For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല്ലില്ലെങ്കിലും കുഞ്ഞിന് നല്‍കാം ഇവയൊക്കെ

|

കുട്ടികളുടെ ഭക്ഷണ കാര്യത്തില്‍ എന്നും അമ്മമാര്‍ക്ക് ആധിയാണ്. എന്തൊക്കെ ഭക്ഷണം കൊടുക്കാം എന്തൊക്കെ ഭക്ഷണം കൊടുക്കരുത് എന്നീ കാര്യങ്ങള്‍ പല അമ്മമാര്‍ക്കും അറിയില്ല.

പല്ല് മുളച്ചു കഴിഞ്ഞാല്‍ പിന്നെ ഭക്ഷണകാര്യത്തില്‍ അല്‍പം അശ്വാസം ലഭിയ്ക്കുമെങ്കിലും പലപ്പോഴും പല്ല് മുളയ്ക്കുന്നതിനു മുന്‍പ് എന്തൊക്കെ ഭക്ഷണം കൊടുക്കാം എന്ന് പലര്‍ക്കും അറിയില്ല. വളര്‍ന്നു വരുന്ന കുട്ടികളോട് പറയാന്‍ പാടില്ലാത്തത്

പല്ല് മുളയ്ക്കുന്നതിനു മുന്‍പ് കുട്ടികള്‍ക്ക് കൊടുക്കാന്‍ പറ്റുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇവ ആരോഗ്യത്തിന് യാതൊരു വിധത്തിലുള്ള ദോഷവും ഉണ്ടാക്കില്ലെന്നതാണ് പ്രധാന കാര്യം, എന്തൊക്കെ ഭക്ഷണങ്ങള്‍ ഇത്തരത്തില്‍ കുട്ടികള്‍ക്ക് കൊടുക്കാം എന്ന് നോക്കാം.

മധുരക്കിഴങ്ങിനോടൊപ്പം ആപ്പിള്‍

മധുരക്കിഴങ്ങിനോടൊപ്പം ആപ്പിള്‍

മധുരക്കിഴങ്ങിനോടൊപ്പം ആപ്പിള്‍ കൂടി വേവിച്ച് കുട്ടികള്‍ക്ക് കൊടുക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് പല്ലില്ലെങ്കിലും കുട്ടികള്‍ക്ക് യാതൊരു വിധത്തിലുള്ള പ്രശ്‌നവും ഉണ്ടാക്കില്ലെന്നതാണ് സത്യം.

പഴവും ആവക്കാഡോയും

പഴവും ആവക്കാഡോയും

പഴം ആരോഗ്യത്തിന് എത്രത്തോളം ഗുണകരമാണ് എന്നത് നമുക്കെല്ലാം അറിയാം. കുട്ടികളില്‍ മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ പരിഹരിയ്ക്കാന്‍ മുന്നിലാണ് പഴം. പഴത്തിനോടൊപ്പം ആവക്കാഡോയും കുട്ടികള്‍ക്ക് നല്‍കാം.

 റോസ്റ്റ് ചിക്കന്‍ ആപ്പിള്‍

റോസ്റ്റ് ചിക്കന്‍ ആപ്പിള്‍

നോണ്‍വെജ് കഴിയ്ക്കാന്‍ ചില കുട്ടികള്‍ താല്‍പ്പര്യം കാണിക്കാറുണ്ട്. അതുകൊണ്ട് തന്നെ റോസ്റ്റ് ചെയ്ത് ചിക്കനും ആപ്പിളും മിക്‌സ് ചെയ്ത് കൊടുക്കാം. സ്ത്രീവന്ധ്യതയുടെ ഒളിച്ചിരിയ്ക്കും കാരണങ്ങള്‍

മധുരക്കിഴങ്ങ് ഫ്രൈ

മധുരക്കിഴങ്ങ് ഫ്രൈ

മധുരക്കിഴങ്ങ് ഫ്രൈ കൊടുക്കുന്നതും നല്ലതാണ്. പലപ്പോഴും മധുരക്കിഴങ്ങിലുള്ള വിറ്റാമിന്‍ കുട്ടികളുടെ വളര്‍ച്ചയെ വളരെയധികം സ്വാധീനിയ്ക്കുന്നു.

ഗ്രീന്‍പീസ് സബര്‍ജല്ലി

ഗ്രീന്‍പീസ് സബര്‍ജല്ലി

സബര്‍ജില്ലി കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും വളരെയധികം ഇഷ്ടപ്പെടുന്ന ഒന്നാണ്. സബര്‍ജല്ലിയോടൊപ്പം ഗ്രീന്‍പീസ് കൂടി മിക്‌സ് ചെയ്ത് കുട്ടികള്‍ക്ക് കൊടുക്കാം.

കാരറ്റും ആപ്പിളും

കാരറ്റും ആപ്പിളും

കാരറ്റും ആപ്പിളും എല്ലാം കുട്ടികള്‍ക്ക് ധാരാളം കൊടുക്കാവുന്നതാണ്. കാരറ്റ് വേവിച്ചുടച്ച് ആപ്പിളിനോടൊപ്പം മിക്‌സ് ചെയ്ത് കൊടുക്കാം.

പഴവും ചെറിയും

പഴവും ചെറിയും

പഴത്തിനോടൊപ്പം ചെറിയും കൂടി ചേരുമ്പോള്‍ ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിക്കുകയേ ഉള്ളൂ. പഴവും ചെറിയും കുട്ടികള്‍ക്ക് കൊടുക്കാവുന്ന ഒന്നാണ്.

തക്കാളി

തക്കാളി

ചില കുട്ടികള്‍ക്ക് തക്കാളി ഇഷ്ടമാവില്ല. എന്നാല്‍ ചിലര്‍ക്കാകട്ടെ തക്കാളി വളരെ ഇഷ്ടമായിരിക്കും. അതുകൊണ്ട് തന്നെ കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുന്നവരാണെങ്കില്‍ തക്കാളി കൊടുക്കേണ്ടത് അത്യാവശ്യം തന്നെയാണ്.

English summary

Easy Finger Foods for Babies with No Teeth

Want to give your little one some extra nutrition, but worried about what he can chew with no teeth? We have rounded up some of the best finger foods for babies.
Story first published: Tuesday, August 30, 2016, 11:07 [IST]
X
Desktop Bottom Promotion