For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് മുട്ട നല്‍കാമോ?

|

മുട്ട സമീകൃതാഹാരം തന്നെയാണ്. എന്നാല്‍ തീരെ കുഞ്ഞായിരിയ്ക്കുമ്പോള്‍ കുഞ്ഞിന് മുട്ട നല്‍കാമോയെന്ന കാര്യത്തില്‍ പല മാതാപിതാക്കള്‍ക്കും സംശയമുണ്ടാകുന്നത് സ്വാഭാവികം.

ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ മുട്ട കുഞ്ഞുങ്ങള്‍ക്കു നല്‍കാവുന്ന ആഹാരം തന്നെയാണ്. എന്നാല്‍ ഇതു നല്‍കാനും ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിയ്‌ക്കേണ്ടതുണ്ട്.

കുഞ്ഞിന് മുട്ട നല്‍കാമോ?

കുഞ്ഞിന് മുട്ട നല്‍കാമോ?

ആറുമാസത്തിനു ശേഷം മാത്രമേ കുഞ്ഞുങ്ങള്‍ക്കു മുട്ട നല്‍കാവൂ. ഇതുവരെ മുലപ്പാലല്ലാതെ മറ്റു ഭക്ഷണങ്ങള്‍ നല്‍കുന്നത് ദഹനപ്രശ്‌നങ്ങളുണ്ടാക്കാം.

കുഞ്ഞിന് മുട്ട നല്‍കാമോ?

കുഞ്ഞിന് മുട്ട നല്‍കാമോ?

മുട്ട കുഞ്ഞുങ്ങള്‍ക്ക് അലര്‍ജിയുണ്ടാക്കുന്നില്ലെന്ന കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക. പ്രത്യേകിച്ചു മുട്ട വെള്ള. ഇതിലെ ലൈസോസെം, ഓവോട്രാന്‍സ്‌ഫെറിന്‍, ഓവോമ്യൂകോയ്ഡ്, ഓവല്‍ബുമിന്‍ എന്നിവ അലര്‍ജിയുണ്ടാക്കുന്നവയാണ്. പ്രത്യേകിച്ചു കുഞ്ഞുങ്ങളില്‍.

കുഞ്ഞിന് മുട്ട നല്‍കാമോ?

കുഞ്ഞിന് മുട്ട നല്‍കാമോ?

എന്നാല്‍ മുട്ടമഞ്ഞ താരതമ്യേന ആരോഗ്യകരമാണ്. അതായത് ഇത് അലര്‍ജിയുണ്ടാക്കാറില്ല. ഇതുകൊണ്ടുതന്നെ ഇതു നല്‍കുന്നത് ആരോഗ്യകരവുമാണ്.

കുഞ്ഞിന് മുട്ട നല്‍കാമോ?

കുഞ്ഞിന് മുട്ട നല്‍കാമോ?

കുഞ്ഞിന് മുലപ്പാലിനൊപ്പം കുറേശെ വീതം മുട്ടമഞ്ഞ കൊടുത്തു തുടങ്ങാമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.

കുഞ്ഞിന് മുട്ട നല്‍കാമോ?

കുഞ്ഞിന് മുട്ട നല്‍കാമോ?

എട്ടു മാസത്തിലോ അതിനു ശേഷമോ ആണ് മുഴുവന്‍ മുട്ട കുഞ്ഞിനു കൊടുത്തു തുടങ്ങാന്‍ പറ്റിയ സമയം.

കുഞ്ഞിന് മുട്ട നല്‍കാമോ?

കുഞ്ഞിന് മുട്ട നല്‍കാമോ?

കുഞ്ഞിന് മുട്ട എണ്ണ ചേര്‍ക്കാതെ പാകം ചെയ്തു കൊടുക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമം. ഇത് വയറിന് അസ്വസ്ഥതകള്‍ ഉണ്ടാക്കുകയുമില്ല. ഇതുപോലെ മസാലകളും ചേര്‍ക്കരുത്.

കുഞ്ഞിന് മുട്ട നല്‍കാമോ?

കുഞ്ഞിന് മുട്ട നല്‍കാമോ?

കഴിവതും നാടന്‍ മുട്ട, അതായത് ഹോര്‍മോണുകള്‍ കലരാത്ത മുട്ട കുഞ്ഞുങ്ങള്‍ക്കു നല്‍കുക.

Read more about: baby
English summary

Is It Safe To Give Eggs To Baby

Do you know which is the right time to include eggs in your babys diet? Read to know the right time to include eggs in your babys diet.
Story first published: Tuesday, June 28, 2016, 9:44 [IST]
X
Desktop Bottom Promotion