For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞുബുദ്ധി വികസിയ്‌ക്കട്ടെ.....

By Super
|

കുടുംബത്തില്‍ ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ നമ്മള്‍ അവരുടെ കാര്യത്തില്‍ ഏറെ ശ്രദ്ധയുള്ളവരാകുകയും അവരുടെ വളര്‍ച്ചക്ക് ആവശ്യമായതെല്ലാമുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. കുഞ്ഞിന്‍റെ വികാസത്തിനെ പല ഘടകങ്ങളും സ്വാധീനിക്കുന്നുണ്ട്. പോഷകപ്രദമായ ആഹാരവും, മികച്ച സംരക്ഷണവും കുട്ടിയുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ സഹായിക്കും.

കുഞ്ഞുങ്ങള്‍ കാര്യങ്ങള്‍ വേഗത്തില്‍ മനസിലാക്കുകയും പഠിക്കുകയും ചെയ്യും. കുട്ടിയുടെ തലച്ചോറിന്‍റെ വികാസം വിലയിരുത്തുന്നതിനായി ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യുക.

1. ചേര്‍ത്തുപിടിക്കുക

1. ചേര്‍ത്തുപിടിക്കുക

കുഞ്ഞിനെ നിങ്ങളുടെ ശരീരത്തോട് ചേര്‍ത്ത് പിടിക്കുമ്പോള്‍ അവര്‍ക്ക് അടുപ്പവും സുരക്ഷിതത്വബോധവും ലഭിക്കും. ഇത് കുഞ്ഞിന്‍റെ ഞരമ്പുകളെ ശാന്തമാക്കുകയും തലച്ചോറിന്‍റെ വികാസത്തിന് സഹായിക്കുകയും ചെയ്യും.

2. നോട്ടം

2. നോട്ടം

കുഞ്ഞുമായി സംസാരിക്കുമ്പോളും ആംഗ്യങ്ങള്‍ കാണിക്കുമ്പോഴും,ഇടക്കിടെ സ്പര്‍ശിക്കുകയും ചെയ്യുമ്പോളും അത് പോസിറ്റീവായി വളര്‍ച്ചക്ക് സഹായിക്കും. കുഞ്ഞിനോട് സംസാരിക്കുന്നത് തിരിച്ച് പ്രതികരിക്കാന്‍ അവരെ പഠിപ്പിക്കുന്നതിന് സഹായിക്കും.

3. സ്പര്‍ശനം

3. സ്പര്‍ശനം

കുഞ്ഞുമായി ഇടപെടുമ്പോള്‍ അവരെ സ്പര്‍ശിക്കുക. അവരെങ്ങനെയാണ് നിങ്ങളുടെ വിരലില്‍ കുഞ്ഞുകൈകള്‍ കൊണ്ട് ചുരുട്ടിപ്പിടിക്കുന്നതെന്ന് നോക്കുക. രണ്ട് മാസത്തിനകം തന്നെ നിങ്ങള്‍ പ്രധാനപ്പെട്ട ഒരു വ്യക്തിയാണെന്ന് മനസിലാക്കുകയും അത് വഴി നിങ്ങളില്‍ നിന്ന് കൂടുതല്‍ പഠിക്കാനും മനസിലാക്കാനും ശ്രമിക്കുകയും ചെയ്യും.

4. റാറ്റില്‍ ഗെയിമുകള്‍

4. റാറ്റില്‍ ഗെയിമുകള്‍

ഒരു കിലുക്കി കുഞ്ഞിന്‍റെ തൊട്ടിലിന് മുകളില്‍ തൂക്കുക. അതിന്‍റെ ചലനം അവരെ ഏറെ ആകര്‍ഷിക്കും. കുഞ്ഞുങ്ങള്‍ അത് ആസ്വദിക്കുകയും അതിനോട് പ്രതികരിക്കുകയും ചെയ്യും.

5. കളര്‍ ഗെയിമുകള്‍

5. കളര്‍ ഗെയിമുകള്‍

കുട്ടിയുടെ ചുറ്റും പല നിറങ്ങളുണ്ടെന്ന് ഉറപ്പാക്കുക. ഇത് അവയെ മനസിലാക്കും മറ്റുള്ളവയുമായുള്ള വ്യത്യാസം തിരിച്ചറിയാനും അവരെ സഹായിക്കും. ഇത് കുഞ്ഞിന്‍റെ തലച്ചോറിന്‍റെ വികാസത്തിനും സഹായിക്കും.

6. ഒളിച്ചുകളി

6. ഒളിച്ചുകളി

ഒളിച്ചുകളിക്കുമ്പോള്‍ കുഞ്ഞിന് വസ്തുക്കളെ അവലോകനം സഹായിക്കും. ഇത് കുഞ്ഞിന്‍റെ തലച്ചോറിന്‍റെ വികാസത്തിന് സഹായിക്കും.

Read more about: baby കുഞ്ഞ്‌
English summary

Tips For Baby's Brain Development

Check out the Tips For Babys Brain Development in this article today. Read on to know about the development of baby.
X
Desktop Bottom Promotion