For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മ പ്രമേഹം കുഞ്ഞിനെ ബാധിയ്ക്കുമ്പോള്‍...

|

പ്രമേഹം രോഗമെന്നതിലുപരി പല രോഗങ്ങളിലേയ്ക്കുമുള്ള ചവിട്ടുപടിയാണന്നു പറയാം. പ്രമേഹം തന്നെ പലതരത്തിലുണ്ട്. സാധാരണ പ്രമേഹം, ടൈപ്പ് 2 ഡയബെറ്റിസ് എന്നിവ പ്രധാനപ്പെട്ടവ. ഇതല്ലാതെ ഗര്‍ഭകാലത്തു വരുന്ന പ്രമേഹമുണ്ട്. ജെസ്റ്റേഷണല്‍ ഡയബെറ്റിസ് എന്നാണ് ഇത് അറിയപ്പെടുന്നത്.

ഗര്‍ഭകാലപ്രമേഹം അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യത്തിന് നല്ലതല്ലെന്നു പറയാം. കുഞ്ഞിനെ പല വിധത്തിലും ഗര്‍ഭകാല പ്രമേഹം ബാധിയ്ക്കുകയും ചെയ്യും.

കുട്ടികളുടെ തൂക്കം വര്‍ദ്ധിപ്പിയ്ക്കും ഭക്ഷണങ്ങള്‍കുട്ടികളുടെ തൂക്കം വര്‍ദ്ധിപ്പിയ്ക്കും ഭക്ഷണങ്ങള്‍

ഗര്‍ഭകാലപ്രമേഹം ഏതെല്ലാം വിധത്തിലാണ് കുഞ്ഞിനെ ബാധിയ്ക്കുയെന്നറിയേണ്ടേ,

 വലിപ്പമുള്ള ഹൃദയം

വലിപ്പമുള്ള ഹൃദയം

ഗര്‍ഭത്തിന്റെ തുടക്കത്തില്‍ പ്രമേഹം വരുന്നത് കുഞ്ഞിന്റെ അവയവവളര്‍ച്ചയെ ബാധിയ്ക്കും. സാധാരണയിലും വലിപ്പമുള്ള ഹൃദയം കുഞ്ഞിനുണ്ടാകുന്നത് പ്രമേഹം കാരണമുള്ള ഒരു പ്രശ്‌നമാണ്.

തൂക്കം

തൂക്കം

മാക്രോസോമിയ എന്നൊരു അവസ്ഥയ്ക്കു ഗര്‍ഭകാലപ്രമേഹം വഴിയൊരുക്കും. കുഞ്ഞിന് ക്രമാതീതമായി തൂക്കം വര്‍ദ്ധിയ്ക്കുന്നതിന് ഇത് ഇട വരുത്തും. ഇത് പ്രസവസമയത്ത് പ്രയാസങ്ങള്‍ സൃഷ്ടിയ്ക്കും.

നേരത്തെയുള്ള പ്രസവം

നേരത്തെയുള്ള പ്രസവം

കുഞ്ഞിനു വലിപ്പം കൂടുന്നതും നേരത്തെയുള്ള പ്രസവവും സിസേറിയന്‍ സാധ്യതയും

വര്‍ദ്ധിപ്പിയ്ക്കും.

നേരത്തെയുള്ള പ്രസവം

നേരത്തെയുള്ള പ്രസവം

കുഞ്ഞിനു പെട്ടെന്നു തൂക്കം വര്‍ദ്ധിയ്ക്കുന്നതു കൊണ്ടുതന്നെ നേരത്തെയുള്ള പ്രസവം ഡോക്ടര്‍മാര്‍ നിര്‍ദേശിയ്ക്കാറുണ്ട്. രണ്ടാഴ്ച മുന്‍പു തന്നെ കൃത്രിമവേദന വരുത്തി പ്രസവം നടത്തും.

ബ്രെയിന്‍ ഡാമേജ്

ബ്രെയിന്‍ ഡാമേജ്

ഗര്‍ഭകാല പ്രമേഹമുള്ളവര്‍ ഇത് നിയന്ത്രിയ്ക്കാന്‍ ഇന്‍സുലിന്‍, ഡയറ്റടക്കമുള്ള വഴികള്‍ സ്വീകരിയ്ക്കുന്നതു സാധാരണമാണ്. ഫലമോ, ജനിയ്ക്കുന്ന കുഞ്ഞിന്റെ ബ്ലഡ് ഷുഗര്‍ തോത് വളരെ കുറവായിരിയ്ക്കും. ഇത് ബ്രെയിന്‍ ഡാമേജ് അടക്കമുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും. ഇതൊഴിവാക്കാന്‍ പ്രസവിച്ചയുടനെ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുകയോ ഗ്ലൂക്കോസ് നല്‍കുകയോ വേണം.

ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍

ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍

ഗര്‍ഭകാല പ്രമേഹം ചില കുഞ്ഞുങ്ങളില്‍ ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍, മഗ്നീഷ്യം, കാല്‍സ്യം തുടങ്ങിയവയുടെ കുറവ്, മഞ്ഞപ്പിത്തം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്.

കുഞ്ഞിന്റെ മരണം

കുഞ്ഞിന്റെ മരണം

അപൂര്‍വമായെങ്കിലും, വേണ്ടത്ര മുന്‍കരുതലുകളെടുത്തില്ലെങ്കില്‍ കുഞ്ഞിന്റെ മരണത്തിനു തന്നെ അമ്മയുടെ പ്രമേഹം കാരണമായേക്കാം.

English summary

Effects Of Diabetes On Baby

What is the diabetes effect on baby during pregnancy? It can be extremely harmful for the baby if not controlled.
X
Desktop Bottom Promotion