For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന്‍റെ ഡയപ്പര്‍ അലര്‍ജി മാറ്റാം

By Super
|

കുഞ്ഞിന് ഡയപ്പര്‍ ഉപയോഗം മൂലമുണ്ടാകുന്ന അലര്‍ജിയും ചൊറിച്ചിലും പോലുള്ള പ്രശ്നങ്ങള്‍ രക്ഷിതാക്കള്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും.

ഏറെ നേരത്തേക്ക് ഡയപ്പര്‍ ഉപയോഗിച്ചാല്‍ ഈ പ്രശ്നങ്ങള്‍ ഉണ്ടാകും. വായുസഞ്ചാരം തടസ്സപ്പെടുത്തും വിധം ഇറുകിയ വിധത്തില്‍ ഡയപ്പര്‍ ധരിച്ചാലും ഈ പ്രശ്നമുണ്ടാകും.

ഡയപ്പര്‍ ഉപയോഗിക്കുന്ന ഭാഗത്ത് പൊള്ളലേറ്റ പോലുള്ള പാടുകളും വേദനയും, ജനനേന്ദ്രിയത്തിന്‍റെ ഭാഗത്ത് ചുവപ്പ് നിറവും അലര്‍ജിയുടെ അടയാളമാണ്.

ഈ പ്രശ്നം പരിഹരിക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാര മാര്‍ഗ്ഗങ്ങളുണ്ട്.

1. കറ്റാര്‍വാഴ

1. കറ്റാര്‍വാഴ

ഒരു കറ്റാര്‍വാഴ ഇലയെടുത്ത് രണ്ടായി പിളര്‍ക്കുക. ഇതിന്‍റെ കറ ഒരു കത്തിയുപയോഗിച്ച് വടിച്ചെടുക്കുക. ഡയപ്പര്‍ സ്പര്‍ശിക്കുന്ന ഭാഗം വൃത്തിയാക്കി ഉണക്കിയ ശേഷം കറ്റാര്‍വാഴ നീര് അവിടെ പുരട്ടുക. ഇത് ചര്‍മ്മത്തെ വേഗത്തില്‍ സുഖമാക്കും.

2. ചോളം

2. ചോളം

കുട്ടിയുടെ ഡയപ്പര്‍ ധരിക്കുന്ന ഭാഗത്ത് ചോളപ്പൊടി വിതറുക. അതിന് ശേഷം ഡയപ്പര്‍ ധരിപ്പിക്കുക. ഇത് വളരെ ഫലപ്രദമായ മാര്‍ഗ്ഗമാണ്.

3. വെളിച്ചെണ്ണ, ഒലിവെണ്ണ

3. വെളിച്ചെണ്ണ, ഒലിവെണ്ണ

തിണര്‍ത്ത ഭാഗങ്ങളില്‍ വെളിച്ചെണ്ണ തേക്കുക. വിരലുപയോഗിച്ച് കുട്ടിയുടെ പിന്‍ഭാഗത്ത് മസാജ് ചെയ്യാം. വെളിച്ചെണ്ണയ്ക്ക് പകരം ഒലിവെണ്ണയും ഉപയോഗിക്കാം.

4. തേയില ഓയില്‍

4. തേയില ഓയില്‍

തേയിലച്ചെടിയില്‍ നിന്നുള്ള എണ്ണ വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുക. ഇത് പ്രശ്നമുള്ള ഭാഗത്ത് തേക്കുക.

5. വാസലൈന്‍ പെട്രോളിയം ജെല്ലി

5. വാസലൈന്‍ പെട്രോളിയം ജെല്ലി

തിണര്‍പ്പുള്ള ഭാഗങ്ങളില്‍ വാസലൈന്‍ പെട്രോളിയം ജെല്ലി പുരട്ടുക. ഇത് കുട്ടിയുടെ വേദനയ്ക്കും, അസ്വസ്ഥതകള്‍ക്കും ശമനം നല്കും.

6. ബേക്കിംഗ് സോഡ

6. ബേക്കിംഗ് സോഡ

ചെറിയ ചൂടുള്ള വെള്ളത്തില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ക്കുക. ഇത് തിണര്‍പ്പുള്ള ഭാഗങ്ങളില്‍ വേദനയ്ക്ക് ശമനം നല്കും.

