For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിനോട് അമ്മ ഇങ്ങനെ ദ്രോഹം ചെയ്യുമോ?

|

അമ്മമാര്‍ക്ക് കുഞ്ഞുങ്ങളോടുള്ള സ്‌നേഹത്തിന് അതിരില്ല. പലപ്പോഴും അമ്മമാരുടെ സ്‌നേഹത്തിന് പകരം വെയ്ക്കാന്‍ മറ്റൊന്നും ഇല്ലെന്നു തന്നെ പറയാം. എന്നാല്‍ കൂടുതല്‍ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ശ്രദ്ധിക്കുന്ന അമ്മമാര്‍ പല കാര്യങ്ങളിലും വരുത്തുന്ന പിഴവുകള്‍ കുട്ടികള്‍ക്ക് ദോഷകരമായാണ് ബാധിയ്ക്കാറുള്ളത്. ആര്‍ത്തവസമയത്തു സെക്‌സെങ്കില്‍ ഗര്‍ഭധാരണം??

കൂടുതല്‍ ശ്രദ്ധയും സംരക്ഷണവും കുട്ടികള്‍ക്ക് വേണം എന്ന തോന്നലാണ് പലപ്പോഴും അമ്മമാരെ ഇത്തരം തെറ്റുകളില്‍ കൊണ്ട് ചെന്ന് ചാടിയ്ക്കുന്നത്. എന്നാല്‍ ഒരിക്കലും കുട്ടികളോട് ചെയ്യരുതാത്ത കാര്യങ്ങളായിരിക്കും ഇവ. എന്തൊക്കെയാണ് ഇത്തരത്തില്‍ കുട്ടികളോട് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്നു നോക്കാം.

കുഞ്ഞുങ്ങളെ കുലുക്കുന്നത്

കുഞ്ഞുങ്ങളെ കുലുക്കുന്നത്

കുഞ്ഞുങ്ങളെ എടുത്ത് കുലുക്കുന്നത് പലപ്പോഴും ദോഷകരമായി തന്നെയാണ് കുട്ടികളെ ബാധിയ്ക്കുക. ഇത് കുഞ്ഞിന്റെ തലച്ചോറിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കും. പലപ്പോഴും തലച്ചോറിന്റെ വളര്‍ച്ചയെ തന്നെ ഇത് ഇല്ലാതാക്കും.

മുലപ്പാല്‍ നല്‍കുമ്പോള്‍

മുലപ്പാല്‍ നല്‍കുമ്പോള്‍

പലപ്പോഴും മുലപ്പാല്‍ നല്‍കുന്നതിനെക്കുറിച്ച് തെറ്റിദ്ധാരണകള്‍ ധാരാളമുണ്ട്. ആദ്യത്തെ ആറുമാസം മുലപ്പാല്‍ നല്‍കിയാല്‍ മതിയെന്നാണ് കരുതുന്നത്. എന്നാല്‍ ഇത് തികച്ചും തെറ്റായ ധാരണയാണ്. കുഞ്ഞിന്റെ ദഹനത്തിന് മുലപ്പാല് അത്യാവശ്യമാണ്. മാത്രമല്ല കുഞ്ഞിന്റെ വളര്‍ച്ചയേയും ഇത് കാര്യമായി തന്നെ സഹായിക്കും.

പാല്‍ക്കുപ്പി വായില്‍ വെച്ചുറക്കുന്നത്

പാല്‍ക്കുപ്പി വായില്‍ വെച്ചുറക്കുന്നത്

പാല്‍ക്കുപ്പി വായില്‍ വെച്ചു അതുപോലെ കുട്ടികളെ ഉറക്കുന്നത് പലപ്പോഴും ദോഷകരമായ മറ്റൊരു കാര്യമാണ്. ഇത് കുഞ്ഞുങ്ങളുടെ പല്ലിനെയും പല്ലിന്റെ ഇനാമലിനേയും നശിപ്പിക്കും.

വെള്ളം കൊടുക്കുന്നത്

വെള്ളം കൊടുക്കുന്നത്

കുട്ടികള്‍ക്ക് ആറുമാസം പ്രായമാകുന്നതിനു മുന്‍പ് വെള്ളം കൊടുക്കുന്നവരുണ്ട്. എന്നാല്‍ ഇത് പലപ്പോഴും വിഷബാധയ്ക്ക് കാരണമാകും.

 ബേബിഫുഡ് നല്‍കുന്നത്

ബേബിഫുഡ് നല്‍കുന്നത്

കുട്ടികള്‍ക്ക് ബേബി ഫുഡ് നല്‍കുന്നവരും കുറവല്ല. എന്നാല് ഇത് പലപ്പോഴും ദോഷമാണ് ചെയ്യുന്നത്. മുലപ്പാല്‍ മാത്രം നല്‍കാന്‍ ശ്രമിക്കുക.

കുഞ്ഞിനെ ദേഹത്ത് കിടത്തി ഉറക്കുക

കുഞ്ഞിനെ ദേഹത്ത് കിടത്തി ഉറക്കുക

കുഞ്ഞിനെ ദേഹത്ത് കിടത്തി ഉറക്കുന്ന അമ്മമാരും കുറവല്ല. എന്നാല്‍ ഇത് കുഞ്ഞിന് ശ്വാസതടസ്സം ഉണ്ടാകാന്‍ കാരണമാകും. ചിലപ്പോള്‍ മരണത്തിന് വരെ കാരണമാകും.

 കുഞ്ഞിന് തലയിണ

കുഞ്ഞിന് തലയിണ

കുട്ടികള്‍ക്ക് തലയിണ കൊടുക്കുന്നവരും കുറവല്ല. ഇതും ശ്വാസതടസ്സത്തിന് കാരണമാകുന്നു,

കരയാന്‍ സമ്മതിയ്ക്കുക

കരയാന്‍ സമ്മതിയ്ക്കുക

പലപ്പോഴും കുട്ടികള്‍ കരയുമ്പോള്‍ അമ്മമാര്‍ അത് നിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് കരച്ചില്‍ വരുമ്പോള്‍ കരയാന്‍ അനുവദിയ്ക്കപക. ഇത് കുഞ്ഞിന് മാനസികമായി ആശ്വാസം നല്‍കും.

English summary

Eight mistakes that never do to your infants

Every parent wants the best for their children, but sometimes trying to hard can lead to parenting mistakes that can have a lasting negative impact.
Story first published: Saturday, July 9, 2016, 16:38 [IST]
X
Desktop Bottom Promotion