For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊന്നോമനയുടെ സുരക്ഷ ഉറപ്പാക്കാം

By Super
|

ജീവിതത്തിലേക്ക്‌ പുതിയ അതിഥി വരുമ്പോള്‍ നാം നമ്മുടെ വീട്‌ അടിമുടി മാറ്റേണ്ടതുണ്ട്‌.

ശിശുക്കള്‍ക്കും കുട്ടികള്‍ക്കും എല്ലാത്തിലും കൗതുകം ഉണ്ടാവുക സ്വാഭാവികമാണ്‌. അതുകൊണ്ട്‌ തന്നെ രക്ഷിതാക്കള്‍ വീട്ടിലെയും പരിസരങ്ങളിലെയും അപകടസാധ്യതകള്‍ മുന്‍കൂട്ടി മനസ്സിലാക്കിയിരിക്കണം. ഒരു അപകടം ഉണ്ടാകുന്നത്‌ വരെ കാത്തിരിക്കാതെ വീട്‌ സുരക്ഷിതമണെന്ന്‌ ഉറപ്പാക്കുക.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ചെയ്യാവുന്ന ചില കാര്യങ്ങളാണ്‌ ഇനി പറയുന്നത്‌. ഇതിലൂടെ കുട്ടികള്‍ അപകടത്തില്‍ പെടുന്നത്‌ ഒരുപരിധി വരെ ഒഴിവാക്കാനാകും.


കുഞ്ഞുങ്ങള്‍ക്ക്‌ പ്രത്യേകം സീറ്റ്‌

കാറില്‍ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി പ്രത്യേകമായി രൂപകല്‍പ്പന ചെയ്‌ത സീറ്റ്‌ ഒരുക്കുക. കാറില്‍ യാത്ര ചെയ്യുമ്പോഴും സൗകര്യപ്രദമായി ഉറങ്ങാന്‍ ഇത്തരം സീറ്റുകള്‍ സഹായിക്കും. രക്ഷകര്‍ത്താക്കള്‍ കാറിന്‌ പുറത്തിറങ്ങുമ്പോഴും ഇത്തരം സീറ്റുകളില്‍ കുട്ടികള്‍ സുരക്ഷിതരായിരിക്കും. കാറിന്‌ അകത്ത്‌ ഇരിക്കുമ്പോള്‍ കുട്ടിക്ക്‌ വലിയ ചൂട്‌ അനുഭവപ്പെടുന്നുണ്ടോ എന്ന്‌ പരിശോധിക്കുക. ആവശ്യമെങ്കില്‍ ഒരു തുണി മാറ്റുക. കാറിനകത്ത്‌ കുട്ടികള്‍ ഉറങ്ങുമ്പോള്‍ അവരെ ഒറ്റയ്‌ക്കിരുത്തി എങ്ങും പോകാതിരിക്കാന്‍ ശ്രദ്ധിക്കുക. യാത്രക്കിടെ അച്ഛനോ അമ്മയ്‌ക്കോ അല്ലെങ്കില്‍ മുതിര്‍ന്ന മറ്റ്‌ ആര്‍ക്കെങ്കിലുമോ കാണാവുന്ന രീതിയിലായിരിക്കണം കുട്ടിയെ ഇരുത്തേണ്ടത്‌.


വീട്‌ സുരക്ഷിതമാക്കുക

നടക്കുമ്പോഴും മറ്റും വീഴുന്നത്‌ മൂലമാണ്‌ വീട്ടില്‍ വച്ച്‌ കുട്ടികള്‍ക്ക്‌ അപകടമുണ്ടാകുന്നത്‌. കുട്ടികള്‍ ഇഴയാന്‍ തുടങ്ങുമ്പോള്‍ രക്ഷകര്‍ത്താക്കള്‍ അവര്‍ക്കൊരു നിയന്ത്രണരേഖ വയ്‌ക്കണം. മേശകളുടെയും ഡെസ്‌ക്കുകളുടെയും വക്കുകളിലും മൂലകളിലും കുഷന്‍ വച്ച്‌ അപകടഭീഷണി കുറയ്‌ക്കാവുന്നതാണ്‌. ഇതുമൂലം കുട്ടികള്‍ വീഴുന്നത്‌ തടയാന്‍ കഴിയില്ല, പക്ഷെ വീഴ്‌ചയിലുണ്ടാകുന്ന പരുക്കിന്റെ തീവ്രത കുറയ്‌ക്കാനാകും.

ചരടുകളില്ലാത്ത കര്‍ട്ടനുകളും ബ്ലൈന്‍ഡുകളും വാങ്ങുക. ചരടുകളുള്ള കര്‍ട്ടനുകളും ബ്ലൈന്‍ഡുകളുമാണ്‌ വീട്ടിലുള്ളതെങ്കില്‍ വള്ളികള്‍ മടക്കി കുട്ടികള്‍ക്ക്‌ എത്താത്ത ഉയരത്തില്‍ കെട്ടിവയ്‌ക്കുക. നീക്കാന്‍ കഴിയുന്ന ഗ്ലാസ്‌ വാതിലുകളിലും മറ്റും വര്‍ണ്ണച്ചിത്രങ്ങളോ സ്‌റ്റിക്കറുകളോ ഒട്ടിക്കുക. ഇത്‌ വാതില്‍ തിരിച്ചറിയാന്‍ കുട്ടികളെ സഹായിക്കും.