7. തൈര്

7. തൈര്

കുട്ടിക്ക് അലര്‍ജിയില്ലെങ്കില്‍ തൈര് കഴിപ്പിക്കുക. തൈര് തിണര്‍പ്പുള്ള ഭാഗങ്ങളില്‍ ക്രീമായി പുരട്ടുകയും ചെയ്യാം.

8. ചമോമൈല്‍ ടീ

8. ചമോമൈല്‍ ടീ

കുട്ടിയെ കുളിപ്പിക്കുന്ന വെള്ളത്തില്‍ ഏതാനും ചമോമൈല്‍ ടീ ബാഗുകള്‍ മുക്കിവെയ്ക്കുക. കുട്ടിയുടെ ശരീരത്തിലെ വെള്ളം തുടച്ച ശേഷം ബേക്കിംഗ് സോഡയോ, ചോളമാവോ പുരട്ടുക. അതേപോലെ രണ്ട് ചമോമൈല്‍ ടീ ബാഗുകള്‍ ഡയപ്പറിലും വെയ്ക്കുക. ഇത് വളരെ ഫലപ്രദമായ മാര്‍ഗ്ഗമാണ്.

9. ഓട്ട്മീല്‍

9. ഓട്ട്മീല്‍

കുളിക്കാനുള്ള വെള്ളത്തില്‍ ഒരു കപ്പ് ഓട്ട്മീല്‍ ചേര്‍ക്കുക. ഇത് കുട്ടിയുടെ ചര്‍മ്മത്തെ സുഖപ്പെടുത്തുകയും, തിണര്‍പ്പുകള്‍ കുറയ്ക്കുകയും ചെയ്യും.

10. മുന്തിരിക്കുരു എണ്ണ

10. മുന്തിരിക്കുരു എണ്ണ

ഇത് നേരിട്ട് തിണര്‍പ്പുകളില്‍ പുരട്ടാം. വളരെ ഫലപ്രദമായ ഒന്നാണ് മുന്തിരിക്കുരു എണ്ണ.

11. പാല്‍

11. പാല്‍

പാലില്‍ ഒരു തുണി മുക്കിയ ശേഷം അത് കുട്ടിയുടെ ശരീരത്തില്‍ തടവുക.

12. ധാന്യമാവ്

12. ധാന്യമാവ്

അല്പം ധാന്യമാവ് പാനിലിട്ട് ബ്രൗണ്‍ നിറമാകുന്നത് വരെ ചൂടാക്കുക. ഇത് തണുത്തശേഷം തിണര്‍പ്പുള്ള ഭാഗത്ത് പുരട്ടുക.

13. പ്രധാനപ്പെട്ട ചില ടിപ്സുകള്‍

13. പ്രധാനപ്പെട്ട ചില ടിപ്സുകള്‍

. തിണര്‍‌പ്പുള്ള ഭാഗങ്ങള്‍ കടുപ്പം കുറഞ്ഞ സോപ്പ് ഉപയോഗിച്ച് കഴുകുക.

. സ്വഭാവിക വെളിച്ചവും, കാറ്റും ഡയപ്പര്‍ മൂലമുള്ള തിണര്‍പ്പ് മാറാന്‍ സഹായിക്കും. ഡയപ്പര്‍ ഉപയോഗിക്കാതിരിക്കുന്നത് പ്രശ്നം ഭേദമാകാന്‍ സഹായിക്കും.

. വിഷാംശമില്ലാത്ത ഡിറ്റര്‍ജന്‍റുകള്‍ ഉപയോഗിക്കുക, പ്രത്യേകിച്ച് തുണികൊണ്ടുള്ള ഡയപ്പര്‍ ഉപയോഗിക്കുന്നുവെങ്കില്‍.

. പ്രശ്നബാധിതമായ ഭാഗം സാവധാനം വൃത്തിയാക്കുക. ഇവിടം ഉരച്ച് വൃത്തിയാക്കരുത്.

. മുഷിഞ്ഞ ഡയപ്പര്‍ എത്രയും പെട്ടന്ന് വൃത്തിയാക്കുക.

Read more about: baby കുഞ്ഞ്
English summary

12 Home Remedies for Clearing Diaper Rash

Here are some home remedies for clearing diaper rash
X
Desktop Bottom Promotion