For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞുങ്ങളുടെ ഉഷ്ണം കുറയ്ക്കാം

By Saritha
|

വേനല്‍ക്കാലം മുതിര്‍ന്നവര്‍ക്ക് മാത്രമല്ല, കുഞ്ഞുങ്ങള്‍ക്കും ഉഷ്ണമുണ്ടാക്കുന്ന സമയമാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ക്കൊപ്പം ചര്‍മപ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുന്ന സമയം.

കുഞ്ഞുങ്ങള്‍ക്കും വേനലില്‍ നിന്നും സംരക്ഷണം വേണ്ടേ. ഇതിനുള്ള ചില വഴികള്‍ അറിഞ്ഞിരിക്കൂ.

Baby

വസ്ത്രത്തിന്റെ കാര്യത്തിലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. അയഞ്ഞതും മൃദുവായതുമായ കോട്ടന്‍ വസ്ത്രങ്ങള്‍ കുഞ്ഞുങ്ങളെ ധരിപ്പിക്കുക. ഫ്രില്ലുകള്‍, ഇലാസ്റ്റിക് എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്.

പുറത്തു പോകുമ്പോള്‍ കുഞ്ഞിന്റെ ദേഹവും കൈകാലുകളും മൂടും വിധത്തിലുള്ള വസ്ത്രം ധരിപ്പിക്കുക. വെയിലില്‍ നിന്നും സംരക്ഷണം നല്‍കാന്‍ ഇത് സഹായിക്കും.

ചൂടില്‍ കഴിവതും കുഞ്ഞിനെ പുറത്തു കൊണ്ടുപോകാതിരിക്കുക. അത്യാവശ്യമെങ്കില്‍ വൈകീട്ടോ രാവിലെ വെയിലാകുന്നതിനു മുന്‍പോ പോകാന്‍ ശ്രമിയ്ക്കുക. കുഞ്ഞിനെ വെറുതെ പുറത്തു കൊണ്ടുപോവുകയാണ് ഉദ്ദേശ്യമെങ്കില്‍ വൈകീട്ടായിരിക്കും നല്ലത്.

കുഞ്ഞിനെ പ്രാമിലാണു കൊണ്ടുപോകുന്നതെങ്കില്‍ കുഞ്ഞിന് ആവശ്യത്തിനുള്ള കാറ്റ് ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുക. ചൂടുണ്ടാക്കും വിധത്തിലുള്ള ടവലുകളും മറ്റും ഉപയോഗിക്കാതിരിക്കുക.

വേനലില്‍ കുഞ്ഞിനും ധാരാളം വെള്ളം കൊടുക്കണം. ഇത് പഴച്ചാറുകളോ തിളപ്പിച്ചാറ്റിയ വെള്ളമോ ആകാം. കുഞ്ഞിനു കൊടുക്കാവുന്ന പഴവര്‍ഗങ്ങളും നല്‍കാം.

ഫാനും മറ്റും ഉപയോഗിക്കുന്നതിനു പകരം സ്വാഭാവിക രീതിയിലുള്ള കാറ്റു ലഭിക്കുന്ന വഴികള്‍ പരീക്ഷിക്കുക. ജനല്‍ തുറന്നിടുക, മുറിയിലെ വായുസഞ്ചാരം വര്‍ദ്ധിപ്പിക്കുക തുടങ്ങിയവ.

Read more about: baby കുഞ്ഞ്
English summary

Baby, Warm, Summer, Water, Fan, Dress, കുഞ്ഞ്, ചൂട്, വേനല്‍, വസ്ത്രം, വെള്ളം, പഴം, ഫാന്‍

With the onset of summer, you gear up your shoes for shopping summer clothes. You pay extra attention to what to purchase and what you wear to beat the heat. Most people opt for light colours that are heat absorbers which keeps the body cool. At the same time if you have a baby and are perplexed about how to make your baby get adjusted to the summer. You need to understand the basic fact that your child has similar clothing needs to your own and dress your baby as you are dressing yourself.
 
Story first published: Wednesday, March 13, 2013, 15:15 [IST]
X
Desktop Bottom Promotion