For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞുനഖങ്ങള്‍ വെട്ടുമ്പോള്‍....

|

കൈ, കാല്‍ നഖങ്ങള്‍ വെട്ടി വൃത്തിയായി സൂക്ഷിക്കേണ്ടത് മുതിര്‍ന്നവര്‍ക്കെന്ന പോലെ കുഞ്ഞുങ്ങള്‍ക്കും അത്യാവശ്യമാണ്. കുഞ്ഞുങ്ങള്‍ക്ക് കൈകള്‍ ചപ്പുന്ന ശീലമുണ്ടെങ്കില്‍ നഖം മുറിയ്‌ക്കേണ്ടത് വളരെ പ്രധാനവും. കാരണം രോഗാണുക്കള്‍ ഉള്ളിലെത്താനുള്ള ഒരു എളുപ്പ വഴിയാണിത്.

കുഞ്ഞുങ്ങളുടെ നഖം മുറിയ്ക്കുന്നത് പലര്‍ക്കും ബുദ്ധിമുട്ടാകും. കാരണം കുഞ്ഞുങ്ങള്‍ അടങ്ങിയിരിക്കില്ലെന്നത് ഒന്ന്. കുഞ്ഞിന് മുറിവേല്‍ക്കുമോയെന്ന ഭയം മറു വശത്തും.

Baby Nails

കുഞ്ഞിന്റെ നഖം കടിച്ചു കളയുകയെന്നതാണ് ഒരു വഴി. കുഞ്ഞിന് പാല്‍ കൊടുക്കുമ്പോഴോ മറ്റോ അമ്മയ്ക്കു തന്നെ ചെയ്യാവുന്ന ഒരു മാര്‍ഗം.

കുഞ്ഞുങ്ങളുടെ നഖം വെട്ടാന്‍ സഹായിക്കുന്ന ചെറിയയിനം കത്രികകള്‍ ലഭിയ്ക്കും.അറ്റം വൃത്താകൃതിയിലുള്ള ഇവ നഖം മുറിയ്ക്കാന്‍ ഉപയോഗിക്കാം. നഖം മുറിയ്ക്കാനുള്ള ബേബി ക്ലിപ്പറുകളും ലഭിയ്ക്കും. ഇവ ഉപയോഗിക്കുമ്പോള്‍ ചര്‍മം മുറിപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തുക.

കുഞ്ഞ് ഉറങ്ങുമ്പോള്‍ നഖം മുറിയ്ക്കുന്നതാണ് ഏറെ നല്ലത്. ഇങ്ങനെയാകുമ്പോള്‍ കുഞ്ഞ് ഇളകില്ല. മുറിവുണ്ടാകാനും സാധ്യത കുറവു തന്നെ.

ഒരാള്‍ കുഞ്ഞിന്റെ നഖം വെട്ടുമ്പോള്‍ മറ്റൊരാള്‍ കുഞ്ഞിനെ കളിപ്പിച്ചോ കൊഞ്ചിച്ചോ കുഞ്ഞിന്റെ ശ്രദ്ധ തിരിയ്ക്കുന്നത് ഗുണം ചെയ്യും.

ഇടയ്ക്കിടെ നഖം വെട്ടുക. നഖം കൂടുതല്‍ വളരുന്തോറും മുറിയ്ക്കുവാനും കൂടുതല്‍ ബുദ്ധിമുട്ടാകും.

Read more about: baby കുഞ്ഞ്
English summary

Tips Trim Baby Nails

Keeping your baby's tiny finger and to nails short is very important as it will help them stop scratching themselves and you. It will make your baby's nails easier to clean as well. Since babies crawl and roll the way they like, chances of dirt getting trapped is more. When they suck their little fingers, this dirt will also get ingested.
 
Story first published: Wednesday, June 12, 2013, 15:32 [IST]
X
Desktop Bottom Promotion