For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുണിയോ ഡയപ്പറോ നന്ന്?

|

ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാല്‍ കുഞ്ഞിന്റെ ആരോഗ്യത്തെ പറ്റിയും കുഞ്ഞിന് സുഖകരമായ ചുറ്റുപാടുകള്‍ എങ്ങനെ ഒരുക്കാം എന്നതിനെപ്പറ്റിയുമായിരിക്കും അച്ഛനമ്മമാരുടെ ചിന്തകള്‍. ഇതിനായി കുഞ്ഞിന് സുഖകരമായി കിടക്കാനുള്ള മുറിയും മെത്തയും കുഞ്ഞുടുപ്പുകളും വരെ എല്ലാവരും തയ്യാറാക്കുകയും ചെയ്യും.

കുഞ്ഞിന്റെ സുഖകരമായ ഉറക്കത്തിന് പലപ്പോഴും മലമൂത്ര വിസര്‍ജനമാണ് തടസമാവുക. ഇത്തരം ഘട്ടങ്ങളില്‍ കുഞ്ഞിന് അസ്വസ്ഥകള്‍ അനുഭവപ്പെടുന്നത് സ്വാഭാവികം തന്നെ.

Diaper

ഇതിന് പരിഹാരമെന്നോണമാണ് പലരും ഡയപ്പറുകള്‍ ഉപയോഗിക്കുന്നത്. പണ്ടൊക്കെ തുണി കൊണ്ടുള്ള ഡയപ്പറുകളാണ് ഉപയോഗിക്കാറെങ്കിലും ഇപ്പോഴിത് പ്ലാസ്റ്റിക് ഡയപ്പറിനു വഴി മാറിയിരിക്കുന്നു. കുഞ്ഞിന് നനവു തട്ടില്ല, ഉപയോഗിക്കാന്‍ എളുപ്പം, ആവശ്യം കഴിഞ്ഞാല്‍ കളയാം തുടങ്ങി പല ഗുണങ്ങളും എടുത്തു പറയാനുമുണ്ടാകും.

തുണി കൊണ്ടുള്ള ഡയപ്പറുകള്‍ അണുബാധ പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കുമെന്നു വാദിക്കുന്നതവരുമുണ്ട്. ഇത്തരം വാദങ്ങള്‍ക്കിടയില്‍ തുണി വേണോ, അതോ റെഡിമെയ്ഡ് ഡയപ്പര്‍ വേണോയെന്ന ചിന്താക്കുഴപ്പം ആളുകള്‍ക്കുണ്ടാകുന്നത് സ്വാഭാവികം.

കുഞ്ഞിന് നല്ലത് തുണി കൊണ്ടുള്ള ഡയപ്പര്‍ തന്നെയാണ്. കാരണം പ്ലാസ്റ്റിക് ഡയപ്പറില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. പ്ലാസ്റ്റിക്കും ഇത്തരം രാസവസ്തുക്കളും കുഞ്ഞിന്റെ ചര്‍മത്തിന് ദോഷം ചെയ്യും.

കുഞ്ഞുങ്ങള്‍ക്ക് ഉറങ്ങാന്‍ നനവു തട്ടാത്ത പ്ലാസ്റ്റിക് ഡയപ്പറാണ് നല്ലതെന്ന് ഒരു കൂട്ടര്‍ പറയും. എന്നാല്‍ തുണി നനഞ്ഞാല്‍ എടുത്തു മാറ്റി പുതിയതു ധരിപ്പിച്ചാല്‍ കുഞ്ഞിന് അസ്വസ്ഥതയുണ്ടാകില്ല. മാത്രമല്ല, പ്ലാസ്റ്റിക് ഡയപ്പര്‍ നനവു കാണിക്കാത്തതു കൊണ്ട് കുഞ്ഞ് പലതവണ ഇതില്‍ മൂത്രമൊഴിച്ചാലും നാം അറിയാന്‍ വൈകും. ഇത് മാറ്റുവാന്‍ വൈകും. ഇത് കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കുകയും ചെയ്യും.

തുണി ഡയപ്പര്‍ വൃത്തിഹീനമാണെന്ന വാദവുമുണ്ട്. എന്നാല്‍ നല്ല വൃത്തിയായി കഴുകി വെയിലില്‍ ഉണക്കാനിട്ടാല്‍ ഇത് ഏറ്റവും വൃത്തിയുള്ളതു തന്നെ.

തുണികള്‍ പരിഷ്‌കാരത്തിന് ചേര്‍ന്നതല്ല എന്നു കരുതി ഒഴിവാക്കുന്നവരുണ്ട്. ഇവരോട് ഒരു വാക്ക്, കുഞ്ഞിനേക്കാള്‍ വലുതല്ലല്ലോ ഒരു പരിഷ്‌കാരവും.

Read more about: baby കുഞ്ഞ്
English summary

Baby, Father,Mother, Diaper, Health, കുഞ്ഞ്, അമ്മ, അച്ഛന്‍, ഡയപ്പര്‍, ആരോഗ്യം

Due to a lot of advertising and commercial brain washing, many moms believe in certain unreal diaper myths. It is becoming a medically and socially acceptable thing to use plastic diapers. However, you must not base your opinion on malicious diaper myths.
 
 
Story first published: Wednesday, May 15, 2013, 15:16 [IST]
X
Desktop Bottom Promotion