For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞുങ്ങള്‍ക്ക് പ്രോട്ടീന്‍ ലഭ്യമാക്കൂ...

By Super
|

നിങ്ങളുടെ കുഞ്ഞിന് ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാകുന്നുണ്ടോ? കുട്ടികള്‍ക്കുള്ള ഭക്ഷണത്തില്‍ പ്രോട്ടീന്‍റെ പ്രധാന്യത്തെക്കുറിച്ചും, അത് ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ തുടര്‍ന്ന് വായിക്കുക.

കുഞ്ഞുങ്ങളുടെ വളര്‍ച്ചക്ക് പ്രോട്ടീന്‍ വളരെ പ്രധാനപ്പെട്ടതാണ്. വളരെ പ്രധാനപ്പെട്ട ഈ ഘടകം കുഞ്ഞുങ്ങളുടെ ആഹാരത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ്. കുഞ്ഞുങ്ങളുടെ വികാസത്തിലെ സുപ്രധാന ഘട്ടമായ ശൈശവത്തില്‍ പ്രോട്ടീന്‍ സമ്പന്നമായ ആഹാരം നല്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. അതിനാല്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ അളവില്‍ ഇത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.

കുഞ്ഞുങ്ങള്‍ക്ക് മികച്ച തോതില്‍ പ്രോട്ടീന്‍ ലഭ്യമാക്കുന്ന ചില ആഹാരങ്ങളെ പരിചയപ്പെടാം.

മുട്ട

മുട്ട

പ്രോട്ടീന്‍ വേഗത്തില്‍ ലഭ്യമാകാന്‍ സഹായിക്കുന്ന ഏറ്റവം മികച്ച ഭക്ഷണമാണ് മുട്ട. ഇത് കുട്ടികളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. മുട്ട പുഴുങ്ങി മുട്ടയുടെ മഞ്ഞക്കരു കുഞ്ഞിന് നല്കാം. എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് ഒരു വയസാകുന്നത് വരെ ഇത് നല്കരുത്.

ബീന്‍സ്

ബീന്‍സ്

ഉയര്‍ന്ന അളവില്‍ പ്രോട്ടീനടങ്ങിയ ബീന്‍സ് കുഞ്ഞുങ്ങള്‍ക്ക് ഏറെ അനുയോജ്യവും, അവരുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടതുമാണ്. ബീന്‍സ് സൂപ്പിലോ, മറ്റ് പച്ചക്കറികളില്‍ ചേര്‍ത്തോ, അല്ലെങ്കില്‍ ചപ്പാത്തിക്കൊപ്പമോ കഴിക്കാം. ശ്വാസതടസ്സമുണ്ടാകാതിരിക്കാന്‍ ബീന്‍സ് ചെറിയ കഷ്ണങ്ങളാക്കി വേണം കുഞ്ഞുങ്ങള്‍ക്ക് നല്കാന്‍.

മത്സ്യം

മത്സ്യം

കുട്ടികള്‍ക്ക് നിര്‍ബന്ധമായും നല്കേണ്ടുന്ന ഒരു പോഷകാഹാരമാണ് മത്സ്യം. വേവിച്ച മത്സ്യം മുള്ളില്ലാതെയെടുത്ത് ചോറുമായി ചേര്‍ത്ത് കുഞ്ഞിന് നല്കാം.

പാലുത്പന്നങ്ങള്‍

പാലുത്പന്നങ്ങള്‍

കോട്ടേജ് ചീസ്, പാല്‍, തൈര്, ചീസ് എന്നിവ പ്രോട്ടീന്‍റെ മികച്ച സ്രോതസ്സുകളാണ്. ഇവ കുഞ്ഞുങ്ങള്‍ക്ക് സ്ഥിരമായി നല്കാം.

സോയ

സോയ

പയര്‍ വര്‍ഗ്ഗത്തില്‍ പെടുന്നതാണ് സോയ അല്ലെങ്കില്‍ സോയ ബീന്‍. ഇവ പ്രോട്ടീന്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയതും, എട്ട് അവശ്യ ആസിഡുകള്‍ അടങ്ങിയതുമാണ്. കുഞ്ഞുങ്ങളുടെ ദൈനംദിന ആഹാരത്തില്‍ സോയ ഉള്‍പ്പെടുത്തുക.

അവൊക്കാ‍ഡോ

അവൊക്കാ‍ഡോ

പച്ച നിറത്തിലുള്ള അവൊക്കാഡോ മറ്റേത് പഴങ്ങളേക്കാളും പോഷകസമൃദ്ധമാണ്. മറ്റ് പഴങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവുമധികം പ്രോട്ടീനുകളടങ്ങിയ അവൊക്കാഡോ കുഞ്ഞുങ്ങള്‍ക്ക് മികച്ച അളവില്‍ പ്രോട്ടീന്‍ നല്കും.

കോഴിയിറച്ചി

കോഴിയിറച്ചി

കുട്ടികള്‍ക്ക് മികച്ച തോതില്‍ പ്രോട്ടീന്‍ ലഭ്യമാക്കാന്‍ സഹായിക്കുന്നതാണ് കോഴിയിറച്ചി. ഇത് ദൈനംദിന ആഹാരത്തില്‍ ഉള്‍പ്പെടുത്താം. കോഴിയിറച്ച് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുകയും നന്നായി വേവിക്കുകയും ചെയ്യണം. ന്യൂമോണിയ തടയാന്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍

Read more about: baby കുഞ്ഞ്
English summary

Protein Rich Foods For Your Baby

Does your baby have enough protein in his diet? Well, we give you the list of rich foods that contain high proteins for your baby.
X
Desktop Bottom Promotion