For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാല്‍പ്പല്ല്, ചില കാര്യങ്ങള്‍!!

By Super
|

പൊന്നോമനയുടെ മോണകാട്ടിയുള്ള ചിരി ആരെയാണ്‌ ആകര്‍ഷിക്കാത്തത്‌. ആദ്യത്തെ പല്ല്‌ മുളച്ചുവരുന്ന കാഴ്‌ചയും മനോഹരം തന്നെ. നാം നോക്കിനില്‍ക്കെ കുഞ്ഞുങ്ങള്‍ക്ക്‌ പല്ലുകള്‍ മുളയ്‌ക്കും. പല്ല്‌ വരുന്നുണ്ടോ വരുന്നുണ്ടോ എന്ന്‌ ഓരോ ദിവസവും നോക്കുന്ന മാതാപിതാക്കള്‍ പോലും അവ മുളച്ചു കഴിഞ്ഞാല്‍ കാര്യമായ ശ്രദ്ധ നല്‍കാറില്ല. പാല്‍പ്പല്ലുകള്‍ ഇളകി വേറെ പല്ലുകള്‍ വരും എന്നതിനാലാണ്‌ ഈ അശ്രദ്ധ. കുഞ്ഞുങ്ങളുടെ പാല്‍പ്പല്ലുകളെ കുറിച്ച്‌ ഓരോ അച്ഛനും അമ്മയും അറിയേണ്ട ചില കാര്യങ്ങളാണ്‌ ഇനി പറയുന്നത്‌.

1. കുഞ്ഞുങ്ങള്‍ക്ക്‌ 20 പാല്‍പ്പല്ലുകള്‍ ഉണ്ടാകും. ആറുമാസത്തിനും ഒരു വയസ്സിനും ഇടയില്‍ ഇവ മുളച്ചു തുടങ്ങും. മൂന്ന്‌ മുതല്‍ നാലു വയസ്സ്‌ വരെ പാല്‍പ്പല്ലുകള്‍ മുളച്ചു കൊണ്ടിരിക്കും.

Teeth

2. ഇളകിപ്പോകാത്ത പല്ല്‌ മുളയ്‌ക്കുമ്പോഴാണ്‌ പാല്‍പ്പല്ലുകള്‍ കൊഴിയുന്നത്‌. ആറ്‌ വയസ്സ്‌ ആകുന്നതോടെ താഴെ മുന്‍വശത്തുള്ള രണ്ട്‌ പല്ലുകള്‍ ഇളകും. പിന്നീടുള്ള ഓരോ വര്‍ഷവും രണ്ട്‌ മുതല്‍ നാലു വരെ പല്ലുകള്‍ കൊഴിയും. 10 വയസ്സിനും 13 വയസ്സിനും ഇടയ്‌ക്ക്‌ അണപ്പല്ലും (കടവായ്‌പല്ല്‌) ഇളകിപ്പോകും.

3. ആദ്യത്തെ പാല്‍പ്പല്ല്‌ മുളയ്‌ക്കുമ്പോഴോ ആദ്യ ജന്മദിനത്തിനോ കുഞ്ഞുമായി ദന്തരോഗ വിദഗ്‌ദ്ധനെ കാണുക. കുഞ്ഞിന്റെ വായ്‌ ശുചിയായി സൂക്ഷിക്കുന്നതിനെ കുറിച്ചും ആഹാര രീതികളെ കുറിച്ചും ഡോക്ടറുടെ ഉപദേശം തേടുക. ഇതിലൂടെ ദന്തക്ഷയം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാം.

4. പല്ല്‌ മുളയ്‌ക്കുന്നതിന്‌ മുന്നോടിയായി കുട്ടികളില്‍ മോണ തടിപ്പ്‌, തുപ്പല്‍ ഒലിപ്പിക്കല്‍, വിശപ്പില്ലായ്‌മ, ഉറക്കക്കുറവ്‌ തുടങ്ങിയവ കാണാറുണ്ട്‌. ഈ സമയത്ത്‌ കുട്ടികള്‍ കളിപ്പാട്ടങ്ങളും വിരലുകളും കടിക്കുന്നതും പതിവാണ്‌. വൃത്തിയില്ലാത്ത വസ്‌തുക്കള്‍/ വിരലുകള്‍ കടിക്കുന്നത്‌ വയറിളക്കം, പനി തുടങ്ങിയ അസുഖങ്ങള്‍ക്ക്‌ ഇടയാക്കും. പല്ല്‌ മുളയ്‌ക്കുന്നത്‌ കൊണ്ട്‌ ഇത്തരം അസുഖങ്ങള്‍ ഉണ്ടാകില്ല. അതിനാല്‍ ഇത്തരത്തിലുള്ള എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ സഹായം തേടുക.