ഇലക്ട്രിക്‌ സോക്കറ്റുകള്‍, സോക്കറ്റ്‌ കവറുകള്‍ ഉപയോഗിച്ച്‌ അടയ്‌ക്കുക. വൈദ്യുതി ഉപകരണങ്ങളുടെ പ്ലഗ്ഗുകള്‍ കുട്ടികള്‍ സോക്കറ്റുകളില്‍ കുത്തുന്നത്‌ തടയാന്‍ ഇതിലൂടെ കഴിയും. വൈദ്യുതോപകരണങ്ങള്‍ കുട്ടികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്നത്‌ വളരെ അപകടകരമാണ്‌. സോക്കറ്റ്‌ കവറുകളെ മാത്രം ആശ്രയിക്കുന്നതിനൊപ്പം വൈദ്യുതോപകരണങ്ങള്‍ കുട്ടികള്‍ക്ക്‌ എടുക്കാന്‍ കഴിയാത്ത സ്ഥലത്ത്‌ വയ്‌ക്കാനും ശ്രദ്ധിക്കണം. പേന, കത്രിക, ലെറ്റര്‍ ഓപ്പണറുകള്‍, സ്റ്റേപ്ലര്‍, പേപ്പര്‍ ക്ലിപ്പുകള്‍, മറ്റ്‌ മൂര്‍ച്ചയേറിയ ഉപകരണങ്ങള്‍ എന്നിവ എപ്പോഴും പൂട്ടിവയ്‌ക്കുക.

പൊതുവായ സുരക്ഷ

ഡോര്‍ സ്ലാം പ്രൊട്ടക്ടര്‍- വാതിലുകള്‍ പെട്ടെന്ന്‌ അടഞ്ഞ്‌ കുഞ്ഞുങ്ങളുടെ വിരലുകള്‍ക്ക്‌ പരുക്കേല്‍ക്കുന്നത്‌ തടയാനായി ഡോര്‍ സ്ലാം പ്രൊട്ടക്ടറുകള്‍ ഉപയോഗിക്കുക.

ഗ്ലാസ്‌ സേഫ്‌റ്റി ഫിലിം- വലിയ ഗ്ലാസ്‌ പാളികള്‍ പൊട്ടി ചെറിയ കഷണങ്ങളായി ചിതറുന്നത്‌ തടയുന്നതിന്‌ ഗ്ലാസ്‌ സേഫ്‌റ്റി ഫിലിം ഉപയോഗിക്കുക.

സ്‌മോക്‌ അലാം- എല്ലാ വീടുകളിലും സ്‌മോക്‌ അലാം സ്ഥാപിക്കേണ്ടതാണ്‌.

കോര്‍ണര്‍ പ്രൊട്ടക്ടര്‍- ഗൃഹോപകരണങ്ങളുടെ കൂര്‍ത്ത അരികുകളിലും ഉയര്‍ന്നുനില്‍ക്കുന്ന ഭാഗങ്ങളിലും കോര്‍ണര്‍ പ്രൊട്ടക്ടറുകള്‍ വയ്‌ക്കുക.

വീഡിയോ ലോക്ക്‌- വീഡിയോയിലെ സ്ലോട്ടിന്‌ മുകളില്‍ ഇത്‌ വയ്‌ക്കാനാകും. ചോക്ലേറ്റ്‌ ബിസ്‌ക്കറ്റുകളും മറ്റ്‌ വസ്‌തുക്കളും ഇതില്‍ അടിഞ്ഞുകൂടുന്നത്‌ തടയാന്‍ ഇത്‌ സഹായിക്കും.

വിന്‍ഡോ ലോക്ക്‌- ജനല്‍ പാളികള്‍ ഒരു പരിധി വരെ തുറന്ന്‌ വയ്‌ക്കാന്‍ ഇത്‌ ഉപയോഗിക്കാം.

സന്ദര്‍ശകരുടെ ബാഗുകളിലുള്ള ഗുളികകള്‍, പേനകള്‍, മറ്റു വസ്‌തുക്കള്‍ കുട്ടികള്‍ എടുക്കാനും അവയില്‍ നിന്ന്‌ ഓടിനടക്കുന്ന കുട്ടികള്‍ക്ക്‌ അപകടമുണ്ടാകാനും സാധ്യതയുണ്ട്‌. അതിനാല്‍ അതിഥികളുടെ ബാഗുകളും മറ്റും കുട്ടികള്‍ക്കാന്‍ എത്താത്ത സ്ഥലത്ത്‌ വയ്‌ക്കുക.


