശ്വാസം തുളുമ്പുന്നതായിരിക്കണം. തീരുമാനങ്ങളെടുക്കുന്നതിലെ ഉറപ്പും സാമൂഹിക പ്രതിബദ്ധതയും ഒക്കെ കണ്ടാണ് കുട്ടികള്‍ വളരുക.

കുട്ടികളുടെ മുന്നില്‍ ഒരിക്കലും ചെയ്യരുതാത്ത കാര്യമാണ് സ്വയം താഴ്ത്തികെട്ടുകയെന്നത്. കുടുംബപ്രശ്നങ്ങളും മറ്റും ഉണ്ടാകുന്നപക്ഷം ഒളിച്ചോടുകയോ മടിയോടെ ഇടപെടുകയോ ചെയ്യാതിരിക്കുക. ഇത് കുട്ടികള്‍ക്ക് തെറ്റായ സന്ദേശമാകും നല്‍കുക.

കുട്ടിയുടെ ഓരോ നല്ല സ്വഭാവത്തിനും മടികൂടാതെ അഭിനന്ദിക്കുക. പഠനമികവിനോ എക്സ്ട്ര കരിക്കുലര്‍ ആക്ടിവിറ്റീസിനോ വെറുതെ പേരിന് അഭിനന്ദിക്കാതെ ബുദ്ധിമുട്ടി മികവ് നേടിയ നീ എന്‍െറ അഭിമാനമാണെന്ന മട്ടില്‍ സംസാരിക്കുക. കുട്ടിയുടെ ആര്‍ട്ട് പ്രൊജക്ടുകളോ അസൈന്‍മെന്‍റുകളോ വീട്ടില്‍ പൊതുവായി പ്രദര്‍ശിപ്പിക്കുന്നത് കുട്ടിയുടെ ആത്മവിശ്വാസം ഉയര്‍ത്തും.

കുട്ടിയുടെ നേട്ടങ്ങള്‍ കുടുംബകൂട്ടായ്മകളിലോ സുഹൃത്തുക്കള്‍ വരുമ്പോഴോ കുട്ടിയുടെ സാന്നിധ്യത്തില്‍ പങ്കുവെക്കുക. നേട്ടങ്ങള്‍ പുസ്തകത്തിലോ സി.ഡിയിലോ റെക്കോര്‍ഡ് ചെയ്ത് വെച്ചാല്‍ വലുതാകുമ്പോള്‍ അവരെ കാണിക്കാം.

കുട്ടിയുടെ പ്രശ്നങ്ങള്‍ തുറന്ന മനസോടെ കേള്‍ക്കുക. പറയുന്ന പ്രശ്നങ്ങള്‍ കാര്യമില്ലാത്തതാണെന്ന് പറഞ്ഞ് തള്ളികളയാതിരിക്കുക. വിഷമിക്കാനുള്ള അവന്‍െറ/അവളുടെ അവകാശം വകവെച്ചുകൊടുക്കുക.

സ്കൂളിലെ വിഷയങ്ങള്‍, കൂട്ടുകാര്‍ തുടങ്ങി അവന്‍െറ/അവളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും യാഥാര്‍ഥ്യബോധത്തോടെയുള്ള പരിഹാരങ്ങള്‍ നിര്‍ദേശിക്കുക. ചില കുട്ടികള്‍ യുദ്ധങ്ങള്‍,ദാരിദ്രം തുടങ്ങിയ പ്രശ്നങ്ങളില്‍ ആകുലതപ്പെട്ടു കാണാറുണ്ട്. അങ്ങനെയെങ്കില്‍ അത്തരം വിഷയങ്ങള്‍ അവര്‍ക്കൊപ്പം ചേര്‍ന്ന് പഠിക്കുക.

നിങ്ങളുടെ ദുഖങ്ങളും സങ്കടങ്ങളും മൂലം കുഞ്ഞ് ആകുലതപ്പെടുന്ന അവസ്ഥ ഒഴിവാക്കുക. കുട്ടിക്ക് നിങ്ങള്‍ ഒരു മാതൃകയാവുക,എല്ലാ അര്‍ഥത്തിലും.

Read more about: kid കുട്ടി
English summary

Kid, Parents, Study, Confident, Activities, കുട്ടി, പഠനം, ആത്മവിശ്വാസം, മാതാപിതാക്കള്‍

With the competitive and sometimes dangerous state of the world, children tend to lack confidence and feel anxious. As parents push children toward their academic and extra-curricular goals, they must remember to give them the confidence needed for true success. Raising confident and worry-free children prepares them for the future and eases their feelings of anxiety and self-doubt.
Story first published: Monday, January 7, 2013, 15:44 [IST]
X
Desktop Bottom Promotion