For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് നല്കാം പശുവിന്‍പാല്‍‌ !

By Super
|

നമ്മളെല്ലാം തന്നെ പശുവിന്‍ പാല്‍ കുടിച്ച് വളര്‍ന്നവരാണ്.എന്നാല്‍ എപ്പോഴാണ് ആദ്യമായി നമ്മള്‍ ഇത് കുടിച്ചത്? മിക്ക അമ്മമാരും തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍പാലിന്‍റെ ഗുണങ്ങള്‍ പകര്‍ന്ന് നല്കിയവരാണ്. എന്നാല്‍ ഇവിടെ ഉയരുന്ന ചോദ്യം അത് ആദ്യം എപ്പോഴായിരുന്നു എന്നതാണ്.

ഒരു കാര്യം ഉറപ്പുള്ളതാണ്- കുഞ്ഞുങ്ങള്‍ക്ക് ഒരു വയസാകുന്നതിന് മുമ്പ് പശുവിന്‍പാല്‍ നല്കരുത്. ഇത് എല്ലാവരും തന്നെ യോജിക്കുന്ന കാര്യമാണ്. ഒരു വയസ്സാകുന്നത് വരെ മുലപ്പാലും, കുഞ്ഞുങ്ങള്‍ക്കായുള്ള മറ്റ് ഭക്ഷണങ്ങളും നല്കാം. എന്നാല്‍ പശുവിന്‍ പാല്‍ ചെറിയ അളവില്‍ ധാന്യങ്ങളിലും മറ്റും കലര്‍ത്തി ആറുമാസത്തിന് മുകളില്‍ പ്രായമായ കുഞ്ഞുങ്ങള്‍ക്ക് നല്കാവുന്നതാണ്.


അടിസ്ഥാന പോഷകങ്ങളുടെ നല്ലൊരു ഉറവിടമാണ് പശുവിന്‍പാല്‍. ശരീരത്തിന് കരുത്ത് നല്കാന്‍ ഇത് സഹായിക്കും. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, വിറ്റാമിന്‍, സിങ്ക് എന്നിവയാല്‍ സമ്പന്നമായ പാല്‍ കുട്ടികളുടെ വളര്‍ച്ചക്ക് ഉത്തമമാണ്. പശുവിന്‍പാലിന്‍റെ പ്രധാന ഗുണങ്ങള്‍ പരിചയപ്പെടാം.

1. അസ്ഥികള്‍ക്ക് കരുത്ത് - പശുവിന്‍ പാലില്‍ കാല്‍സ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതിലെ കാല്‍സ്യം, മറ്റ് ന്യൂട്രിയന്‍റുകള്‍ എന്നിവയുടെ ഉയര്‍ന്ന അളവ് പേശികളുടെ വളര്‍ച്ചയും ചലനക്ഷമതയും ശക്തിപ്പെടുത്തും.

2. അവശ്യമായ വിറ്റാമിനുകള്‍ - വിറ്റാമിന്‍ എ, ഡി, ഫോസ്ഫറസ് എന്നിവ പശുവിന്‍ പാലില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ ശരീരത്തില്‍ കാല്‍സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കും. ഉയര്‍ന്ന രക്ത സമ്മര്‍ദ്ധം, ഹൃദയാഘാതം, ക്യാന്‍സര്‍ എന്നിവ പില്‍ക്കാലത്തുണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും പശുവിന്‍പാല്‍ സഹായിക്കും.


3.വളര്‍ച്ചക്കുള്ള പ്രോട്ടീനുകള്‍ - കുഞ്ഞിന്‍റെ വളര്‍ച്ചക്ക് പ്രോട്ടീന്‍ ആവശ്യമാണ്. അത് പശുവിന്‍റെ പാലില്‍ നിന്ന് ലഭിക്കും. പശുവിന്‍ പാലില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റുകള്‍ കുട്ടിയെ ദിവസം മുഴുവന്‍ ഉത്സാഹത്തോടെയിരിക്കാന്‍ സഹായിക്കും.
Baby

കുഞ്ഞുങ്ങള്‍ക്ക് എത്രത്തോളം പാല്‍ നല്കാം?

കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍ പാല്‍ അമിതമായി നല്കരുത്.ഇത് വിളര്‍ച്ചക്ക് കാരണമാകും. ഇക്കാരണത്താല്‍ തന്നെ പാല്‍ നിയന്ത്രിതമായി മാത്രം നല്കുക. തുടക്കത്തില്‍ ദിവസം 16 ഔണ്‍സ് വീതം ആരംഭിക്കാം. ക്രമേണ ഇത് വര്‍ദ്ധിപ്പിച്ച് 2 വയസ്സിനടുത്തുള്ള കുട്ടികള്‍ക്ക് 24 ഔണ്‍സ് വീതം പാല്‍ നല്കാം.

നിങ്ങളുടെ കുഞ്ഞിന് പാല്‍ അനിവാര്യമാകുമ്പോള്‍ മറ്റ് ഖരാഹാരങ്ങള്‍ കഴിക്കുന്നത് കുറയും. ഇക്കാരണത്താല്‍ പശുവിന്‍പാല്‍ നല്കിത്തുടങ്ങും മുമ്പ് കുഞ്ഞിന്‍റെ വിശപ്പ് സംബന്ധിച്ച് ശ്രദ്ധ നല്കണം.

Read more about: baby കുഞ്ഞ്
English summary

Amazing Benefits Of Cow Mil For Babies

Most mothers introduce their babies to the goodness of cow’s milk. But the question that arises here is when? One thing is for sure – babies should not be put on cow’s milk before their first birthday. Cow’s milk is a good source of essential nutrients. The main benefits of cow milk are:
Story first published: Monday, November 3, 2014, 12:53 [IST]
X
Desktop Bottom Promotion