ആഹാരത്തില്‍ നിന്നുള്ള അലര്‍ജി

ആഹാരത്തില്‍ നിന്നുള്ള അലര്‍ജിയാണ്‌ കുട്ടികള്‍ നേരിടുന്ന മറ്റൊരു അപകടഭീഷണി. കുട്ടികള്‍ക്ക്‌ ഖരരൂപത്തിലുള്ള ആഹാരം കൊടുത്ത്‌ തുടങ്ങുമ്പോള്‍ ഒരു തവണ ഒരു തരത്തിലുള്ള ആഹാരം മാത്രം കൊടുക്കാന്‍ ശ്രദ്ധിക്കുക. ഏതെങ്കിലും പ്രത്യേക ആഹാരം കുട്ടികള്‍ക്ക്‌ അലര്‍ജി ഉണ്ടാക്കുന്നുണ്ടോ എന്ന്‌ അറിയാന്‍ ഇത്‌ രക്ഷകര്‍ത്താക്കളെ സഹായിക്കും.

കുട്ടികളില്‍ അലര്‍ജി ഉണ്ടാക്കുന്ന പ്രധാന ആഹാരങ്ങള്‍ ചുവടെ:

പാല്‍

മുട്ട

നിലക്കടല

വാല്‍നട്‌സ്‌, ബദാം

മീന്‍

കക്ക

സോയാബീന്‍

ഗോതമ്പ്‌

മുലപ്പാല്‍ കുട്ടികളെ അലര്‍ജിയില്‍ നിന്ന്‌ സംരക്ഷിക്കുമെന്ന്‌ ഈ മേഖലയിലെ വിദഗ്‌ദ്ധര്‍ ഒരേ സ്വരത്തില്‍ സമ്മതിക്കുന്നു. അതിനാല്‍ കഴിയുന്നിടത്തോളം കുഞ്ഞുങ്ങളെ മുലയൂട്ടുക, പ്രത്യേകിച്ച്‌ നിങ്ങളുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും അലര്‍ജിയുണ്ടെങ്കില്‍.


കുട്ടികളും ഓമനമൃഗങ്ങളും

കുട്ടികള്‍ക്ക്‌ ഓമനമൃഗങ്ങളെയും അവയ്‌ക്ക്‌ കുട്ടികളെയും വലിയ ഇഷ്ടമാണ്‌. പക്ഷെ ഇതുമൂലം കുട്ടികള്‍ക്ക്‌ ഉണ്ടാകാന്‍ ഇടയുള്ള അപകടങ്ങളെ കുറിച്ച്‌ രക്ഷകര്‍ത്താക്കള്‍ മനസ്സിലാക്കിയിരിക്കണം. ഇഴയുന്ന പ്രായത്തിലുള്ള കുട്ടികളുടെയും നടക്കാന്‍ തുടങ്ങുന്ന കുട്ടികളുടെയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്‌.

കുട്ടികള്‍ അടുത്തുള്ളപ്പോള്‍ നായ്‌കളെ നിയന്ത്രിക്കേണ്ടത്‌ ആവശ്യമാണ്‌. ഓമനമൃഗങ്ങള്‍ എത്ര തന്നെ ശാന്തരാണെങ്കിലും, കുട്ടികള്‍ അവയുടെ വാലില്‍ പിടിച്ച്‌ വലിക്കുകയോ കണ്ണില്‍ കുത്തുകയോ ചെയ്‌താല്‍ അവ അപകടകാരികളായി മാറും.

Baby

കുത്തിവെയ്‌പ്പ്‌ മൂലമുള്ള അലര്‍ജി

ആഹാര സാധനങ്ങളോട്‌ അലര്‍ജിയുള്ള കുട്ടികള്‍ക്ക്‌ ചില പ്രത്യേകതരം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുള്ള കുത്തിവയ്‌പ്പില്‍ നിന്ന്‌ അലര്‍ജിയുണ്ടാകാന്‍ സാധ്യത കൂടുതലാണ്‌. എട്ട്‌ ശതമാനം കുട്ടികള്‍ ആഹാരത്തില്‍ നിന്നുള്ള അലര്‍ജി മൂലം ബുദ്ധിമുട്ടുന്നുണ്ട്‌. ഏറ്റവുമധികം കുട്ടികളില്‍ അലര്‍ജിക്ക്‌ കാരണമാകുന്നത്‌ മുട്ടയാണ്‌. കുട്ടികളില്‍ എടുക്കുന്ന ഏറെക്കുറെ എല്ലാ പ്രതിരോധ കുത്തിവയ്‌പ്പുകളിലും എഗ്ഗ്‌ പ്രോട്ടീന്‍ അല്ലെങ്കില്‍ ആഹാരത്തിലുള്ള മറ്റ്‌ പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്‌. ആഹാര സാധനങ്ങളോട്‌ അലര്‍ജിയുള്ള കുട്ടികള്‍ക്ക്‌ ഇത്തരം കുത്തിവയ്‌പ്പുകള്‍ എടുത്താല്‍ അനാഫൈലാക്‌സിസ്‌ (രൂക്ഷമായ ഒരുതരം അലര്‍ജി) അനുഭവപ്പെടാം.

Read more about: baby കുഞ്ഞ്
English summary

Tips To Ensure That Your Baby Is Safe

Parents should not wait until disaster strikes, instead they should take steps to ensure that their home is safe.
 
X
Desktop Bottom Promotion