For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബേബിഫുഡ്‌ സുരക്ഷിതമോ?

By Super
|

സംസ്‌കരിച്ച ആഹാരപദാര്‍ത്ഥങ്ങളുടെ ദോഷം അറിയാമെന്ന്‌ അവകാശപ്പെടുന്നവരാണ്‌ നാം. എന്നാല്‍ ബേബിഫുഡ്‌ ശിശുക്കളുടെ ആരോഗ്യത്തിന്‌ നല്ലതാണോ എന്ന്‌ നമ്മളില്‍ എത്ര രക്ഷകര്‍ത്താക്കള്‍ ചിന്തിക്കാറുണ്ട്‌. ബേബിഫുഡ്‌ കഴിക്കുന്ന കുട്ടികള്‍ ആരോഗ്യത്തോടെ വളരുമെന്ന്‌ പരസ്യങ്ങളിലൂടെയും മറ്റ്‌ പ്രചരണങ്ങളിലൂടെയും ഇവയുടെ നിര്‍മ്മാതാക്കള്‍ നമ്മെ തെറ്റിദ്ധരിപ്പിക്കുന്നത്‌ കൊണ്ടാകാം ഇവ വാങ്ങുന്നതിന്‌ മുമ്പ്‌ രക്ഷകര്‍ത്താക്കള്‍ അധികം ആലോചിച്ച്‌ തലപുണ്ണാക്കത്തത്‌. എന്നാല്‍ ബേബിഫുഡുകളെ കുറിച്ച്‌ ശ്രദ്ധയോടെ പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്‌.

കോടിക്കണക്കിന്‌ രൂപയുടെ വിറ്റുവരവുള്ള ബൃഹത്തായ വ്യവസായമാണ്‌ ബേബിഫുഡ്‌ നിര്‍മ്മാണം. അതുകൊണ്ട്‌ തന്നെ ഈ മേഖലയില്‍ നിരവധി വന്‍കിട കമ്പനികള്‍ പരസ്‌പരം മത്സരിക്കുന്നു. കുട്ടികളുടെ ആരോഗ്യപൂര്‍ണ്ണമായ വളര്‍ച്ചയും വികാസവും അടക്കമുള്ള വാഗ്‌ദാനങ്ങള്‍ ഇവര്‍ നല്‍കുന്നത്‌ മത്സരത്തില്‍ ഒന്നാംസ്ഥാനം ഉറപ്പിക്കാന്‍ വേണ്ടി മാത്രമാണ്‌. കുട്ടികള്‍ക്ക്‌ ഏറ്റവും മികച്ചത്‌ നല്‍കാന്‍ ആഗ്രഹിക്കുന്നവരാണ്‌ എല്ലാ രക്ഷകര്‍ത്താക്കളും. അവര്‍ ബേബിഫുഡ്‌ നിര്‍മ്മാതാക്കളുടെ മോഹവാഗ്‌ദാനങ്ങള്‍ വിശ്വസിച്ച്‌ അവയ്‌ക്ക്‌ പിന്നാലെ പോയില്ലെങ്കിലേ അത്ഭുതമുള്ളൂ. എന്നാല്‍ ഇവ വീട്ടില്‍ ഉണ്ടാക്കുന്ന വൃത്തിയും സുരക്ഷിതവുമായ അന്നന്ന്‌ തയ്യാറാക്കുന്ന ആഹാരങ്ങളെക്കാള്‍ ഗുണകരമാണോ? അക്കാര്യം സംശയമാണ്‌!


ശ്രദ്ധിക്കേണ്ടവ:

സംസ്‌കരിച്ച ഭക്ഷണം: പാല്‍ അല്ലെങ്കില്‍ ധാന്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ബേബിഫുഡുകള്‍ പ്രത്യേകരീതിയില്‍ സംസ്‌കരിച്ച്‌ തയ്യാറാക്കുന്നവയാണ്‌. ആഹാരസാധനങ്ങള്‍ സംസ്‌കരിക്കുമ്പോള്‍ അവയിലെ പോഷകാംശം നഷ്ടപ്പെടും. വിവിധ ഘട്ടങ്ങള്‍ക്ക്‌ ശേഷം ലഭിക്കുന്ന ബേബിഫുഡില്‍ കാര്യമായ ഒരു പോഷകാംശവും കാണില്ലെന്ന്‌ സാരം. കവറില്‍ യഥാര്‍ത്ഥ ധാന്യം, പഴങ്ങള്‍, പച്ചക്കറികള്‍ എന്നൊക്കെ എഴുതിയിരിക്കുമെങ്കിലും അവയുടെ ഒരു ഗുണവും ഉണ്ടാകില്ലെന്ന്‌ നിസ്സംശയം പറയാം. സംസ്‌കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കിടെ യഥാര്‍ത്ഥ പോഷണം നഷ്ടപ്പെട്ടിരിക്കും.