5. എത്ര നേരത്തേ കുഞ്ഞിന്റെ പല്ലുകള്‍ തേച്ച്‌ തുടങ്ങുന്നോ അത്രയും നല്ലത്‌. ഒരു വയസ്സ്‌ വരെ പല്ലുകളും മോണയും വൃത്തിയുള്ള തുണി ഉപയോഗിച്ച്‌ തുടച്ചാല്‍ മതിയാകും. ഒരു വയസ്സ്‌ ആകുന്നതോടെ മൃദുവായ ബേബി ബ്രെഷ്‌ ഉപയോഗിച്ച്‌ തുടങ്ങുക.

6. രണ്ട്‌ വയസ്സ്‌ ആകുന്നതോടെ കുട്ടികള്‍ക്കുള്ള ഫ്‌ളൂറൈഡ്‌ ടൂത്ത്‌പേസ്റ്റ്‌ (500 പിപിഎം) ഉപയോഗിച്ച്‌ തുടങ്ങാവുന്നതാണ്‌. തുപ്പാനും കുലുക്കൊഴിയാനും കുഞ്ഞ്‌ പഠിച്ചു കഴിഞ്ഞാല്‍ 1000 പിപിഎം ഫ്‌ളൂറൈഡ്‌ അടങ്ങിയ ടൂത്ത്‌പേസ്റ്റുകള്‍ ഉപയോഗിച്ച്‌ തുടങ്ങാം. ഫ്‌ളൂറൈഡിന്റെ അംശം ഇല്ലാത്ത വെള്ളമാണ്‌ ഉപയോഗിക്കുന്നതെങ്കില്‍ ഇക്കാര്യങ്ങള്‍ അനുവര്‍ത്തിക്കുന്നത്‌ ഗുണകരമായിരിക്കും. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സ്വാഭാവിക ഫ്‌ളൂറൈഡ്‌ അടങ്ങിയ ജലം ലഭ്യമല്ല. മുനിസിപ്പാലിറ്റികള്‍ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി വിതരണം ചെയ്യുന്ന ജലത്തിലും ഫ്‌ളൂറൈഡ്‌ അടങ്ങിയിട്ടില്ല. ഫ്‌ളൂറൈഡ്‌ അടങ്ങിയ ജലമാണ്‌ നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ ഫ്‌ളൂറൈഡ്‌ ടൂത്ത്‌പേസ്റ്റ്‌ ആറു വയസ്സ്‌ മുതല്‍ ഉപയോഗിച്ച്‌ തുടങ്ങിയാല്‍ മതിയാകും.

7. പാല്‍ കുടിക്കുന്നതിനിടെ കുഞ്ഞ്‌ ഉറങ്ങുകയാണെങ്കില്‍, കുറച്ച്‌ പാല്‍ വായില്‍ തങ്ങി നില്‍ക്കും. ഇത്‌ ദന്തക്ഷയത്തിന്‌ കാരണമാകും. മുന്‍വശത്ത്‌ മുകളിലുള്ള പല്ലുകളെയും അണപ്പല്ലുകളെയും ആയിരിക്കും ഇത്‌ ഏറ്റവുമധികം ബാധിക്കുന്നത്‌.

8. രണ്ട്‌ വര്‍ഷത്തിലൊരിക്കല്‍ കുട്ടികളുടെ പല്ല്‌ പരിശോധിക്കണം. പതിവായി ദന്തഡോക്ടറെ കാണിക്കുന്നത്‌ ദന്തക്ഷയം തടയാന്‍ സഹായിക്കും. ദന്തക്ഷയം, പല്ലുകളുടെ ക്രമരഹിതമായ വളര്‍ച്ച, ദന്ത ശുചീകരണത്തിലെ അപാകതകള്‍ എന്നിവ മൂലം ചില കുട്ടികള്‍ക്ക്‌ ഇടയ്‌ക്കിടെ ഡോക്ടറെ കാണേണ്ടി വരാം.

English summary

Milk Teeth Facts To Know

A baby’s gummy smile is adorable! Equally adorable is the sight of that first pearly white appearing in their mouth. Before you know it, your baby will have a full set of milk teeth. However, milk teeth are often neglected by parents who think that they are not ‘permanent’ and will ‘fall off anyway’. So, here are some facts about milk teeth which will hopefully increase awareness among the parents of young children:
Story first published: Tuesday, October 1, 2013, 15:34 [IST]
X
Desktop Bottom Promotion