For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളെ ഉറക്കുമ്പോള്‍.....

By Archana.V
|

പിഞ്ചുകുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നല്ല ഉറക്കം അത്യന്താപേക്ഷിതമാണ്. കൃത്യസമയത്തുള്ള ഉറക്കത്തിന് ഇതില്‍ പ്രാധാന്യമേറെയാണ്. ഇതിന് തുടക്കം മുതലേ നല്ല ചിട്ട വളര്‍ത്തികൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.

കുട്ടികളുടെ ഉറക്കത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ രക്ഷാകര്‍ത്താക്കള്‍ക്ക് സംശയങ്ങളും ആശങ്കകളുമെല്ലാം ധാരാളമായിരിക്കും. എത്ര സമയം ഉറങ്ങണം, ഉറങ്ങുന്നതിന് മുമ്പ് എന്തൊക്കെ ചെയ്യിക്കണം...സംശയങ്ങളുടെയും ആശയകുഴപ്പങ്ങളുടെ നിര ഇങ്ങനെ നീളുന്നു. ഇത് സുഹൃത്തുക്കളുമായോ അയല്‍വാസികളും ഒക്കെയായി പങ്കുവെക്കുമ്പോഴും അവര്‍ക്കും സമാന പ്രശ്നങ്ങളുള്ള കാര്യം അറിയുക.

കുട്ടികളെ ഉറക്കശീലങ്ങള്‍ക്ക് എളുപ്പമുള്ള വഴികള്‍ തേടുമ്പോള്‍ ഓര്‍ക്കുക, ഓരോ കുട്ടികളിലും ഇത് വ്യത്യസ്തമായിരിക്കും. ശീലവും പിന്തുടരുന്ന ജീവിത രീതികളും അനുസരിച്ചായിരിക്കും കുട്ടികളുടെ ഉറക്കവും അതിന് മുമ്പുള്ള രീതികളും. ഇതിന് ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കുകയാണ് ഇവിടെ. കുട്ടികള്‍ക്ക് ഉറങ്ങാന്‍ വേണ്ട സാഹചര്യങ്ങളെല്ലാം ഒരുക്കിയാല്‍ ഇത് ഫലപ്രദമായിരിക്കും. ഇവ പിന്തുടരുന്ന പക്ഷം കുട്ടികളുടെ ആശങ്കക്കും നല്ല തോതില്‍ പരിഹാരമുണ്ടാകും.

നിശ്ചിത സമയം

നിശ്ചിത സമയം

കുട്ടികള്‍ക്ക് ഉറങ്ങാന്‍ ഒരു നിശ്ചിത സമയം തീരുമാനിക്കലാണ് പരമപ്രധാനം. ഇതുവഴി ഉറക്കം പ്രധാനപ്പെട്ട ശീലങ്ങളിലൊന്നാണെന്ന് കുട്ടികള്‍ക്ക് മനസിലാകും.

രാത്രി ഭക്ഷണം

രാത്രി ഭക്ഷണം

ഉറങ്ങും മുമ്പ് കുട്ടി രാത്രി ഭക്ഷണം കഴിച്ചുവെന്ന് ഉറപ്പാക്കണം. അല്ലാത്തപക്ഷം രാത്രി വിശപ്പ് മൂലം ഭക്ഷണം ചോദിച്ച് എഴുന്നേല്‍ക്കാന്‍ സാധ്യതയുണ്ട്. ഈ സമയം ഭക്ഷണം നല്‍കുന്നത് ഉറക്കം നഷ്ടപ്പെടുത്താനും വഴിയൊരുക്കും.

വസ്ത്രധാരണം

വസ്ത്രധാരണം

കുളിപ്പിച്ച ശേഷം അയഞ്ഞതും ആശ്വാസപ്രദമുള്ളതുമായ രാത്രി വസ്ത്രം ധരിപ്പിക്കുക. നിര്‍ബന്ധമായും ശീലിപ്പിക്കേണ്ട കാര്യമാണ് ഇത്.

ആരോഗ്യകരമായ ശീലങ്ങള്‍

ആരോഗ്യകരമായ ശീലങ്ങള്‍

ഉറങ്ങും മുമ്പ് മുഖംകഴുകുന്നതും പല്ലുതേക്കുന്നതും നാപ്കിന്‍ മാറ്റുന്നതുമായ കാര്യങ്ങള്‍ ശീലിപ്പിക്കുക. മലവിസര്‍ജനം നടത്തണമെങ്കില്‍

അതിനും അവസരം നല്‍കുക. ആരോഗ്യകരമായ ശീലങ്ങളില്‍ പരമപ്രധാനമാണ് ഇത്.

കഥ പറഞ്ഞുകൊടുക്കുക

കഥ പറഞ്ഞുകൊടുക്കുക

കുട്ടികളെ ഉറക്കാന്‍ കിടത്തിയ ശേഷം മാസികകളും മറ്റും വായിച്ച് കൂടെ കിടക്കുന്നവര്‍ ഉണ്ട്. അതിന് പകരം ഒരു ചെറിയ കഥ പറഞ്ഞുകൊടുത്തുനോക്കൂ. അവര്‍ എളുപ്പത്തില്‍ ഉറങ്ങും. നിങ്ങളുടെ ശബ്ദം കുട്ടികളില്‍ ആശ്വാസം നിറക്കുന്നത് അവരുടെ ഉറക്കത്തിന് സഹായിക്കും.

ചെറിയ സംഗീതം

ചെറിയ സംഗീതം

സംഗീതത്തോളം മനസിനെ ശാന്തമാക്കുന്ന ഒന്നില്ല. കുട്ടികളുടെ കാര്യത്തിലും ഇതുതനെനയാണ് വസ്തുത. മൃദു സംഗീതത്തോടെയുള്ള പാട്ട് കേള്‍ക്കുന്നത് കുട്ടികളുടെ ഉറക്കത്തെ ഏറെ സഹായിക്കും.

ഗുഡ്നൈറ്റ് ശീലമാക്കുക

ഗുഡ്നൈറ്റ് ശീലമാക്കുക

ഉറങ്ങാന്‍ സമയമാകുമ്പോള്‍ കുട്ടികളോട് ഗുഡ്നൈറ്റ് പറയുക. ഇതുവഴി ഉറങ്ങാന്‍ സമയമായെന്ന് കുട്ടികള്‍ക്ക് മനസിലാകും. കെട്ടിപ്പിടിച്ച് ഒരു ഉമ്മ നല്‍കിയാല്‍ കുട്ടികള്‍ക്ക് കൂടുതല്‍ സന്തോഷമാകും.

കിടപ്പുമുറി

കിടപ്പുമുറി

കുട്ടികള്‍ക്ക് സുഖം തോന്നാത്ത അന്തരീക്ഷത്തില്‍ കിടത്തി ഉറക്കരുത്.കുട്ടികള്‍ക്ക് ഇഷ്ടമുള്ള എന്തെങ്കിലും തലയിണയോ കളിപ്പാട്ടമോ കിടക്കയില്‍വെക്കുക.

English summary

Tips For Bedtime Routines In Toddlers

A good sleep is very important for the right mental and physical health of your toddler. This increases the importance of proper bedtime for toddlers.
Story first published: Saturday, January 4, 2014, 18:16 [IST]
X
Desktop Bottom Promotion