ചേരുവകള്‍: എന്താണ്‌ നിങ്ങളുടെ കുട്ടിക്ക്‌ നല്‍കുന്നതെന്ന്‌ അറിയാന്‍ ചേരുവകളുടെ പട്ടിക വായിക്കുക. ഈ നീണ്ടപട്ടികയില്‍ നാളിതുവരെ നിങ്ങള്‍ കേട്ടിട്ടുപോലുമില്ലാത്ത സാധനങ്ങള്‍ ഉണ്ടാവാം. ടോക്കോഫെറോള്‍, ഡൈസോഡിയം, മോണോഫോസ്‌ഫേറ്റ്‌സ്‌ എന്നിവ കൊണ്ട്‌ എന്താണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ പോലും നിങ്ങള്‍ക്ക്‌ മനസ്സിലാകണമെന്നില്ല. ഇവ നിങ്ങളുടെ കുട്ടിക്ക്‌ ഗുണകരമാണോ? ഇവ എന്തിന്‌ വേണ്ടിയാണ്‌ ചേര്‍ക്കുന്നത്‌?

മാറാത്ത സംശയം: ചേരുവകളുടെ പട്ടികയില്‍ തന്നിരിക്കുന്ന പകുതിയിലധികം സാധനങ്ങളെ കുറിച്ചും നിങ്ങള്‍ക്ക്‌ അറിയാന്‍ വയ്യാത്ത അവസ്ഥയില്‍, എന്താണ്‌ കുട്ടികള്‍ക്ക്‌ കൊടുക്കുന്നതെന്ന്‌ നിങ്ങള്‍ എങ്ങനെ മനസ്സിലാക്കും? നിങ്ങള്‍ക്ക്‌ അറിയാത്ത ഒരു സാധനം കുഞ്ഞിന്‌ കൊടുക്കാന്‍ നിങ്ങള്‍ തയ്യാറാണോ? ഒരിക്കല്‍ക്കൂടി നിങ്ങള്‍ സ്വയം ചോദിക്കുക- ബേബിഫുഡ്‌ നിങ്ങളുടെ കുട്ടിയുടെ ആരോഗ്യത്തിന്‌ നല്ലതാണോ?

അതുവേണ്ട, ഇതുമതി:
ബേബിഫുഡ്‌ നിങ്ങളുടെ കുട്ടികളെ പിന്നീട്‌ എങ്ങനെ ബാധിക്കുമെന്ന്‌ കൂടി പരിശോധിക്കാം. ബേബിഫുഡ്‌ മാത്രം കഴിച്ചുവളരുന്ന കുട്ടികള്‍ക്ക്‌ അതിന്റെ രുചി മാത്രമേ പിടിക്കൂ. മറ്റെന്ത്‌ ആഹാരം നല്‍കിയാലും അവര്‍ അത്‌ ആവശ്യത്തിന്‌ കഴിക്കാത്ത സ്ഥിതിവരും. ജീവിതകാലം മുഴുവന്‍ കുട്ടികള്‍ക്ക്‌ ബേബിഫുഡ്‌ പോലുള്ള സംസ്‌കരിച്ച ആഹാരസാധനങ്ങള്‍ നല്‍കാന്‍ കഴിയില്ലല്ലോ? അതുകൊണ്ട്‌ തന്നെ കുട്ടികളെ വീട്ടിലെ ആഹാരം ശീലിപ്പിക്കേണ്ടത്‌ അത്യാവശ്യമാണ്‌. ബേബിഫുഡ്‌ കഴിച്ചുവളര്‍ന്ന കുട്ടികള്‍ക്ക്‌ ഈ മാറ്റവുമായി പെട്ടെന്ന്‌ പൊരുത്തപ്പെടാന്‍ കഴിയില്ല. അതുകൊണ്ട്‌ അവര്‍ ചില പ്രത്യേകതരം ആഹാരങ്ങള്‍ മാത്രം കഴിക്കും. മുന്നോട്ടുള്ള ജീവിതത്തില്‍ ഇത്‌ വലിയ ദോഷം വരുത്തിവയ്‌ക്കുമെന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ?
Baby Food

കുട്ടികള്‍ക്ക്‌ ആരോഗ്യകരമായ ഭക്ഷണം എങ്ങനെ നല്‍കാം എന്ന ചിന്തയിലാണോ നിങ്ങള്‍? അത്‌ വളരെ എളുപ്പമാണ്‌. അടുക്കളയിലേക്ക്‌ കയറുക. ആദ്യം ഇത്‌ അല്‍പ്പം ബുദ്ധിമുട്ടായി തോന്നിയേക്കാം. പക്ഷെ ആ ബുദ്ധിമുട്ടു കൊണ്ട്‌ നിങ്ങള്‍ക്കും നിങ്ങളുടെ പൊന്നോമനകള്‍ക്കും ഗുണം മാത്രമേ ഉണ്ടാകൂ. പ്രായത്തിന്‌ അനുസരിച്ച്‌ വേവിച്ചുടച്ചും പൊടിച്ചും ആവികയറ്റിയും പാകംചെയ്‌തും കുട്ടികള്‍ക്കുള്ള ആഹാരം തയ്യാറാക്കാവുന്നതാണ്‌.

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: baby കുഞ്ഞ്
English summary

Is Baby Food Healthy For Your Baby

There are a couple of concerns surrounding packed baby food. It does make us raise our eyebrows and wonder ‘Is baby food healthy’? Take a look at the following things before reaching conclusion,
Story first published: Monday, October 27, 2014, 14:58 [IST]
X
Desktop Bottom Promotion