For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന്‌ മസ്സാജ്‌ ആവശ്യമോ ?

By Archana
|

~ഒമ്പത്‌ മാസത്തെ കാത്തിരുപ്പിനൊടുവിലാണ്‌ ഒരു കുഞ്ഞ്‌ അമ്മയുടെ കൈകളിലേക്ക്‌ എത്തുന്നത്‌. അതിന്റെ ശരീരത്തിനും ആരോഗ്യത്തിനും ഹാനികരമാകുന്നതൊന്നും ചെയ്യാന്‍ നമ്മള്‍ ആഗ്രഹിക്കില്ല . എന്നാല്‍, ഇന്ത്യന്‍ സംസ്‌കാരത്തില്‍ ഇപ്പോഴും പിന്തുടരുന്ന ചില പരമ്പരാഗത രീതികള്‍ നവജാത ശിശുവിന്‌ അനുയോജ്യമായവയല്ല. അതിലൊന്ന്‌ കുഞ്ഞിനെ മസ്സാജ്‌ ചെയ്യുന്നതാണ്‌. കുഞ്ഞിന്റെ വളര്‍ച്ചയ്‌ക്ക്‌ നല്ലതാണന്ന്‌ മുതിര്‍ന്നവര്‍ പറയുന്നത്‌ കേട്ട്‌ ഇപ്പോഴും ഇങ്ങനെ ചെയ്യുന്ന നിരവധി അമ്മമാരുണ്ട്‌. കുഞ്ഞിനെ മസ്സാജ്‌ ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ച്‌ ഡോക്‌ടര്‍മാരോടും ശിശുസംരക്ഷകരോടെ സംസാരിച്ചതില്‍ നിന്നും മനസ്സിലാകുന്നത്‌ ഇതിന്റെ ആവശ്യമില്ല എന്നാണ്‌.

massaging baby not best idea

കുഞ്ഞുങ്ങളെ മസ്സാജ്‌ ചെയ്യേണ്ട ആവശ്യമുണ്ടോ ?
ഓരോരുത്തരുടെയും വ്യക്തിപരമായ താല്‍പര്യമാണ്‌ ഇതിന്‌ പിന്നിലുള്ളത്‌. ഇന്ത്യയിലും ചില ഏഷ്യന്‍ രാജ്യങ്ങളിലും ഇതൊരു പരമ്പരാഗത ആചാരം മാത്രമാണ്‌.

മസ്സാജ്‌ കുഞ്ഞിന്‌ ദോഷം ചെയ്യുമോ?
ആയമാരാണ്‌ പലപ്പോഴും കുഞ്ഞുങ്ങളെ മസ്സാജ്‌ ചെയ്യുന്നത്‌ . അവര്‍ പണത്തിന്‌ വേണ്ടിയാണ്‌ ഇത്‌ ചെയ്യുന്നത്‌ . വളരെ ശക്തിയോടെയായിരിക്കും ഇവര്‍ ചെയ്യുക. അതിനാല്‍ കുഞ്ഞുങ്ങള്‍ പലപ്പോഴും വേദന എടുത്ത്‌ കരയാറുണ്ട്‌. പല വീടുകളില്‍ കയറി ഇറങ്ങുന്നതിനാല്‍ പല വിധ രോഗാണുക്കളെയും ഇവര്‍ കുഞ്ഞുങ്ങളിലേക്കെത്തിക്കാനുള്ള സാധ്യതയുമുണ്ട്‌. കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെങ്കില്‍ കുഞ്ഞുങ്ങളുടെ എല്ലുകള്‍ക്ക്‌ ക്ഷതമുണ്ടാകാനും തോളെല്ലുകളുടെ സ്ഥാനം മാറാനും സാധ്യത ഉണ്ട്‌.

ആര്‍ക്കെല്ലാം മസ്സാജ്‌ ചെയ്യാം?
മസ്സാജ്‌ ചെയ്യുന്നത്‌ ആയാസം കുറയ്‌ക്കാനും ആശ്വാസം അനുഭവപ്പെടാനുമാണ്‌. കുഞ്ഞുങ്ങളുമായി ഏറ്റവും അടുപ്പമുള്ള മാതാപിതാക്കള്‍ക്ക്‌ സ്‌നേഹത്തോടെ മസ്സാജ്‌ ചെയ്യാന്‍ കഴിയും.

മസ്സാജ്‌ ചെയ്യേണ്ട രീതി എന്താണ്‌?
കുഞ്ഞുങ്ങളെ മസ്സാജ്‌ ചെയ്യുമ്പോള്‍ അധികം ബലമോ സമ്മര്‍ദ്ദമോ ചെലുത്തരുത്‌. കുഞ്ഞിനെ മസ്സാജ്‌ ചെയ്യുമ്പോള്‍ അനാവശ്യ എണ്ണകളും മറ്റും ഉപയോഗിക്കരുത്‌. വിരലുകള്‍ ഉപയോഗിച്ച്‌ സാവധാനം ഉഴിയുക.

ഏത്‌ പ്രായം വരെ മസ്സാജ്‌ ചെയ്യാം?
കുഞ്ഞുങ്ങള്‍ ഏത്‌ പ്രായം വരെ ഇത്‌ ആസ്വദിക്കുന്നവോ അത്രയും നാള്‍ മസ്സാജ്‌ ചെയ്യാം. ചിലപ്പോള്‍ ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കുഞ്ഞിന്‌ ഇതു കൊണ്ട്‌ സന്തോഷമില്ലന്ന്‌ നിങ്ങള്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിയും . അപ്പോള്‍ മസ്സാജ്‌ ചെയ്യുന്നത്‌ നിര്‍ത്തുക. അതുപോലെ കുഞ്ഞിന്‌ ഇത്‌ ഇഷ്‌ടപെടുന്നുവെന്ന്‌ തിരിച്ചറിയുകയാണെങ്കില്‍ ദിവസം ഒന്നിലേറെ തവണ മസ്സാജ്‌ ചെയ്യാം.

Read more about: baby കുഞ്ഞ്
English summary

massaging baby not best idea

You welcome your little bundle of joy in this world after a wait of nine months. And you wouldn’t want to do anything to hamper their health or body.
Story first published: Friday, November 22, 2013, 9:42 [IST]
X
Desktop Bottom Promotion