For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കു്ഞ്ഞിനെ ഡയപ്പര്‍ ധരിപ്പിയ്ക്കുമ്പോള്‍....

By Super
|

കോട്ടണ്‍ ഡയപ്പറുകളുടെ കാലം കഴിഞ്ഞുപോയി. കാലം മാറിയപ്പോള്‍ രാസവസ്തുക്കളടങ്ങിയ ഡിസ്പോസിബിള്‍ ഡയപ്പറുകളിലേക്ക് നമ്മള്‍ മാറി. എന്നാല്‍ നിങ്ങളുടെ കുഞ്ഞിന് മികച്ചതാണ് നല്കുന്നത് എന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടോ? ഡയപ്പറുകളുടെ ഉപയോഗം കുഞ്ഞുങ്ങള്‍ക്ക് പല തരത്തില്‍ ദോഷം ചെയ്യും എന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. ചര്‍മ്മത്തിലെ ചെറിയ ചുവപ്പ് നിറം മുതല്‍ അണുബാധ പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ വരെ ഉണ്ടാവാം.

കുഞ്ഞിന്‍റെ സംവേദനത്വം ഏറ്റവും കൂടിയ ഭാഗങ്ങളില്‍ വിഷാംശമുള്ള ഡയപ്പറുകള്‍ പൊതിയുമ്പോള്‍ ഒന്നുകൂടി ചിന്തിക്കുക. ഡയോക്സിനുകള്‍, വിഒസികള്‍, ഗന്ധം, ട്രിബ്യൂട്ടില്‍-ടിന്‍‌(റ്റിബിറ്റി), സോഡിയം പോളിഅക്രിലേറ്റ് എന്നിവയാണ് ഡയപ്പറില്‍ കാണപ്പെടുന്ന ചില പ്രധാന വിഷാംശങ്ങള്‍. ഡയപ്പറുകള്‍ കുഞ്ഞുങ്ങള്‍ക്ക് എങ്ങനെ ദോഷകരമാകുന്നു എന്നത് സംബന്ധിച്ച് ചില കാര്യങ്ങള്‍ മനസിലാക്കുക.

1. ചര്‍മ്മത്തിലെ ചുവപ്പ് നിറം

1. ചര്‍മ്മത്തിലെ ചുവപ്പ് നിറം

ഡയപ്പര്‍ ഉപയോഗത്തിന്‍റെ ദോഷങ്ങളില്‍ ആദ്യത്തേതും ഏറ്റവും മുന്നില്‍ നില്‍ക്കുന്നതുമായ ഒരു പ്രശ്നമാണ് ഇത്. ക്രമേണ ഇത് ചൊറിച്ചില്‍, പാടുകള്‍, അണുബാധ എന്നിവയിലേക്ക് നയിക്കും. ഇക്കാരണത്താല്‍ ഈ ചെറിയ ലക്ഷണത്തെ അവഗണിക്കരുത്.

2.ചര്‍മ്മത്തിലെ അണുബാധ

2.ചര്‍മ്മത്തിലെ അണുബാധ

കുഞ്ഞുങ്ങളുടെ ചര്‍മ്മം വളരെ ലോലമായതിനാല്‍ ചെറിയ തിണര്‍പ്പുകള്‍ പോലും അണുബാധയ്ക്ക് കാരണമാകാം. ഡയപ്പര്‍ ചര്‍മ്മത്തില്‍ ഉരസുന്നത് ചൊറിച്ചിലുണ്ടാക്കുന്നത് മൂലമാണ് ഇതുണ്ടാവുക.

3. മൂത്രത്തിലെ അണുബാധ

3. മൂത്രത്തിലെ അണുബാധ

സാധാരണ കോട്ടണ്‍ ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍ നനയുന്ന ഓരോ അവസരത്തിലും അത് മാറ്റേണ്ടതായി വരും. എന്നാല്‍ ഡിസ്പോസിബിള്‍ ഡയപ്പറുകള്‍ ഏറെ സമയത്തേക്ക് ധരിക്കുമ്പോള്‍ കുഞ്ഞിന് മൂത്രത്തില്‍ അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശാരീരികമായ പ്രത്യേകത മൂലം പെണ്‍കുഞ്ഞുങ്ങളിലാണ് ഇത് കൂടുതലായി കാണുന്നത്.

