For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലിയുള്ള അമ്മമാര്‍ക്ക് കുട്ടികളുമായി അടുക്കാം

|

ജോലി ചെയ്യുന്ന അമ്മമാര്‍ വര്‍ദ്ധിച്ചു വരുന്ന ഒരു കാലഘട്ടമാണിത്. പ്രസവശേഷം മൂന്നു മാസത്തിനു ശേഷം കുഞ്ഞിനെ വിട്ടു ജോലിയ്ക്കു പോകേണ്ടി വരുന്ന സ്ത്രീകളും ധാരാളം.

ജോലി ചെയ്യുവാനുള്ള താല്‍പര്യമാണ് പല സ്ത്രീകളേയും ഇതിന് പ്രേരിപ്പിയ്ക്കുന്നതെങ്കിലും കുഞ്ഞിനോടൊപ്പം സമയം ചെലവഴിയ്ക്കാന്‍ സാധിയ്ക്കുന്നില്ലെന്ന കുറ്റബോധം മിക്കവാറും സ്ത്രീകള്‍ക്കുണ്ടാവുകയും ചെയ്യും. ഇത് ചിലപ്പോള്‍ കുഞ്ഞിന് അമ്മയൊടുള്ള അടുപ്പം കുറയ്ക്കാന്‍ ഇടയാക്കുകയും ചെയ്യും.

ജോലിയ്‌ക്കൊപ്പം കുഞ്ഞിനൊപ്പവും സമയം ചെലവഴിയ്ക്കാനുള്ള ചില വഴികളുണ്ട്. ജോലിക്കാരായ അമ്മമാരെ സഹായിക്കുന്ന ഇത്തരം ചില വഴികള്‍ എന്തെന്നറിയൂ,

ജോലിയുള്ള അമ്മമാര്‍ക്ക് കുട്ടികളുമായി അടുക്കാം

ജോലിയുള്ള അമ്മമാര്‍ക്ക് കുട്ടികളുമായി അടുക്കാം

രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നത് കൂടുതല്‍ സമയം നല്‍കും. കുഞ്ഞിനൊപ്പം സമയം ചെലവഴിയ്ക്കാനുള്ള ഒരു പ്രധാന വഴിയാണിത്.

ജോലിയുള്ള അമ്മമാര്‍ക്ക് കുട്ടികളുമായി അടുക്കാം

ജോലിയുള്ള അമ്മമാര്‍ക്ക് കുട്ടികളുമായി അടുക്കാം

കുഞ്ഞിന് മുലയൂട്ടുന്നത് അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരിക അടുപ്പം വര്‍ദ്ധിപ്പിക്കുമെന്നു പറയും. ഇതിനുള്ള അവസരങ്ങള്‍ ഉണ്ടാക്കുക. മുലയൂട്ടുന് സമയത്ത് കുഞ്ഞിനോട് സംസാരിയ്ക്കുകയും കുഞ്ഞിനെ തലോടുകയും ചെയ്യുക.

ജോലിയുള്ള അമ്മമാര്‍ക്ക് കുട്ടികളുമായി അടുക്കാം

ജോലിയുള്ള അമ്മമാര്‍ക്ക് കുട്ടികളുമായി അടുക്കാം

ജോലി കഴിഞ്ഞ് തിരിച്ചു വന്നാല്‍ പലപ്പോഴും വീട്ടുജോലിയില്‍ അമ്മമാര്‍ തിരക്കിലാകാന്‍ വഴിയുണ്ട്. ഇതിനുള്ള സമയം ക്രമപ്പെടുത്തുക. കുഞ്ഞ് ഉറങ്ങുന്ന സമയം നോക്കി വീട്ടുജോലികള്‍ ചെയ്യുക.

ജോലിയുള്ള അമ്മമാര്‍ക്ക് കുട്ടികളുമായി അടുക്കാം

ജോലിയുള്ള അമ്മമാര്‍ക്ക് കുട്ടികളുമായി അടുക്കാം

കുഞ്ഞിനെ ഉറങ്ങാന്‍ വിടാതെ കുഞ്ഞിനൊപ്പം കിടന്ന് ഉറക്കുക. ഇത് അമ്മയുമായുള്ള കുഞ്ഞിന്റെ അടുപ്പം വര്‍ദ്ധിപ്പിയക്കുകയും ചെയ്യും.

