For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞുങ്ങള്‍ക്ക് പാസിഫയര്‍ ദോഷമോ?

|

പാസിഫയര്‍ കുഞ്ഞുങ്ങളുടെ വായില്‍ കൊടുക്കുന്നത് ഇപ്പോള്‍ പല മതാപിതാക്കളും ചെയ്തു വരുന്ന ഒന്നാണ്. മുലയൂട്ടുന്നതിന് സമാനമായ ഒരു തോന്നല്‍ കുട്ടികളില്‍ സൃഷ്ടിയ്ക്കുവാന്‍ ഇതിന് സാധിയ്ക്കും.

പാസിഫയേഴ്‌സ് ഉപയോഗിയ്ക്കുന്നതിന് നല്ല ഫലങ്ങളും ദോഷവശങ്ങളുമുണ്ട്.

മുലയൂട്ടുന്നതിനു സമാനമായ തോന്നലുണ്ടാകുന്നതു കൊണ്ടുതന്നെ വിശപ്പു ശമിപ്പിയ്ക്കില്ലെങ്കിലും ഒരു പരിധി വരെ കുഞ്ഞിന് ആശ്വാസം നല്‍കാന്‍ ഇതിന് സാധിയ്ക്കും.

Baby

കരയുന്ന കുഞ്ഞിനെ ശാന്തമാക്കി അടക്കിയിരുത്തുവാനുളള ഒരു വഴിയാണിത്.

മുലകുടി നിര്‍ത്തുന്നത് പലപ്പോഴും കുഞ്ഞുങ്ങള്‍ അംഗകീരിയ്ക്കുവാന്‍ മടിയ്ക്കും. ഇതിന് പാസിഫയര്‍ ഒരു പരിധി വരെ സഹായകമാണ്.

കയ്യില്‍ കിട്ടുന്നതെന്തും വായിലിടുന്ന ശീലമുള്ള കുട്ടികളുണ്ട്. ഇതിന് പാസിഫയര്‍ നല്ലൊരു പരിഹാരമാണ്. ഇത് വായില്‍ വയ്ക്കുന്നത് മറ്റു സാധനങ്ങള്‍ വായിലിടാനുള്ള തോ്ന്നല്‍ കുറയ്ക്കും.

ഗുണങ്ങളെപ്പോലെ തന്നെ പാസിഫയറിന് ദോഷവശങ്ങളുമുണ്ട്. ഇത് ഉപയോഗിയ്ക്കുന്നത് പല കുഞ്ഞുങ്ങളിലും ചെവിയിലെ അണുബാധയ്ക്ക് വഴിയൊരുക്കാറുണ്ട്.

നവജാത ശിശുക്കള്‍ക്ക് പാസിഫയറും സ്തനവും തമ്മിലുള്ള വ്യത്യാസം മനസിലായെന്നു വരില്ല. ഇത് ചിലപ്പോള്‍ മുലപ്പാല്‍ കുടിയ്ക്കുന്നതിന് തടസമായേക്കാം.

പാസിഫയര്‍ ഉപയോഗിയ്ക്കുന്ന കുഞ്ഞുങ്ങളില്‍ ഭാവിയില്‍ ദന്തരോഗത്തിനുളള സാധ്യത വര്‍ദ്ധിക്കുന്നതായും തെളിഞ്ഞിട്ടുണ്ട്.

പല്ലു വരുന്ന സമയത്ത് കിട്ടുന്നതെന്തും കടിയ്ക്കുവാനുള്ള തോന്നല്‍ കുഞ്ഞുങ്ങള്‍ക്കുണ്ടാകും. ഇത് പാസിഫയര്‍ വായില്‍ വച്ചു കൊടുത്താല്‍ ഇതും കടിയ്ക്കുവാന്‍ പ്രേരണയാകും.

കുഞ്ഞ്, പാസിഫയര്‍, മാതാപിക്കാള്‍, മുലപ്പാല്‍,

Read more about: baby കുഞ്ഞ്
English summary

Pacifiers For Babies Good Or Bad

Today, there are a lot of parents who pamper their little babies with all sorts of toys and a variety of assortments.
Story first published: Friday, December 20, 2013, 13:10 [IST]
X
Desktop Bottom Promotion