4. അലര്‍ജി

4. അലര്‍ജി

ഡയപ്പറിലെ ഘടകങ്ങള്‍ കുഞ്ഞിന് അലര്‍ജിയുണ്ടാക്കിയേക്കാം. ദുര്‍ഗന്ധം അകറ്റാനുപയോഗിക്കുന്ന സുഗന്ധം, കൂടുതല്‍ ആഗിരണത്തിനായി ഉപയോഗിക്കുന്ന ജെല്ലുകള്‍ തുടങ്ങിയവയൊക്കെ ഇതിന് കാരണമാകാം. കുട്ടിക്ക് ഡയപ്പര്‍ അലര്‍ജിയുണ്ടാക്കുന്നുണ്ടോ എന്ന് സംശയിക്കുന്നുവെങ്കില്‍ അതിന്‍റെ ലക്ഷണങ്ങള്‍ കാണുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.

5. രോഗപ്രതിരോധശേഷി കുറവ്

5. രോഗപ്രതിരോധശേഷി കുറവ്

ഡയപ്പറുകളിലെ വൊളറ്റൈല്‍ ഓര്‍ഗാനിക് കോംപൗണ്ടുകള്‍(വിഒസി) കുഞ്ഞുങ്ങളുടെ രോഗപ്രതിരോധശേഷിയെ ബാധിക്കും. രോഗപ്രതിരോധശേഷിയിലെ കുറവ് ഇടക്കിടെയുള്ള അണുബാധയ്ക്കും വേദനയ്ക്കും കാരണമാകും. കുഞ്ഞിന് പതിവായി അണുബാധയുണ്ടാകുന്നുവെങ്കില്‍ ഡയപ്പര്‍ പരിശോധിക്കുക.

6. ഡയപ്പര്‍ മൂലമുള്ള തിണര്‍പ്പുകള്‍

6. ഡയപ്പര്‍ മൂലമുള്ള തിണര്‍പ്പുകള്‍

ഡയപ്പര്‍ ചര്‍മ്മവുമായി ചേര്‍ന്ന് നില്‍ക്കുന്ന ഇലാസ്റ്റിക് പോലുള്ള ഭാഗങ്ങളില്‍ ഇത് കാണുന്നത് സാധാരണമാണ്. ഈ ഭാഗം ചുവപ്പ് നിറമാകുകയും ചിലപ്പോള്‍ കുമിളകള്‍ കാണുകയും ചെയ്യും. നീര്‍ക്കെട്ട് ഉള്ളതിനാല്‍ ഈ ഭാഗത്ത് തൊടുമ്പോള്‍ ചൂട് അനുഭവപ്പെടും.

7. ഫംഗസ് ബാധ

7. ഫംഗസ് ബാധ

ഡയപ്പര്‍ ചര്‍മ്മത്തെ വരണ്ടതാക്കി നിലനിര്‍ത്തും. എന്നാല്‍ ഡയപ്പര്‍ തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ ചര്‍മ്മത്തിലെ നനവ് നഷ്ടപ്പെടുന്നത് മൂലം ഫംഗസ് ബാധയ്ക്ക് കാരണമാകും. കുഞ്ഞുങ്ങള്‍ക്ക് ഡയപ്പര്‍ ഉപയോഗിക്കുന്നത് മൂലമുള്ള ഒരു ദോഷമാണിത്.

Read more about: baby കുഞ്ഞ്
English summary

Side Effects Of Using Diapers For Babies

Know the side effects using diapers for babies. Read to know what are the dangers of using diapers for babies.
X
Desktop Bottom Promotion