For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞുപ്രശ്‌നങ്ങള്‍ക്ക് പ്രകൃതി പരിഹാരം

|

കുഞ്ഞുങ്ങളില്‍ ധാരാളം ചര്‍മപ്രശ്‌നങ്ങളുണ്ടാകാം. ചര്‍മം തീരെ മൃദുവായതു കൊണ്ടുതന്നെ ചര്‍മപ്രശ്‌നങ്ങളും അണുബാധകളും ഉണ്ടാകാനുള്ള സാധ്യതകള്‍ കൂടുതലുമാണ്.

ഡയപ്പര്‍ റാഷ്, വരണ്ട ചര്‍മം തുടങ്ങിയവയെല്ലാം കുഞ്ഞുങ്ങളില്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലുള്ള ചര്‍മപ്രശ്‌നങ്ങള്‍ തന്നെ.

ഇത്തരം ചര്‍മപ്രശ്‌നങ്ങള്‍ക്ക് സമയത്തു തന്നെ പരിഹാരം കണ്ടെത്തുകയും വേണം.

കുഞ്ഞുങ്ങളിലുണ്ടാകുന്ന പൊതുവായ ചില ചര്‍മപ്രശ്‌നങ്ങള്‍ക്ക് സ്വാഭാവിക പരിഹാരമാര്‍ഗങ്ങള്‍ അവലംബിയ്ക്കുകയാണ് ഏറെ നല്ലത്. ഇത്തരം ചില പരിഹാരമാര്‍ഗങ്ങള്‍ കാണൂ,

ചൂടുകുരു

ചൂടുകുരു

ചൂടുകാലത്ത് കുഞ്ഞുചര്‍മത്തില്‍ ചൂടുകുരു ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കറ്റാര്‍ വാഴ ജെല്‍ പുരട്ടുന്നത് ഇതിനുള്ള നല്ലൊരു പരിഹാരമാണ്.

ഡയപ്പര്‍ റാഷ്

ഡയപ്പര്‍ റാഷ്

ഡയപ്പര്‍ റാഷ് കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന പൊതുവായ മറ്റൊരു പ്രശ്‌നമാണ്. പകുതി കപ്പ് വൈറ്റ് വിനെഗര്‍ വെള്ളവുമായി കലര്‍ത്തി തുണി നാപ്കിനുകള്‍ കഴുകിയെടുക്കാം. ഇത് നല്ലൊരു പരിഹാരമാണ്. റെഡിമെയ്ഡ് നാപ്കിന്‍ നനഞ്ഞാല്‍ ഉടനെ മാറ്റുക. കുഞ്ഞിന്റെ ഈ ഭാഗം നനവില്ലാതെ തുടച്ചു വൃത്തിയാക്കി സൂക്ഷിയ്ക്കുകയും വേണം.

മുഖക്കുരു

മുഖക്കുരു

കുഞ്ഞുങ്ങളുടെ മുഖത്ത് ചുവന്ന മുഖക്കുരു പോലുള്ള കുരുക്കള്‍ വരാന്‍ സാധ്യതയുണ്ട്. ഇവ പെട്ടെന്നു തന്നെ പടരുകയും ചെയ്യും. ചെറുചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നതാണ് ഇതിനുള്ള ഒരു പരിഹാരം.

ഇന്റര്‍ട്രിഗോ

ഇന്റര്‍ട്രിഗോ

ഇന്റര്‍ട്രിഗോ എന്നറിയപ്പെടുന്ന റാഷുകള്‍ കുഞ്ഞുങ്ങളുടെ ചര്‍മത്തില്‍ വരാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് തടിയുള്ള കുട്ടികളില്‍. തുടയിടുക്കിലും കഴുത്തിലും മറ്റുമാണ് ഇവയുണ്ടാകുക. വായുസഞ്ചാരം കുറയുന്നതാണ് ഇതിനു കാരണം. ഇതുമൂലം ഈ ഭാഗം വിയര്‍ക്കുകയും ചെയ്യും. ഈ ഭാഗം തുടച്ചു വൃത്തിയാക്കി നനവില്ലാതെ സൂക്ഷിയ്ക്കുക.

എക്‌സീമ

എക്‌സീമ

കുഞ്ഞുങ്ങളില്‍ ചര്‍മരോഗമായ എക്‌സീമ കണ്ടുവരാറുണ്ട്. ഒമേഗ ത്രീ ഫാറ്റി് ആസിഡ് കുട്ടിയ്ക്കു ലഭിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. ജാതിയ്ക്ക, തേന്‍, വെള്ളം എന്നിവ കലര്‍ത്തി പ്രശ്‌നമുള്ള ഭാഗത്തു പുരട്ടുന്നത് ഗുണം നല്‍കും.

പുഴുക്കടി

പുഴുക്കടി

പുഴുക്കടിയും ചില കുഞ്ഞുങ്ങളില്‍ കണ്ടു വരാറുണ്ട്. അല്‍പം ടീ ട്രീ ഓയില്‍ കൊണ്ട് ഈ ഭാഗത്തു മസാജ് ചെയ്യുന്നത് ഗുണകരമാണ്. ആപ്പിള്‍ സിഡെര്‍ വിനെഗര്‍ പകുതി വെള്ളത്തില്‍ കലര്‍ത്തി പുഴുക്കടിയുള്ള ഭാഗത്തു മസാജ് ചെയ്യുന്നത് ഗുണം നല്‍കും.

വരണ്ട ചര്‍മം

വരണ്ട ചര്‍മം

വരണ്ട ചര്‍മം പലപ്പോഴു കുഞ്ഞുങ്ങള്‍ക്കു വരുന്ന മറ്റൊരു ചര്‍മപ്രശ്‌നമാണ്. ഒലീവ് ഓയില്‍ പുരട്ടി മസാജ് ചെയ്യുന്നതും ഗുണം നല്‍കും.

ക്രാഡില്‍ ക്യാപ്

ക്രാഡില്‍ ക്യാപ്

കുഞ്ഞുങ്ങളുടെ തലയില്‍ ചുവന്ന തടിപ്പുകളും, താരന്‍ പോലുള്ള പുറ്റുകളും വരാന്‍ സാധ്യതയുണ്ട്. ക്രാഡില്‍ ക്യാപ് എന്നാണ് ഇതറിയപ്പെടുന്നത്. പെട്രോളിയം ജെല്ലി കൊണ്ട് തലയില്‍ മസാജ് ചെയ്യുന്നത് നല്ലതാണ്. അല്ലെങ്കില്‍ പ്രകൃതിദത്ത എണ്ണകള്‍ ഉപയോഗിയ്ക്കാം.

Read more about: baby കുഞ്ഞ്
English summary

Home Remedies For Skin Problems In Babies

Babies' skin is so sensitive that they develop a of problems. However, there are some home remedies to treat skin problems in babies.
Story first published: Tuesday, May 20, 2014, 14:25 [IST]
X
Desktop Bottom Promotion