ജോലിയുള്ള അമ്മമാര്‍ക്ക് കുട്ടികളുമായി അടുക്കാം

ജോലിയുള്ള അമ്മമാര്‍ക്ക് കുട്ടികളുമായി അടുക്കാം

കുഞ്ഞിനോട് സംസാരിയ്ക്കുന്നത് പതിവാക്കുക. ഇത് അമ്മയുമായുള്ള കുഞ്ഞിന്റെ അടുപ്പം വര്‍ദ്ധിപ്പിയ്ക്കും. കുഞ്ഞ് പെട്ടെന്നു സംസാരിയ്ക്കുവാനും ഇത് സഹായിക്കും.

ജോലിയുള്ള അമ്മമാര്‍ക്ക് കുട്ടികളുമായി അടുക്കാം

ജോലിയുള്ള അമ്മമാര്‍ക്ക് കുട്ടികളുമായി അടുക്കാം

കുഞ്ഞിനെ പാട്ടു പാടിയുറക്കുന്നതും കുഞ്ഞുമായുള്ള അടുപ്പം കൂട്ടുവാനുള്ള ഒരു വഴിയാണ്.

ജോലിയുള്ള അമ്മമാര്‍ക്ക് കുട്ടികളുമായി അടുക്കാം

ജോലിയുള്ള അമ്മമാര്‍ക്ക് കുട്ടികളുമായി അടുക്കാം

കുട്ടികളുടെ എല്ലാ കാര്യത്തിനും അമ്മ തന്നെ ശ്രദ്ധിയ്ക്കുക. ജോലിയ്ക്കാരുണ്ടെങ്കിലും കുഞ്ഞിന്റെ കാര്യങ്ങള്‍ അമ്മ തന്നെ ചെയ്യുക.

ജോലിയുള്ള അമ്മമാര്‍ക്ക് കുട്ടികളുമായി അടുക്കാം

ജോലിയുള്ള അമ്മമാര്‍ക്ക് കുട്ടികളുമായി അടുക്കാം

കുഞ്ഞിനെ ചിരിപ്പിയ്ക്കാനുളള വഴികള്‍ നോക്കുക. ഇത് കുഞ്ഞിന് അമ്മയോടുള്ള അടുപ്പം വര്‍ദ്ധിപ്പിയ്ക്കും. അമ്മയുടെ ടെന്‍ഷന്‍ കുറയുകയും ചെയ്യും.

ജോലിയുള്ള അമ്മമാര്‍ക്ക് കുട്ടികളുമായി അടുക്കാം

ജോലിയുള്ള അമ്മമാര്‍ക്ക് കുട്ടികളുമായി അടുക്കാം

കുഞ്ഞ് ഉറങ്ങുന്നതു നോക്കിയിരുന്നു നോക്കൂ. കുഞ്ഞുമായുള്ള അടുപ്പം വര്‍ദ്ധിപ്പിയ്ക്കുന്നതു മാത്രമല്ല, കണ്ടിരിയ്ക്കാനും രസമുള്ള ഒരു കാര്യമാണ്.

ജോലിയുള്ള അമ്മമാര്‍ക്ക് കുട്ടികളുമായി അടുക്കാം

ജോലിയുള്ള അമ്മമാര്‍ക്ക് കുട്ടികളുമായി അടുക്കാം

കുഞ്ഞിനെ മസാജ് ചെയ്യാം. ഇത് കുഞ്ഞുമായുള്ള അമ്മയുടെ അടുപ്പം വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു വഴിയാണ്.

Read more about: baby കുഞ്ഞ്
English summary

Ways Working Women Bond New Ones

One of the disadvantages of being a working woman is when you have to leave your newborn and get back to work. There are tons of women who choose to give up their profession and on one hand there are more than half a million women who go back to work. Working women who are in love with their professions choose to go back to their occupation for mainly two reasons, because they have to since they are the breadwinner of the family. The second reason is because they are in love with their profession.
 
Story first published: Tuesday, January 7, 2014, 12:59 [IST]
X
Desktop Bottom Promotion