For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞുങ്ങളുടെ ചെവി വൃത്തിയാക്കാം

By VIji Joseph
|

ചെവി വൃത്തിയാക്കല്‍ പോലുള്ള കാര്യങ്ങള്‍‌ നിസാരമാണെങ്കിലും കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഇത് സങ്കീര്‍ണ്ണമായേക്കാം. ചെവിയില്‍ ചെളി അടിയുന്നത് തടയാന്‍ കുഞ്ഞുങ്ങളുടെ ചെവി ഇടക്ക് വൃത്തിയാക്കേണ്ടതുണ്ട്. അതൊടൊപ്പം മൃത കോശങ്ങളും നീക്കം ചെയ്യേണ്ടതുണ്ട്. ചെവിയിലെ മെഴുക് അഥവാ ചെവിക്കായം അണുബാധക്കോ കേള്‍വി ശക്തിക്കോ തകരാറുണ്ടാക്കില്ല. ചെവിയുടെ ഉള്ളിലേക്ക് അണുക്കളും, പുറമേ നിന്നുള്ള വസ്തുക്കളും കടക്കുന്നത് തടയാന്‍ ചെവിയിലെ മെഴുക് സഹായിക്കും. എന്നാല്‍ ഇത് അമിതമായി കാണപ്പെട്ടാല്‍ ഡോക്ടറുടെ പരിശോധനയ്ക്ക് വിധേയമാക്കാം.
പരിചയ സമ്പന്നനായ ഒരു ഡോക്ടര്‍ക്ക് എളുപ്പത്തില്‍ കുട്ടികളുടെ ചെവിയിലെ ചെവിക്കായം നീക്കം ചെയ്യാനാവും. എന്നാല്‍ നിങ്ങള്‍ സ്വയം ക്യു ടിപ്പുകള്‍ ഉപയോഗിച്ച് കുട്ടികളുടെ ചെവി വൃത്തിയാക്കരുത്. ചെവി വൃത്തിയാക്കുന്നതിനിടെ തകരാറുണ്ടായാല്‍ അത് ഏറെ പ്രശ്നങ്ങള്‍ക്കും അണുബാധക്കും കാരണമാകും. ചെവിക്കല്ല് കേടുവരാനും കേള്‍വി ശക്തി നഷ്ടപ്പെടാനും ഇത് കാരണമായേക്കാം. ഇക്കാരണങ്ങളാല്‍ തന്നെ കുട്ടികളുടെ ചെവി വൃത്തിയാക്കുന്നത് ഏറെ ശ്രദ്ധിക്കേണ്ടത് തന്നെയാണ്. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

Tips To Clean Your Baby's Ears Safely

1. കുളിക്കുമ്പോള്‍ വൃത്തിയാക്കുക - കുഞ്ഞുങ്ങളുടെ ചെവി വൃത്തിയാക്കാന്‍ പറ്റിയ സമയമാണ് കുളി. ചെവി നനഞ്ഞിരിക്കുമ്പോള്‍ വൃത്തിയാക്കലും എളുപ്പമാണ്. ഒരു നനഞ്ഞ തുണി ഉപയോഗിച്ച് ചെവിയുടെ പുറം ഭാഗം വൃത്തിയാക്കുക. തുടര്‍ന്ന് ചെവിക്കകത്ത് നിന്ന് നനഞ്ഞ അഴുക്കുകള്‍ തുടച്ചെടുക്കാം.

2. ചൂടുള്ള തുണി ഉപയോഗിച്ച് തുടയ്ക്കുക - കുട്ടിയെ കുളിപ്പിക്കുന്ന അവസരത്തില്‍ ചൂടുള്ള ഒരു തുണി ഉപയോഗിച്ച് ചെവി തുടയ്ക്കുക. ഇങ്ങനെ പതിവായി ചെയ്താല്‍ കുഞ്ഞിന്‍റെ ചെവി വൃത്തിയായിരുന്നുകൊള്ളും. ഇത് വഴി ചെവിയില്‍ അടിഞ്ഞ് കൂടിയ മൃത കോശങ്ങളും ചെളിയും നീക്കം ചെയ്യാനുമാകും.

3. പഞ്ഞി വേണ്ട - കുഞ്ഞിന്‍റെ ചെവിയില്‍ പഞ്ഞി കയറ്റി തുടയ്ക്കരുത്. കുഞ്ഞുങ്ങളുടെ ചെവി വൃത്തിയാക്കലിനെക്കുറിച്ച് അറിവില്ലാതെ എന്തെങ്കിലും ചെവിയിലേക്ക് കയറ്റി വൃത്തിയാക്കാന്‍ ശ്രമിച്ചാല്‍ അത് ചെവിക്കല്ല് തകരാറാക്കുകയും പല പ്രശ്നങ്ങള്‍ക്കുമിടയാക്കുകയും ചെയ്യും.

4. ഇയര്‍ ഡ്രോപ്സ് - ചിലപ്പോള്‍ മേല്‍പറഞ്ഞ കാര്യങ്ങളൊന്നും ഫലിക്കാതെ വന്നേക്കാം. ചെവിയില്‍ അമിതമായി മെഴുക് അടിഞ്ഞ് പ്രശ്നമാകുന്നെങ്കില്‍ ഇയര്‍ ഡ്രോപ്സ് ഉപയോഗിക്കാം. ഇതിനായി ഒരു ഡോക്ടറുടെ വിദഗ്ദോപദേശം തേടണം.

5. സ്വയം ചികിത്സ വേണ്ട - പലയാളുകളും വീട്ടില്‍ ചില സ്വയം ചികിത്സകള്‍ ചെയ്യാറുണ്ട്. എന്നാല്‍ വൈദ്യപിന്തുണയില്ലാത്ത ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്. ഇവ അണുബാധക്കും കാരണമാകും. ചെവി സംബന്ധമായ പ്രശ്നങ്ങളുണ്ടായാല്‍ ഡോക്ടറെ സമീപിക്കുക.

6. ഉണങ്ങിയിരിക്കുമ്പോള്‍ വൃത്തിയാക്കരുത് - ചെവി ഉണങ്ങിയിരിക്കുമ്പോള്‍ വൃത്തിയാക്കരുത്. ഇങ്ങനെ ചെയ്താല്‍ പോറലുകളും, അസ്വസ്ഥതകളുമുണ്ടാകും. കുഞ്ഞുങ്ങളുടെ ചെവി വൃത്തിയാക്കാന്‍ നനഞ്ഞ തുണി ഉപയോഗിക്കുക. ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗം കുളിപ്പിക്കുമ്പോള്‍ തന്നെ വൃത്തിയാക്കുന്നതാണ്.

7. ശ്രദ്ധ - ചെവി വൃത്തിയാക്കുന്ന അവസരത്തില്‍ കുഞ്ഞുങ്ങള്‍ സഹകരിക്കുമെന്ന് കരുതേണ്ടതില്ല. അതിനാല്‍ തന്നെ പെട്ടന്ന് തല ചലിപ്പിക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ട് വേണം വൃത്തിയാക്കാന്‍. ഇക്കാര്യം ശ്രദ്ധിച്ചാല്‍ അപകടങ്ങളുണ്ടാകുന്നത് തടയാം.

Read more about: baby കുഞ്ഞ്
English summary

Tips To Clean Your Baby's Ears Safely

Simple things like cleaning the ears will also become complicated issues, when you are doing it for your baby. Cleaning ears are important for babies not only to avoid build up of ear wax, but also to remove dead cells that may accumulate in the folds.
Story first published: Friday, January 3, 2014, 17:10 [IST]
X
Desktop Bottom Promotion